- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 വർഷത്തെ ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി ഒരു പൊതു പണിമുടക്ക് വരുന്നു; ഇതുവരെ ഒറ്റക്ക് സമരം ചെയ്തിരുന്ന യൂണിയനുകൾ എല്ലാം ഒരുമിച്ചാൽ സമസ്ത മേഖലയും സ്തംഭിക്കും; കേരളത്തിലേത് കണ്ടുപഠിച്ച് ബ്രിട്ടീഷുകാരും
ലണ്ടൻ: കേരളത്തിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടപ്പെടുന്ന ഉത്സവങ്ങളിൽ ഒന്നായി മറിയിരിക്കുകയാണ് ഹർത്തലും പൊതു പണിമുടക്കുമൊക്കെ എങ്കിലും, ബ്രിട്ടീഷുകർക്ക് തീരെ പരിചയമില്ലാത്ത ഒന്നാണത്. 1926-ൽ അയിരുന്നു ബ്രിട്ടനിലേറ്റവും അവസാനമായി ഒരു പൊതുപണിമുടക്ക് നടന്നത്. ഇപ്പോൾ ബ്രിട്ടനിൽ വിവിധ ദിവസങ്ങളിലായി പണിമുടക്കുന്ന വിവിധ യൂണിയനുകൾ അത്തരമൊരു പൊതു പണിമുടക്കിനെ കുറിച്ച് ആലോചിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.
മൈക്ക് ലിഞ്ച് ഉൾപ്പടെയുള്ള രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകളുടെ നേതാക്കൾ എല്ലവരും ട്രേഡ് യൂണിയൻ കോൺഗ്രസ്സിൽ ഒത്തു ചേരുകയാണ്, അടുത്ത നടപടിയെ കുറിച്ച് ആലോചിക്കുവാനായി. നിലവിലുള്ള വേതന വർദ്ധനവ് എന്ന ആവശ്യവുമായി മന്ത്രിമരുമായി കൂടിക്കാഴ്‌ച്ചകൾ നടത്തിയതിന് ഏതാനും ദിവസങ്ങ്ൾ കഴിഞ്ഞാണ് ഇത് നടക്കുന്നത്. ആർ എം ടി, അസ്ലെഫ്, ജി എം ബി എന്നീ സംഘടനാ പ്രതിനിധികൾ ഒത്തു ചേർന്ന അവർസർക്കാരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വിലയിരുത്തും.
സർക്കർ ഉദ്യോഗസ്ഥരേയും അതിർത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളുന്ന പി സി എസ് യൂണിയൻ, പ്രിസൺ ഓഫീസേഴ്സ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളെയും ഈ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇതിൽ പ്രിസണേഴ്സ് അസ്സോസിയേഷന് നിയമപരമായി സമരം ചെയ്യുവാനുള്ള അവകാശമില്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.
മക്ക് ലിഞ്ചിനെ കൂടാതെ ടി യു സിയുടെ പുതിയ ജനറൽ സെക്രട്ടറി പോൾ നോവാക്ക്, അസ്ലെഫ് നേതാവ് മിക്ക് വെലൻ, ജി എം ബിയുടെ ജനറൽ സെക്രട്ടറി ഗ്രേ സ്മിത്ത് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേരത്തേ ഒരു പണിമുടക്കിന് ആഹ്വാനം നൽകിയ പി സി എസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോട്കയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഒരു പൊതുപണിമുടക്കിന് ഉദ്ദേശമില്ലെങ്കിലും, യൂണിയനുകൾക്കെതിരെ സർക്കർ ഏതെങ്കിലും വിധത്തിലുള്ള പ്രതികാര നടപടികൾക്ക് തുനിഞ്ഞാൽ ജീവനക്കാർ ഒന്നടങ്കം സമരത്തിനിറങ്ങിയേക്കുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
സധരണയായി നടത്താറുള്ള കൂടിച്ചേരലാണ് വ്യാഴാഴ്‌ച്ച നടക്കുന്നതെന്ന് പറഞ്ഞ ടി യു സി വക്താവ്, ഇപ്പോൾ സമരം ചെയ്യുന്ന സംഘടനകൾക്ക് എങ്ങനെ പിന്തുണ നൽകാനാവും എന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു. റെയിൽ വേ ജീവനക്കാർ പ്രഖ്യാപിച്ച സമര പരമ്പര അവസാനിച്ചുവെങ്കിലും വരുന്ന അഴ്‌ച്ചകളിൽ മറ്റു പല മേഖലകളിലും സമരങ്ങൾ നടക്കും. ഡ്രൈവിങ് എക്സാമിനർമാരും സ്‌കൂൾ ജീവനക്കാരുമൊക്കെ സമരത്തിനു തയ്യാറെടുക്കുകയാണ്. അബേലിയോയിൽ ജോലി ചെയ്യുന്ന ബസ്സ് ഡ്രൈവർമാർ ചൊവ്വാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയും പണിമുടക്കുന്നുണ്ട്. അതുപോലെ എലിസബത്ത് ലെയ്നിലെ ട്യുബ് ജീവനക്കാർ ജനുവരി 12 നും പണിമുടക്കുന്നു.
ബുധനാഴ്‌ച്ചയും പിന്നെ ജനുവരി 23 നും ആംബുലൻസ് ജീവനക്കാർ സമരത്തിനിറാങ്ങുകയാണ്. നഴ്സുമാരാണെങ്കിൽ ജനുവരി 18 നും 19 നും പണിമുടക്കും. ഈ പശ്ചാത്തലത്തിലാണ് വിവിധ യൂണിയനുകളുടെ ഉന്നത നേതാക്കളുടെ യോഗത്തിന് പ്രസക്തിയേറുന്നത്.
മറുനാടന് ഡെസ്ക്