- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം താനൂരിൽ നാലുവയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി; ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ് ബോധരഹിതനായി; തലയുടെ പിൻഭാഗത്തും മുതുകിലും ഗുരുതര പരിക്ക്; നാൽപ്പതിൽ അധികം മുറിവുകൾ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മലപ്പുറം: മലപ്പുറം താനൂർ താനാളൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തുവെച്ച് കടിയേറ്റത്. കുട്ടിയുടെ ശരീരത്തിൽ നാൽപതോളം മുറിവുകൾ ഉണ്ട്. ഇതിൽ തലക്കേറ്റ മുറിവ് ഗുരുതരമാണ്.
വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്.
ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരന് നാളെ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
തലയിലും ദേഹത്തും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്. രാവിലെ കളിക്കുന്നതിനിടെ വീടിനടുത്തുവച്ചാണ് ആറോളം തെരുവുനായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്.
തലയുടെ പിൻഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റാത്ത അവസ്ഥയിലാണ്.
സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ