- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ പ്രക്ഷോഭകാരികളൊക്കെ ഇനി പഴങ്കഥ; കരകയറാനായി വിനോദസഞ്ചാരികളെ ആശ്രയിച്ച് ശ്രീലങ്ക; ടൂറിസം മേഖലയിൽ വമ്പൻ ഓഫറുകൾ; അയൽക്കാരുടെ പട്ടിണി മാറി പുരോഗതി കൈവരുമ്പോൾ
കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സർവ്വ മേഖലകളിലും തകർന്നടിഞ്ഞ ശ്രീലങ്കയിന്ന് തിരിച്ച് വരവിന്റെ പാതയിലാണ്.പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ് അത് പിടിച്ചെടുക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിയൊരു ജനസമൂഹം ഇന്ന് പ്രതീക്ഷയുടേയും തിരിച്ച് വരവിന്റേയും പാതയിലാണ്.അവർ തിരിച്ചുവരുന്നതാകട്ടെ ടൂറിസത്തിന്റെ കൈ പിടിച്ചും.കടുത്ത ക്ഷാമവും വിലക്കയറ്റവും കണ്ട ലങ്ക ഏഴ് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിച്ചത്.എന്നാൽ അതിൽ നിന്നെല്ലാം അവരിന്ന് കരകയറുകയാണ് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സാമ്പത്തിക പ്രതിസന്ധി മൂലം യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്ന ദ്വീപ് രാജ്യത്തേക്ക് ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ സഞ്ചാര അനുമതി നൽകിയതാണ് ലങ്കയുടെ സ്ഥിതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
വിനോദസഞ്ചാര മേഖല ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം വരുമാനത്തിന്റെ പ്രധാന ശ്രോതസ്സാണ്.കേരളിത്തിലേതെന്നപോലെയാണ് അവിടെയുള്ള അനന്തമായ ടൂറിസം സാധ്യതകൾ.കടലിനോട് ഇത്രകണ്ട് ഇഴ ചേർന്ന മനോഹരമായ ഭൂപ്രകൃതിയാണ് ദ്വീപ് രാജ്യത്തെ ലോക ടൂറിസം ഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത്.മനോഹരമായ ബീച്ച് വ്യൂ റിസോർട്ടുകൾ തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണീയത.സാമ്പത്തിക പ്രതിസന്ധി കാരണം നികുതികൾ വർധിച്ചതിനാൽ കോവിഡിന് മുമ്പുള്ളതിനേക്കാൾ റിസോർട്ടുകളിലെ റേറ്റുകൾ മുമ്പുള്ളതിനേക്കാൾ അൽപ്പം കൂടുതലാണ്.എന്നാൽ മൗറീഷ്യസ് പോലുള്ള സ്ഥലങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ലങ്കയിൽ അത് ഖുറവാണ്.കൂടാതെ സഞ്ചാരികളെ ആകർഷിക്കാൻ വളരെ മികച്ച ഓഫറുകളും ലങ്ക വിനോദസഞ്ചാര മേഖലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്ക എല്ലായ്‌പ്പോഴും പരിധിയില്ലാത്ത സൂര്യപ്രകാശവും സൗഹൃദവും പ്രദാനം ചെയ്യുന്ന രാജ്യാമായാണ് വിനോദസഞ്ചാര മേഖലയിൽ അറിയപ്പെടുന്നത്.ഒപ്പം വന്യജീവികളുടെ സാന്നിധ്യവും ടൂറിസം മേഖലയെ ആകർഷണീയമാക്കുന്നു.ഹമ്പന്റോട്ടയ്ക്കടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തെ കെട്ടിപ്പിടിച്ചതിന് ശേഷം അപൂർവമായ നാടൻ പുള്ളിപ്പുലികളെ തേടുന്നത് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് സന്ദർശിക്കുന്നത് പോലെയാണ് എന്നതാണ് ഇവിടെയെത്തിയ ഒരു വിനോദസഞ്ചാരിയുടെ അഭിപ്രായം. ഇടതൂർന്ന പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശങ്ങളും, ആനകളും കാട്ടുപന്നികളും മയിലുകളും മനോഹരമായ വെള്ളച്ചാട്ടങ്ങളും ദ്വീപ് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ സമ്പന്നമാക്കുന്നു.
ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിട്ടൊരു ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ കാഴ്‌ച്ചയ്ക്ക് വരെ ലോകം സാക്ഷ്യം വഹിച്ച കാലത്തിലൂടെയാണ് ലങ്ക കടന്നുപോയത്.സർക്കാറിനെതിരെ ജനരോഷം കനത്ത സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകർച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ തകർത്തതെന്നാണ സാമ്പത്തിക വിദഗ്ദർ വിലയിരുത്തിയത്.
2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു.കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖല തകർന്നത് ലങ്കൻ പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.അതിനാൽ തന്നെ കരകയറണമെങ്കിൽ മുമ്പെങ്ങുമില്ലാത്തവിധം ശ്രീലങ്കയ്ക്ക് ടൂറിസം ആവശ്യമാണ്.അതിലൂടെ തന്നെയാണ് അവരിപ്പോൾ മുന്നേറാനുള്ള ചുവടുവെയ്‌പ്പുകൾ നടത്തുന്നതെന്നതും അയൽരാജ്യത്തെ സംബന്ധിച്ചിടത്തോളം കേൾക്കുന്ന ശുഭകരമായ വാർത്തയാണ്.
മറുനാടന് മലയാളി ബ്യൂറോ