- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിക്കുന്ന ദുരന്തം അവർ അറിഞ്ഞില്ല.. സന്തോഷത്തോടെ ഉറങ്ങാൻ കിടന്നവരുടെ മേൽ വന്നു പതിച്ചത് വൻ മൺകൂന; സോമന്റെ വീടു നിന്നത് എവിടെയെന്ന് അറിയാൻ പോലും സാധിക്കാത്ത വിധത്തിൽ വൻ ഉരുൾപൊട്ടൽ; 'കല്ലും മണ്ണും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലെന്ന്' തിരച്ചിൽ സംഘം; പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യതയും
തൊടുപുഴ: സന്തോഷത്തെ ഉറങ്ങാൻ കിടന്ന കുടുംബമാണ് മണിക്കൂറുകൾ കഴിയുമ്പോൾ മൺകൂനയ്ക്ക് അടിയിൽ പെട്ടത്. ഇടുക്കി കുടിയത്തൂരിലെ ഉൾപൊട്ടൽ നാടിനെ നടുക്കുന്നതായിരുന്നു. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത ഉള്ളതു കൊണ്ട് അതിജാഗ്രതയിലാണ് പ്രദേശം.
ഇടുക്കി കുടയത്തൂരിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടാത്. മണ്ണും കല്ലു വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ചിറ്റടിച്ചാൽ സോമന്റെ വീടാണ് മണ്ണിനടിയിലായത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. എന്നാൽ മണിക്കൂറുകൾ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.
ഗൃഹനാഥൻ സോമന്റെ അമ്മ തങ്കമ്മയുടെയും ചെറുമകൻ ദേവാനന്ദിന്റെയും(7) മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണു കല്ലും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത സാഹചര്യമാണ്. മുകളിൽ നിന്നും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൂന്നു മണിയോടെയാണ് അപകടമുണ്ടായതെങ്കിലും നാലു മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാടുകാണി ഭാഗത്ത് റോഡ് ബ്ലോക്കായതിനാൽ ഇടുക്കിയിൽ നിന്നുള്ള സ്‌പെഷ്യൽ ടീമിന് സ്ഥലത്തെത്താൻ സാധിക്കില്ല. വീടിരിക്കുന്ന ഭാഗത്തു നിന്നും തൊട്ടു താഴെയാണ് സോമന്റെ മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഏറ്റവും താഴെ നിന്നാണ് ഏഴു വയസുകാരൻ ദേവാനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ മേഖലയിൽ എൻ.ഡി.ആർ.എഫ് സംഘം കുടയത്തൂരിൽ രക്ഷാപ്രവർത്തനത്തിനെത്തും. തൃശൂരിൽ നിന്നുള്ള സംഘമാണ് തൊടുപുഴയിലേക്ക് എത്തുക. ഇടുക്കി കളക്ടറും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തൊടുപുഴ പുളിയന്മല റോഡിൽ തിങ്കളാവ്ച രാത്രി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ