തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു രംഗത്തുവന്ന സ്വപ്‌ന സുരേഷ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തികൊണ്ട് രംഗത്തു വരുമ്പോൾ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. രണ്ട് മുൻ മന്ത്രിമാർക്കെതിരായണ് സ്വപ്‌ന വെല്ലിവിളിച്ചിരിക്കുന്നത്. കൂടാതെ സ്പീക്കറും. ഇന്ന് പി ശ്രീരാമകൃഷ്ണൻ സ്വപ്‌നയുടെ ആരോപണം നിഷേധിച്ചു കൊണ്ട് വിശദമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സ്വപ്‌ന ഫേസ്‌ബുക്കിലൂടെ വെല്ലവിളിച്ച് രംഗത്തുവന്നിരിക്കുന്നത്.

നേതാവിന് കാര്യങ്ങൾ ഓർമ്മയില്ലെങ്കിൽ ഓർമ്മിപ്പിക്കാം എന്നു വ്യക്തമാക്കി കൊണ്ടാണ് സ്വപ്‌നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എട്ട് ചിത്രങ്ങളാണ് സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും ഒാരോ ക്യാപ്ഷനും നൽകിയിട്ടുണ്ട്. ചിത്രങ്ങളിൽ ആദ്യത്തേത് ശ്രീരാമകൃഷ്ണന്റ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ്. സാർ ഈ മറുപടി നിങ്ങൾക്കുള്ളതാണ് എന്ന് ഓർമ്മപ്പിച്ചു കൊണ്ടാണ് വാക്കുകൾ. പിന്നാലെ ശ്രീരാമകൃഷ്ണൻ കിടക്കുന്ന ചിത്രവും ഇരുന്ന് സെൽഫിയെടുത്ത ചിത്രവുമാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത് Selfie inviting to accompany him...... എന്നാണ്.

നീല ബനിയൻ ധരിച്ചുള്ള സെൽഫി ചിത്രത്തിനൊപ്പം Selfie waiting for .... എന്നാണ് കുറിച്ചിരിക്കുന്നത്. കൂടാതെ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ എന്നു പറഞ്ഞു കൊണ്ടുള്ള രണ്ട് ചിത്രങ്ങളും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മദ്യപിക്കാൻ തയ്യാറായി ഇരിക്കുന്നു എന്നു പറഞ്ഞു കൊണ്ടു മറ്റൊരു ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്. At his official bedroom waiting for drinks എന്നാണ് ഈ ചിത്രത്തിന് നൽകിയ വാചകം.

ഇതിന് പിന്നാലെയുള്ള ചിത്രം ഒരു മദ്യക്കുപ്പിയുടെ കവറാണ്. റെമി മാർട്ടിൻ ഷാംപെയ്‌ന്റേതാണ് കവറിലുള്ള ചിത്രം. ഈ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത് 'The virgin to be opened for the evening kept at his official bedroom table please have a close look on the surroundings ...'' എന്നാണ്. ഇത് കൂടാതെ ഓഫീഷ്യൽ മീറ്റിംഗിനായി സ്പീക്കറുടെ ഓഫീസിൽ എത്തിയ ശരത്തിനൊപ്പമുള്ള ചിത്രവും സ്വപ്ന പോസ്റ്റു ചെയ്തിട്ടുണ്ട്. ഈചിത്രങ്ങൾക്കൊപ്പമാണ് വെല്ലുവിളിച്ചു കൊണ്ടുള്ള വാചകങ്ങളും.

ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും- എന്ന് സ്വപ്ന പോസ്റ്റിൽ പറയുന്നു. ഇനി സ്വപ്‌നയുടെ വെല്ലുവിളി ശ്രീരാമകൃഷ്ണൻ ഏറ്റെടുക്കാൻ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. മാനനഷ്ട കേസ് കൊടുക്കാനാണ് സ്വപ്‌നയുടെ വെല്ലുവിളി. ഈ ചോദ്യം സൈബറിടത്തിലും സജീവമായി കഴിഞ്ഞു.

താൻ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് ഇതെന്നും സ്വപ്‌ന വ്യക്തമാക്കി. ശ്രീരാമകൃഷ്ണൻ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. നേരത്തെ സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല.

ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ല. അത്തരം പരാതികൾ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.