- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ ചാരി നിന്ന പിഞ്ചു ബാലന് ക്രൂരമർദ്ദനം; ബാലനെ കാലുയർത്തി ചവിട്ടി തെറിപ്പിച്ച ക്രൂരൻ പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ്; രാജസ്ഥാൻ സ്വദേശികളുടെ കുട്ടി നടുവിന് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ വധശ്രമം കുറ്റം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു പൊലീസ്; ഇടപെട്ട് ബാലാവകാശ കമ്മീഷനും
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്ന് പിഞ്ചു ബാലനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് കാറിൽ ചാരി നിന്ന് കുഞ്ഞിനെ ഒരാൾ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവം കണ്ട് നാട്ടുകാർ ഇടപെടുന്നതും ശിഹ്ഷാദിനെ ചോദ്യം ചെയ്യന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തന്റെ കാറിൽ ചാരി നിന്നതിനാണ് ശിഹ്ഷാദ് കുട്ടിയെ മർദിച്ചത്. ചവിട്ടിൽ നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. അതേസമയം എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ മാധ്യമ വാർത്തകൾ വന്നതോടയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്.
പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നു. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് അപ്പോൾ ഇയാൾ ഉന്നയിച്ചത്. എന്നാൽ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
എന്നാൽ, പൊലീസ് ഇയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാൽ മതിയെന്ന് നിർദ്ദേശിച്ചു. സമീപത്തെ പാരലൽ കോളേജിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. സംഭവം വാർത്തയായതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായത്. കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എസ്‌പിയടക്കം വിഷയത്തിൽ ഇടപെട്ടു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവർ നഗരത്തിൽ എത്തിയത്. കാറിൽ കുട്ടി ചാരിയത് ഇയാൾക്ക് ഇഷ്ടപ്പെടാത്തതാണ് മർദ്ദനത്തിന് കാരണം. ചവിട്ട് കുട്ടി പ്രതികരിക്കാതെ മാറി നിൽക്കുകയായിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ