- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടത്തതിൽ പ്രതിഷേധിക്കുന്നു; ഇതെവിടത്തെ ന്യായമാണ് സാർ.. എന്ന് ചോദിച്ച് മന്ത്രി ശിവൻകുട്ടി; ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ! എന്ന് കളിയാക്കി രാഹുൽ മാങ്കൂട്ടത്തിലും; ശിവൻകുട്ടിയുടെ സഭാ ഇടപെടൽ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ നിയമസഭയിൽ വിമർസിച്ച് മന്ത്രി വി ശിവൻകുട്ടി. പിന്നാലെ ആ വാക്കുകൾ ട്രോളുകളാക്കി മാറ്റുകയാണ് കോൺഗ്രസ്. സഭയിൽ ഇന്നുവരെ നടക്കാത്ത പ്രതിഷേധമാണ് സംഭവിക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് മന്ത്രി ശിവൻകുട്ടി സഭയിൽ നടത്തിയത്. ഇതിനെ വിമർശിച്ച് യുത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഇട്ട പോസ്റ്റ് ചർച്ചയാവുകയാണ്.
പ്രതിപക്ഷ പ്രതിഷേധം കാരണം നടപടികൾ വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. ഇതിന് മുമ്പ് ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി ഉത്തരം പറയാൻ എഴുന്നേറ്റു. നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്നു. ഇതിനിടെയാണ് മന്ത്രി ശിവൻകുട്ടി ചിലത് പറഞ്ഞത്. ഇതാണ് ചർച്ചകൾക്ക് അടിസ്ഥാനമാകുന്നത്.
സാർ... ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുമ്പ് അംഗകളായിരുന്നവരാണ്. ഞങ്ങളും ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ നടക്കുന്നത് പോലെ ഒരു പ്രതിഷേധവും ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല. സമാന്തര സഭ നടന്നിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹം നടന്നില്ല. സഭയ്ക്ക് പുറ്തത് സത്യഗ്രഹം നടന്നു. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടത്തതിൽ പ്രതിഷേധിക്കുന്നു. അതെവിടത്തെ ന്യായമാണ് സാർ.. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല-ഇതായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ഇതിനിടെ സഭയിൽ മുദ്രാവാക്യം വിളി ഉയർന്നു.
ഇതോടെ ചോദ്യത്തിനുള്ള മറുപടിയിലേക്ക് പോകാൻ സ്പീക്കർ എഎൻ ഷംസീർ മന്ത്രിയോട് നിർദ്ദേശിച്ചു. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല... എന്ന് മന്ത്രി പ്രതികരിച്ചു. അതിന് ശേഷം ആൻസറിലേക്ക് വരാമെന്ന് പറഞ്ഞ് മറുപടിയും നൽകി. ഇതാണ് രാഹുൽ മാങ്കൂട്ടത്തിൽ പഴയ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഡെസ്‌കിലൂടെ നടക്കുന്ന ശിവൻകുട്ടിയുടെ ചിത്രം സഹിതമിട്ടാണ് ഓർമ്മപ്പെടുത്തൽ.
ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി വി. ശിവൻകുട്ടി മാർച്ച് 21, 2023, ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ!-ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
മറുനാടന്‍ മലയാളി ബ്യൂറോ