തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് കോവിഡ് കാലത്തിന് ശേഷം ഇന്നലെ ആചാരപ്രൗഢിയോടെ നടന്നു.അതീവസുരക്ഷയിൽ നടക്കുന്ന അനന്തപുരിയിലെ വലിയ ആഘോഷങ്ങളിലൊന്നായ ആറാട്ടിനിടെ ഒരു സുരക്ഷാ വീഴ്ച സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ 28വർഷം മുമ്പ് അങ്ങനെ സംഭവിച്ചു. ആറാട്ടിനിടെ വാളേന്തി നീങ്ങുന്ന രാജാവിനൊപ്പം വാങ്ങുമായി ക്രമിനൽ സംഘം, എതിർത്താൽ ബോംബേറ്, പൊലീസ് സമയോചിതമായി ഇടപെട്ടു. പിന്നാലെ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരുമാസത്തിന് ശേഷം പ്രധാന പ്രതി പിടിയിലയാങ്കെലിലും പൊലീസിനെ പോലും അമ്പരപ്പിക്കുന്ന ട്വിസ്റ്റും.

റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ തമ്പി.എസ്.ദുർഗാദത്താണ് 28 വർഷം മുമ്പുള്ള സംഭവം ഓർത്തെടുത്തത്.1994ലായിരുന്നു സംഭവം. ആറാട്ട് വള്ളക്കട ഭാഗത്ത് എത്തിയപ്പോൾ വള്ളക്കടവിലുള്ള ഒരു ക്രിമിനൽ കുറെ ആൾക്കാരെയും കൂട്ടി മഹാരാജാവ് നടക്കുന്നതിന്റെ കൂടെ വാളും പിടിച്ച് വള്ളക്കടവ് പാലം മുതൽ എയർപോർട്ട് കയറുന്നവരെ നടന്നു. ആ സമയത്ത് അവരെ പിടിക്കാൻ പിടിക്കാൻ ശ്രമിച്ചാൽ തീർച്ചയായും ബോംബേർ ഉണ്ടാകുമെന്നും അത് ആറാട്ടിന് ബാധിക്കും ഉറപ്പായിരുന്നു. എയർപോർട്ടിലേക്ക് ആറാട്ട് പ്രവേശിച്ചപ്പോൾ തമ്പി എസ് ദുർഗാദത്തിന്റെ നേതൃത്വത്തിൽ പെട്ടെന്ന് ഗേറ്റ് അടച്ചു. പിടിക്കാൻ ശ്രമിച്ചെങ്കിലും വള്ളക്കടവിൽ ഭാഗത്തേക്ക് ഓടി പ്രതികൾ രക്ഷപ്പെട്ടു.

ഒരു മാസത്തിന് ശേഷം ശഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ കോൺഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കെ വള്ളക്കടവ് ഭാഗത്ത് അന്നത്തെ പ്രതികൾ നിൽക്കുന്നതായി വിവരം ലഭിച്ചു. ഉടൻ സഹപ്രവർത്തകൻ ഹരീഷിനെയും കൂട്ടി അവിടെ എത്തി. ബലപ്രയോഗത്തിനിടെ പ്രതികൾ ഹരീഷിനെ വാൾ കൊണ്ടു വെട്ടി. ഹരീഷ് ബലം ഉപയോഗിച്ച് കീഴടക്കുന്നതിനി െപ്രതിയുടെ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. അയാൾ കുറെ നാൾ നടക്കാൻ സാധിക്കാതെ കിടപ്പായിരുന്നു.

അടുത്ത വർഷം ആറാട്ട് വള്ളക്കടവ് ഭാഗത്ത് എത്തിയപ്പോൾ അയാൾ ഇഴഞ്ഞ് ആറാട്ട് കാണാൻ എത്തി. ഭഗവാനെ തൊഴുതു. ഇത് കണ്ട് അയാളോട് കാര്യം തിരക്കിയപ്പോൾ ഭഗവാൻ തന്ന ശിക്ഷയാണെന്ന് പറഞ്ഞതായും തമ്പി എസ് ദുർഗാദത്ത് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് ആണ്ടിൽ രണ്ട് തവണ. തുലാമാസത്തിലെ അൽപ്പശി ഉത്സവവും, മീനത്തിലെ പൈങ്കുനി ഉത്സവവും. തിരുവിതാംകൂർ രാജപ്രതിനിധി ഉടവാളേന്തി അകമ്പടി സേവിക്കുന്ന രണ്ട് ഉത്സവങ്ങളും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. പത്ത് ദിവസം നീളുന്ന അൽപ്പശി, പൈങ്കുനി ആഘോഷങ്ങൾ ശംഖുമുഖത്തെ കടലോരത്ത് ആറാട്ടോടെയാണ് സമാപിക്കുക.

ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണൻ, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി, തെക്കേമഠം നമ്പി, തിരുവമ്പാടി നമ്പി എന്നിവർ ആറാട്ട് ഘോഷയാത്രയ്ക്കൊപ്പം അണിനിരക്കുന്നു. ആന, അശ്വാരൂഢസേന, പൊലീസിന്റെ വാദ്യമേളം, മിലിട്ടറിയുടെ വാദ്യമേളം. സായുധ സേന എന്നിവയ്ക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് ചാരുത നൽകാറുണ്ട്. ഘോഷയാത്ര പടിഞ്ഞാറെ കോട്ട കഴിഞ്ഞാൽ ആചാരപ്രകാരമുള്ള 21 കതിനാവെടി മുഴങ്ങും. ഭക്തിയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും ഇഴചേരുന്ന ആറാട്ട് എഴുന്നള്ളത്ത് പ്രൗഢഗംഭീരമാണ്. പടിഞ്ഞാറേ നട, പടിഞ്ഞാറേകോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കൽ, വള്ളക്കടവ് വഴി വിമാനത്താവളത്തിന് കുറുകേ കടന്നാണ് ശംഖുമുഖം കടപ്പുറത്തെത്തുക. ഈ സമയത്ത് വിമാനത്താവളം താല്കാലികമായി അടഞ്ഞു കിടക്കും. ശംഖുമുഖം കടലിൽ ആറാട്ട് നടക്കുന്നത്. ആചാരപ്രകാരമുള്ള ആറാട്ടിന് ശേഷം രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരികെയെത്തും.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ പടം കണ്ടപ്പോൾ ഒരു കാര്യം ഓർമ്മ വന്നു 1994 ഇതേപോലെ ആറാട്ട് വള്ളക്കട ഭാഗത്ത് എത്തിയപ്പോൾ വള്ളക്കടവിലുള്ള ഒരു ക്രിമിനൽ കുറെ ആൾക്കാരെയും കൂട്ടി മഹാരാജാവ് നടക്കുന്നതിന്റെ കൂടെ വാളും പിടിച്ച് വാ വള്ളക്കടവ് പാലം മുതൽ എയർപോർട്ട് കയറുന്നവരെ നടന്നു. ഞാനും ബേബി ചാൾസ് എന്ന ഉദ്യോഗസ്ഥരും ഇത് കണ്ടിട്ട് മഹാരാജാവിനും അയാൾക്ക് ഇടയ്ക്ക് നടന്ന് പ്രതിരോധം സൃഷ്ടിച്ചു. ആ സമയത്ത് അവരെ പിടിക്കാൻ പോയാൽ തീർച്ചയായും ബോംബേർ ഉണ്ടാവും അത് ആറാട്ടിന് ബാധിക്കും എയർപോർട്ടിലേക്ക് ആറാട്ട് പ്രവേശിച്ചപ്പോൾ ഞങ്ങൾ പെട്ടെന്ന് ഗേറ്റ് അടച്ചു. അവരെ പിടിക്കാൻ ശ്രമം നടത്തി പക്ഷേ അവർ വള്ളക്കടവിൽ ഭാഗത്തേക്ക് ഓടിപ്പോയി.

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ അന്നത്തെ ശങ്കുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ കോൺഫറൻസ് പങ്കെടുക്കുന്ന സമയം വള്ളക്കടവ് ഭാഗത്ത് ഇവർ നിൽക്കുന്ന വിവരം കിട്ടി ഞാനും ഹരീഷും കൂടെ ആ ഭാഗത്ത് എത്തി പെട്ടെന്ന് ഹരീഷിനെ അയാൾ വാൾ കൊണ്ടു വെട്ടി ഹരീഷ് അയാളെ ബലം ഉപയോഗിച്ച് കീഴടക്കി ആ ബലപ്രയോഗത്തിൽ അയാളുടെ നട്ടെല്ലിന് സാരമായ പരിക്കുപറ്റി പിന്നെ അയാൾ കുറെ നാൾ നടക്കാൻ സാധിക്കാതെ കിടപ്പായിരുന്നു.. അടുത്ത ആറാട്ട് വന്നപ്പോൾ അയാൾ ഇഴഞ്ഞ് ആറാട്ട് കാണാൻ വള്ളക്കടവ് ഭാഗത്തു വന്നു ഭഗവാനെ തൊഴുത് ഇരുന്നു.

ഞാൻ അതിലെ വന്നപ്പോൾ ഈ കാഴ്ച കണ്ടു അയാളോട് തിരക്കി ഭഗവാൻ തന്ന ശിക്ഷയാണെന്ന് പറഞ്ഞു ശ്രീ പത്മനാഭന്റെ ഓരോ ലീലാവിലാസങ്ങൾ. 1992 ൽ കടട രൂപീകരിച്ചതിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽ വയ്ക്കാനായി ഒരു ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന ബോംബ് യാദൃശ്ചികമായി വള്ളക്കടവിൽ വച്ച് പൊട്ടി തെറിക്കുകയും ബോംബ് കൊണ്ടു വന്നയാൾ മരണപ്പെടുകയും ചെയ്തു ശ്രീപത്മനാഭന്റെ ഓരോ കളികൾ.....