ന്യൂഡൽഹി: രാജ്യത്ത് കടുവകളുടെ എണ്ണം വർധിച്ചു. കടുവ സെൻസസ് പ്രകാരം കടുവകളുടെ എണ്ണം 3167 ആയാണ് ഉയർന്നത്. 2018ലെ സെൻസസിൽ നിന്ന് വ്യത്യസ്തമായി കടുവകളുടെ എണ്ണത്തിൽ ഇരുനൂറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2018ൽ 2967 ആയിരുന്നു കടുവകളുടെ എണ്ണം. കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കടുവ സെൻസസിന്റെ പ്രകാശനം നടത്തിയത്. പ്രൊജക്ട് ടൈഗറിന്റെ 50-ാം വാർഷികത്തിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.2006ൽ ഇന്ത്യയിൽ 1,411 കടുവകൾ ഉണ്ടായിരുന്നു. എന്നാൽ 2010 ആയപ്പോഴേക്കും എണ്ണം 1,706 ആയി ഉയർന്നു. 2014- ൽ ഇന്ത്യയിൽ 2,226 കടുവകളുണ്ടായിരുന്നു, രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് വളരാനുള്ള ആവാസവ്യവസ്ഥയും നൽകുന്നു.രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഭാരതീയ സംസ്‌കാരത്തിന്റെയും പുരാണകഥകളുടെയും ഭാഗമാണ് കടുവയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് കടുവ. അയ്യപ്പൻ മുതൽ ദുർഗ്ഗാ മാതാവ് വരെയുള്ള ദേവീദേവന്മാരുടെ 'വാഹന'മാണ് കടുവ. പുരാണ ഗ്രന്ഥങ്ങളിലും ചരിത്രപരമായ കൊത്തുപണികളിലും കടുവകളെക്കുറിച്ച് പരാമർശമുണ്ടെന്നു അവയെ കാത്തുപരിപാലിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി ഏഴ് വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസിന് (ഐബിസിഎ) പ്രധാനമന്ത്രി തുടക്കമിട്ടു. കടുവ സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമാക്കുന്ന ' അമൃത് കാല്' പ്രസിദ്ധീകരണവും 50 രൂപയുടെ പ്രത്യേക നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

 

പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് വളരാനുള്ള ആവാസവ്യവസ്ഥയും നൽകുന്നു. സമ്പദ്വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സഹവർത്തിത്വത്തിൽ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യം കൂടിയാണ് ഭാരതം. കടുവകളുടെ എണ്ണത്തിലെ വർദ്ധനവ് വന്യജീവികളെ സംരക്ഷിക്കാൻ രാജ്യം എത്രമാത്രം ഉത്സാഹമാണ് കാണിക്കുന്നതെന്ന് തെളിക്കാൻ സാധിച്ചു-പ്രധാനമന്ത്രി കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.