- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ഞാൻ കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്നമായിരുന്നു; ഇന്ന് ഇവിടെ വരാൻ കഴിഞ്ഞത് നിയോഗമാണ്; ഇപ്പോൾ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ടെന്ന്; വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിൽ മുഖ്യാതിഥിയായി ഷക്കീല; താരത്തെ കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
തിരുവനന്തപുരം: കോഴിക്കോട് ഷോപ്പിങ്ങ് മോളിൽ ഷക്കീലയെ പ്രവേശിപ്പിക്കാത്തത് വലിയ തോതിൽ ചർച്ചയായിരുന്നു.മാൾ അധകൃതരുടെ നടപടി വ്യാപക വിമർശനത്തിനാണ് ആന്ന് വഴിവെച്ചത്.എന്നാൽ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നുമായിരുന്നു മാളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ ഇപ്പോഴിത വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയിരിക്കുകയാണ് നടി ഷക്കീല.ഗംഭീര വരവേൽപ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തിൽ ലഭിച്ചത്.ഒട്ടേറെയാളുകൾ ഷക്കീലയെ കാണാൻ എത്തിയിരുന്നു.
കോഴിക്കോട് മാളിൽ തനിക്ക് പ്രവേശനാനുമതി നിഷേധിച്ചതും ക്ഷേത്രത്തിൽ തനിക്ക് സ്വപ്‌നതുല്യമായ സ്വീകരണം ലഭിച്ചതിനെക്കുറിച്ചുമാണ് ഷക്കീല വാചാലയായത്.ഇവിടെ വരാൻ കഴിഞ്ഞത് നിയോഗമാണ്.അന്ന് ഞാൻ കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്നമായിരുന്നു. ഇപ്പോൾ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ മാളിൽ എന്നെ കാണാൻ ഇരുന്നൂറോ മുന്നൂറോ ആളുകൾ വരുമായിരിക്കും.
പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്. ഇത് ഭഗവാൻ ശിവൻ എനിക്ക് കരുതി വച്ചിരുന്നതാണ്.അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, കൈയടികൾക്കിടെ ഷക്കീല പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളിൽ താൻ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. ഈ പ്രോഗ്രാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാനായാണ് ഇതിനു മുൻപ് ഷക്കീല കേരളത്തിൽ എത്തിയത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു ഇത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ ഷക്കീല ഉണ്ടെന്ന കാരണത്താൽ മാൾ അധികൃതർ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായി ഒമർ ലുലു ആരോപിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് തങ്ങൾ ഷക്കീലയുടെ സാന്നിധ്യത്തിന് എതിരഭിപ്രായം അറിയിച്ചതെന്നായിരുന്നു മാൾ അധികൃതരുടെ പ്രതികരണം.
ചെറിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നാണ് സംവിധായകൻ അറിയിച്ചത്. നടി ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് പോസ്റ്റർ ഷെയർ ചെയ്തപ്പോഴാണ് അറിഞ്ഞത്. അതിഥികളുണ്ടെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ അത് ചെയ്തില്ലെന്നും മാൾ അധികൃതർ പറഞ്ഞു.ഇതിന് പിന്നാലെ പ്രതികരണവുമായി ഷക്കീലയും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ