- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റിനായി നൽകിയത് 20 രൂപ; നോട്ട് കീറിയതാണെന്ന് പറഞ്ഞ് കണ്ടക്ടർ മടക്കി നൽകി; വേറെ നോട്ടില്ലെന്ന് പറഞ്ഞപ്പോൾ പൊരിവെയിലത്ത് ഇറക്കിവിട്ടു; കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി
തിരുവനന്തപുരം: കെഎസ്ആർടിയുടെ പ്രശ്‌നങ്ങൾക്ക് ജനങ്ങളുട പൂർണ്ണപിന്തുണ ലഭിക്കുമ്പോഴും ചില കെഎസ്ആർടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റം ജനങ്ങൾക്കുണ്ടാകുന്ന മുഴുവൻ അനുകമ്പയും ഇല്ലാതാക്കുന്നതാണ്.ഇത്തരത്തിൽ ചില സംഭവങ്ങൾ ഇതിനുമുൻപും ഉണ്ടായിട്ടുള്ളതാണ്.ഇപ്പോഴിത സമാനമായൊരു വാർത്തയാണ് പുറത്ത് വരുന്നത്.
നോട്ട് കീറിയതാണെന്ന് പറഞ്ഞ് സ്‌കുൾ വിദ്യാർത്ഥിയെ ബസിൽ നിന്നും നട്ടുച്ചവെലിയിൽ ഇറക്കിവിട്ടതായാണ് പരാതി.പതിമൂന്ന് കാരനോടാണ് വനിതാ കണ്ടക്ടറുടെ ക്രൂരത.20 രൂപയുടെ നോട്ട് കീറിയിരിക്കുന്നെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ കുട്ടിയെ നട്ടുച്ചയ്ക്ക് നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.പരീക്ഷ കഴിഞ്ഞുവരികയായിരുന്നു കുട്ടി.
ചാക്ക ബൈപ്പാസിൽ നിന്നാണ് ബസിൽ കയറിയത്. ടിക്കറ്റ് എടുക്കുന്നതിനായി 20 രൂപ നോട്ട് നൽകിയപ്പോൾ കീറിയിരിക്കുന്നെന്ന് കണ്ടക്ടർ പറഞ്ഞു.കയ്യിൽ വേറെ പൈസില്ലെന്ന് പറഞ്ഞപ്പോൾ ബസിൽ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നതിനാൽ ബസിൽ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥി പറയുന്നു.വിളിച്ചുകൊണ്ട് പോകാനായി പിതാവിന് വരാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടില്ല.ഉച്ചനേരം കുട്ടിയെ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് അരമണിക്കൂർ റോഡിൽ നിന്നിട്ടും ബസ് കിട്ടാത്തതിനെത്തുടർന്ന് അതുവഴി വന്ന വണ്ടിയിൽ കൈകാണിച്ച് കയറി ചാക്കയിൽ വന്നിറങ്ങുകയായിരുന്നെന്ന് കുട്ടി പറയുന്നു. ശേഷം വീട്ടിലേയ്ക്ക് നടന്നുപോയെന്നും കുട്ടി കൂട്ടിച്ചേർത്തു.കെ എസ് ആർ ടി സി ജീവനക്കാരുടെ ഇത്തരം ഇടപെടലുകൾ പലപ്പോഴും വ്യാപക പ്രതിഷേധത്തിനിടയാക്കാറുണ്ട്
മറുനാടന് മലയാളി ബ്യൂറോ