കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ ഗുരുതരര പിഴവ്. നാഷണൽ ആശുപത്രിയിൽ അറുപതുകാരിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തി. ഇടതുകാലിന് പകരം വലതുകാലിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശിനി സജ്നയാണ് അനാസ്ഥയ്ക്ക് ഇരയായത്. ഇന്നലെ നടന്ന ശസ്ത്രക്രിയയുടെ പിഴവ് ഡോക്ടർ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറഞ്ഞതോടെയാണ്.

ആശുപത്രിയിലെ ഓർത്തോ മേധാവി ബഹിർഷാനാണ് ശസ്ത്രക്രിയ നടത്തിയത്. ഈ ഗുരുതര പിഴവ് ഉണ്ടായതിൽ ഡോക്ടർ തെറ്റ് ഏറ്റുപറഞ്ഞു. 'അനസ്തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാൽ അനക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് ഇതെന്ന് അമ്മ നഴ്സിനോട് ചോദിച്ചു. പതിയെ എഴുന്നേറ്റ് നോക്കുമ്പോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന്' - മകൾ പറഞ്ഞു. ഇ

ക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് മകൾ പറയുന്നു. അതേസമയം വലതുകാലിന് കുഴപ്പമുള്ളതു കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഡോക്ടർമാർ ആദ്യം വാദിച്ചത്. എന്നാൽ, ഒരു എക്‌റേ പോലും ചെയ്തിരുന്നുമില്ല. അബന്ധം പറ്റിയെന്ന് ബോധ്യമായോടെ ഡോക്ടർ വിഷയം പരിശോധിക്കട്ടെ എന്നു പറഞ്ഞു. പിന്നാലെ തെറ്റുപറ്റിയെന്ന് ഏററു പറയുകയാണ് ചെയ്തത്.

60കാരിക്ക് വീടീന്റെ വാതിൽ അടഞ്ഞ് കാലിന്റ ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടർന്നാണ് ഈ ഡോക്ടറിനെ കാണിച്ചത്. സജ്ന കഴിഞ്ഞ ഒരുവർഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ ഡോക്ടറോ, ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ലെന്ന് കുടുംബം പറയുന്നു. ചികിത്സാപ്പിഴവിൽ തെറ്റ് ഏറ്റുപറയണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.