- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരം; രണ്ട് മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കുമെതിരേ കേസെടുക്കേണ്ടി വരും; പുതിയ കേന്ദ്ര ഭേദഗതി പ്രകാരം നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കുറ്റത്തിന്റെ പരിധിയിൽ; സർക്കാരിനു മേൽ വെള്ളിടിയായി വീണ്ടും സ്വപ്നാ സുരേഷ്; സോളാർ ആരോപണങ്ങൾ ആഘോഷിച്ച സിപിഎമ്മിന് കാലം കരുതിവെച്ച തിരിച്ചടിയോ?
തിരുവനന്തപുരം: തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് സ്വപ്നാസുരേഷ് വെളിപ്പെടുത്തിയ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ.തോമസ് ഐസക്, മുൻ സ്പീക്കറും ഇപ്പോൾ നോർക്കയുടെ വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേ പൊലീസിന് കേസെടുക്കേണ്ടി വരും. തന്നെ ലൈംഗിക മൃഗമായി കണ്ടെന്നാണ് കടകംപള്ളിയെക്കുറിച്ച് സ്വപ്ന പറഞ്ഞത്. ദുരുദ്ദേശത്തോടെ വീട്ടിലേക്കും ഹോട്ടൽ മുറിയിലേക്കും വിളിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. മൂന്നാർ സുന്ദരമാണെന്നും അവിടേക്ക് പോവാമെന്നും വ്യംഗമായി അറിയിക്കുകയാണ് തോമസ് ഐസക് ചെയ്തത്. ചാനലിലൂടെ സ്വപ്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ സ്ഥിതിക്ക് അവർ പരാതി നൽകിയില്ലെങ്കിലും സ്വമേധയാ പൊലീസിന് കേസെടുക്കാം.
നിർഭയ കേസിനുശേഷം 2013ഏപ്രിൽ 2നുണ്ടായ ക്രിമിനൽ നിയമ ഭേദഗതിയാണ് നേതാക്കൾക്ക് വിനയായത്. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം,വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കുറ്റത്തിന്റെ പരിധിയിലാക്കി ശിക്ഷാർഹമാക്കി. നാല്പതോളം ലൈംഗിക ചേഷ്ടകൾ ബലാത്സംഗത്തിന്റെ പരിധിയിലാക്കി. ഇതോടെ സ്വപ്നയ്ക്ക് അശ്ലീല സന്ദേശമയയ്ക്കുകയും ആഗ്യം കാട്ടുകയും ചെയ്തതെല്ലാം പീഡനക്കേസിന് കാരണമാവും.
നിയമഭേദഗതിയിൽ ഇരയുടെ മൊഴി സാഹചര്യതെളിവുകളുടെ പിൻബലത്തോടെ, പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് ബലാത്സംഗക്കേസുകളിൽ അനിവാര്യമല്ലാതായി മാറി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കില്ല. ലൈംഗികാരോപണങ്ങളിൽ പ്രതിയാക്കപ്പെടുന്നവർ സ്വന്തം നിലയിൽ താൻ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട സ്ഥിതിയായി. സോളാർ കേസിൽ യു.ഡി.എഫ് നേതാക്കൾക്ക് കുരുക്കായത് ഈ വ്യവസ്ഥയാണ്.
ഡോളർ കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നടത്തിയാൽ സത്യം തെളിയില്ലെന്നും ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ സ്വാധീനിച്ചെന്നുമുള്ള സ്വപ്നയുടെ വെളിപ്പെടുത്തലും നിർണായകമാണ്. കേസ് ബാംഗ്ലൂരിലേക്ക് മാറ്റാൻ സ്വപ്നയും സരിത്തും ഹർജി നൽകിയിരിക്കുകയാണ്. ഇ.ഡിയും ഇതിനെ അനുകൂലിക്കുന്നു. കേസ് ബാംഗ്ലൂരിലേക്ക് മാറ്റരുതെന്നാണ് സർക്കാരിന്റെ നിലപാട്.
കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് സ്വപ്ന ഉയർത്തുന്ന ആരോപണം. അതേസമയം പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.
ഗുരുതര ആരോപണമാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്നാ സുരേഷ് നടത്തിയത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന ആരോപിക്കുന്നു. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്ന പറഞ്ഞു.
സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറുമായി ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും അവർ പറഞ്ഞു. അതേസമയം മറ്റ് നേതാക്കൾ സെക്സിനായി വ്യഗ്രതപൂണ്ടിരിക്കയാണെന്നും സ്വപ്ന പറയുന്നു.
കൊച്ചി ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും അവർ ആരോപിച്ചു.
അതേസമയം മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നാണ് സ്വപ്നയുടെ ആരോപണം. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 'കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുള്ള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഇത്തരം 'ഫ്രസ്‌ട്രേഷനുകളുള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മുൻ ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് സെക്സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സ്വപ്ന പറയുന്നത്. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.