- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്തതിന് അധിക്ഷേപിച്ചു; വിശ്രമ മുറിയിൽ നിന്നും അപമാനിച്ച് ഇറക്കിവിട്ടു; എസ്ഐക്കെതിരെ പരാതിയുമായി വനിത സിപിഒ; പനങ്ങാട് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ
കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സ്റ്റേഷനിൽ മുറിയിൽ സംസാരിക്കാനെത്തിയെ പൊലീസ് ഉദ്യോഗസ്ഥയെ എസ്‌ഐ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്നാണ് ആരോപണം. ഇന്ന് രാവിലെയാണ് എറണാകുളം പനങ്ങാട് സ്റ്റേഷനിൽ നാടകീയ സംഭവം അരങ്ങേറിയത്.
എസ്‌ഐ ജിൻസൻ ഡൊമനിക്കിന്റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകൾ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ്‌ഐയും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
അമിത ജോലിഭാരം ഏൽപിച്ചതു ചോദിക്കാനെത്തിയപ്പോൾ അധിക്ഷേപിച്ചു സംസാരിച്ചു. തുടർന്ന് പൊലീസുകാരി വിശ്രമ മുറിയിൽ കയറി കതകടച്ച് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് എസ്‌ഐ വാതിൽ ചവിട്ടി തുറന്നു പുറത്തിറക്കിയെന്നാണ് ആക്ഷേപം.
അതേസമയം, തലവേദനയെ തുടർന്നാണ് പൊലീസുകാരി മുറിയിൽ കയറി വാതിൽ അടച്ചിരുന്നതെന്ന് ജിൻസൺ പ്രതികരിച്ചു. സിഐ ഇല്ലാത്ത പനങ്ങാട് സ്റ്റേഷന്റെ ചുമതല മരട് സിഐക്കാണ്. എന്നാൽ കാര്യങ്ങൾ തീരുമാനിക്കുന്നത് എസ്‌ഐ ആണ്. എസ്‌ഐ ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരം ഏൽപ്പിക്കുന്നതായി ആരോപണമുണ്ട്. ഇതിൽ തൃപ്തരല്ലാത്ത ഒരു വിഭാഗം പൊലീസുകാരുടെ സൃഷ്ടിയാണ് സ്റ്റേഷനിലുണ്ടായ നാടകീയ സംഭവങ്ങൾ എന്നാണ് വിവരം.
ആവശ്യത്തിനു പൊലീസുകാരില്ലാത്തതും സ്റ്റേഷനിൽ പ്രതിസന്ധി ഉയർത്തുന്നുണ്ട്. സംഭവത്തിൽ പൊലീസുകാരി പരാതി നൽകിയിട്ടില്ല. മരട് സിഐ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ