- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ചോദ്യങ്ങൾക്ക് ഒരു ഉത്തരം; സർവ്വകലാശാലയിൽ ആയിരുന്നുവെങ്കിൽ തോൽവി ഉറപ്പ്! യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട പിണറായിയുടെ നിയമസഭാ ഉത്തരങ്ങൾ ചർച്ചയാക്കുന്നത് സർക്കാരിനുള്ള ആശങ്ക! ലൈഫ് മിഷനിലെ ചർച്ച അടക്കം മറച്ചു വച്ച് മറുപടികൾ; സനീഷ്കുമാർ ജോസഫിന്റെ ചോദ്യങ്ങളോട് ഇരട്ടച്ചങ്കൻ ഒഴിഞ്ഞു മാറുമ്പോൾ
തിരുവനന്തപുരം: പരീക്ഷയിൽ വ്യത്യസ്ത ചോദ്യത്തിന് ഒരേ ഉത്തരം നൽകിയാൽ എന്താകും അവസ്ഥ. തോൽവി ഉറപ്പ്. അതു പോലെ തോൽവി സമ്മതിക്കുകയാണോ സ്വർണ്ണ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും. യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഉത്തരം പറയാത്തത്.
വളരെ സമ്പിളാണ് ചോദ്യങ്ങൾ. 2016-2020 കാലയളവിൽ യുഎഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്? ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത് എന്ന് വ്യക്തമാക്കാമോ? കൃത്യമായ ഉത്തരം പറയാവുന്ന മൂന്ന് ചോദ്യം. ചോദിക്കുന്നവരും അത് പ്രതീക്ഷിക്കുക സ്വാഭാവികം. എന്നാൽ ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി വേണ്ട എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി.
ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി എത്ര തവണ കണ്ടു എന്നതിലും ഏതൊക്കെ സമയത്തു കണ്ടു എന്നതിലും മറുപടി നൽകുന്നില്ല. ഇതിനൊപ്പം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഇല്ലാത്ത ചോദ്യത്തിന് ഉത്തരവും നൽകുന്നു. രണ്ടാമത്തെ ചോദ്യത്തിനാണ് ഈ മറുപടിയെന്നതാണ് വസ്തുത. അതായത് ആദ്യ ചോദ്യത്തിനൊപ്പം രണ്ടാമത്തേതിനും മറുപടി.
പ്രസ്തുത കൂടിക്കാഴ്ചകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിണ്ടായിരുന്നോ? ഉണ്ടെങ്കിൽ അതു സംബന്ധിച്ച വിശദാംശം നൽകാമോ? എന്നതാണ് രണ്ടാമത്തെ ചോദ്യം. ഇതിനും ഉത്തരം ആദ്യത്തേത് തന്നെ. മേൽപ്പറഞ്ഞ കൂടിക്കാഴ്ച ഔദ്യോഗിക കൂടിക്കാഴ്ച ആയിരുന്നോ? ആണെങ്കിൽ എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും എന്തൊക്കെ തീരുമാനങ്ങളാണ് കൊക്കൊണ്ടതെന്നും വ്യക്തമാക്കുമോ? ഇതും മറുപടി പഴയതു തന്നെ. അതായത് തികച്ചും ഒളിച്ചുകളി.
2016-2020 കാലയളവിൽ യുഎഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്ര തവണ എത്തിയെന്നും എന്തെല്ലാം ചർച്ച ചെയ്‌തെന്നും ്അതിലുണ്ടായ തീരുമാനങ്ങൾ എന്തെല്ലാമായിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നില്ല. ലൈഫ് മിഷൻ കേസും സ്വർണ്ണ കടത്തും കേന്ദ്ര ഏജൻസികളുടെ പരിശോധനയിലാണ്.
കോൺസുലേറ്റുമായുള്ള ചർച്ചയിലാണ് ലൈഫ് മിഷനിൽ തീരുമാനം ഉണ്ടായത്. വടക്കാഞ്ചേരിയിലെ അഴിമതി സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതൊന്നും പരാമർശ വിധേയമാക്കത്തത്. ഇതിനൊപ്പം സ്വർണ്ണ കടത്തിലും ആശങ്കകൾ ഉണ്ടെന്ന് വ്യക്തം.
മറുനാടന് മലയാളി ബ്യൂറോ