- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണ്ട കമ്പനിയുമായുള്ള കരാറിലും എം ശിവശങ്കർ ഉൾപ്പെട്ടു; മുഖ്യമന്ത്രി അതുകൊണ്ടാണ് മൗനം പാലിച്ചത്; കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാർക്ക് വിതരണം ചെയ്യണം; ബ്രഹ്മപുരം വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മൗനം വെടിയും. നാളെ നിയമസഭയിൽ പിണറായി പ്രസ്താവന നടത്താൻ ഒരുങ്ങുകയാണ്. ഇതിനവിടെയാണ് മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നിലെ കാരണം എന്താണെന്ന് പറഞ്ഞു കൊണ്ട് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രിക്കെതിരെയാണ് സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.
സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അതുകൊണ്ടാണ് വിഷയത്തിൽ ഇതുവരെയും മൗനം പാലിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, എനിക്കറിയാം താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്.
കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന സാധാരണക്കാകർക്ക് നൽകണമെന്നോണ് മുഖ്യമന്ത്രിയോടുള്ള അഭ്യർത്ഥന രൂപത്തിൽ സ്വപ്‌ന പരിഹസിക്കുന്നത്. താൻ എന്തിനാണ ്ഈ വിഷയത്തിൽ സംസാരിക്കുന്നതെന്നും സ്വപന വിമർശനമായി പറയുന്നു. താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നു.
നാളെ മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്താൻ ഒരുങ്ങവേയാണ് സ്വപ്‌ന ആരോപണവുമായി രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. 12-ാം ദിനം തീണയണച്ചപ്പോൾ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക.
പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനാകില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും നടന്നുവരികയണ്.
അതിനിടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണ കരാർ എടുത്ത സോണ്ട കമ്പനി മുതലാളിമാരുമായി മുഖ്യമന്ത്രിക്ക് പിണറായിക്ക് ബന്ധമെന്ന് ആരോപിച്ചു പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തുവന്നിരുന്നു. പിണറായി വിജയൻ നെതർലണ്ടിൽ വച്ച് സോണ്ട കമ്പനിയുമായി ചർച്ച നടത്തിയെന്ന് പ്രതീഷ് വിശ്വനാഥ് ആരോപിച്ചു. കൊച്ചിയിലും കോഴിക്കോടും, കണ്ണൂരും എല്ലായിടത്തും കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രിയോ, കുടുംബാംഗങ്ങളോ വിദേശ രാജ്യത്തു കമ്മിഷൻ വാങ്ങിയോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും പ്രതീഷ് പറഞ്ഞു.
അതേസമയം സോണ്ടയെ തള്ളി ജർമൻ കമ്പനി ബോവർ നേരത്തെ രംഗത്തുവന്നിരുന്നു. ബ്രഹ്മപുരത്ത് തങ്ങൾ സോണ്ടയുടെ പങ്കാളിയല്ലെന്നും ബംഗളൂരുവിൽ സോണ്ട നടത്തിയ തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഡി പാട്രിക് ബോവർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം മൂലം സോണ്ട അന്വേഷണം അട്ടിമറിച്ചു അവർക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാട്രിക് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ