- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിലേക്ക് പുഴ ചേരുന്ന ഓട്ടുമ്പ്രം തൂവൽ തീരം; പ്രാദേശിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം; ആളുകൾ ഒഴുകിയെത്തിയപ്പോൾ ബോട്ടിൽ കയറ്റിയത് 40ഓളം പേരെ; ആറു മണി കഴിഞ്ഞാൽ സർവ്വീസ് പാടില്ലെന്ന ചട്ടവും പാലിച്ചില്ല; പലരും രക്ഷാ ജാക്കറ്റ് ധരിക്കാത്തതും ദുരന്ത വ്യാപ്തി കൂട്ടി; ആ ബോട്ട് തലകീഴായി മറിഞ്ഞു; അപകടമുണ്ടായത് തീരത്ത് നിന്നും 300 മീറ്റർ അകലെ; താനൂർ ദുരന്തവും മനുഷ്യ നിർമ്മിതം
മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളും. പുഴ കടലിൽ ചേരുന്ന സ്ഥലമാണ് ഓട്ടുമ്പ്രം. ഇവിടെ നല്ല ആഴവുമുണ്ട് പുഴയ്ക്ക്. ഈ അപായ സാധ്യതാ മേഖലയിലാണ് ബോ്ട്ടു മുങ്ങിയത്. ബോട്ട് പൂർണ്ണമായും മുങ്ങി. നാസർ എന്ന സ്വകാര്യ വ്യക്തിയുടെ ബോട്ടാണ് ദുരന്തത്തിൽ പെട്ടത്. നിരവധി പേർ വിനോദ സഞ്ചാരത്തിന് എത്തുന്ന സ്ഥലമാണ് ഇത്. ഇരുട്ടു വീണാൽ ബോട്ട് സർവ്വീസ് പാടില്ലെന്നതാണ് ചട്ടം. ഏഴു മണിയോടെയാണ് അപകടം. അവസാന സർവ്വീസ് ആയതിനാൽ പരമാവധി പേരെ ബോട്ടിനുള്ളിൽ കയറി. ബോട്ട് പൂർണ്ണമായും തലകുത്തി മറിഞ്ഞു. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്. രക്ഷാ ജാക്കറ്റൊന്നും പലരും ധരിച്ചിരുന്നില്ല. നാൽപതോളം പേർ ബോട്ടിലുണ്ടായിരുന്നു.
ഒരു വശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് പൂർണ്ണമായും മുങ്ങി. സൈഡിൽ നിന്നവർ ബോട്ടിൽ പിടിച്ച് രക്ഷപ്പെട്ടു. ബാക്കിയെല്ലാ പേരും ബോട്ടിനൊപ്പം മുങ്ങി. വെളിച്ചും കുറവായത് രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. വലിയ ദുരന്തമായി ഇത് മാറാനാണ് സാധ്യത. കരയിൽ നിന്നും 300 മീറ്റർ അകലെയായിരുന്നു ദുരന്തം. മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തവുമെന്നാണ് വിലയിരുത്തിൽ. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി.
അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പക്ഷേ വെളിച്ചമില്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ദ്രുത കർമ്മ സേനയും പൊലീസുമെല്ലാം ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്നു.
മറുനാടന് മലയാളി ബ്യൂറോ