- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഷാർ വെള്ളാപ്പള്ളി റോമിങാണ്..! തെലങ്കാനയിൽ 'ഓപ്പറേഷൻ കമല'യ്ക്കു ചുക്കാൻ പിടിക്കുന്ന വ്യക്തിയെന്ന കെ.ചന്ദ്രശേഖർ റാവു ആരോപണങ്ങളിൽ തെളിയുന്നത് തുഷാറിലെ പവർ ബ്രോക്കറെ; ദുബായ് ജയിലിൽ ആയപ്പോൾ പിണറായി കത്തെഴുതി ഇടപെട്ടതിന്റെ കാരണവും വീണ്ടും ചർച്ചകളിൽ; കേരളത്തിലെ ഈർക്കിൽ പാർട്ടിക്കാരൻ 100 കോടിയുടെ ഇടപാട് പിന്നിലെന്നറിഞ്ഞ് മലയാളികൾക്കും ഞെട്ടൽ!
ഹൈദരാബാദ്: കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചാൽ കെട്ടിവെച്ച കാശ് തിരിച്ചു പിടിക്കാൻ പോലും കെൽപ്പില്ലാത്ത വിധം ദുർബലമാണ് ബിഡിജെഎസ് പാർട്ടി. ആ രാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളിയാണ് തെലങ്കാനയിൽ ബിജെപിയുടെ 'ഓപ്പറേഷൻ കമല'യ്ക്കു പിന്നിലെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ) രംഗത്തു വരുമ്പോൾ ഞെട്ടുന്നത് മലയാളികളാണ്. നൂറ് കോടിയുടെ ഇടപാട് നടത്തി ഓപ്പറേഷൻ കമലയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ മാത്രം പവർ ബ്രോക്കറാണ് തുഷാറെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും കെസിആർ ആരോപിക്കുമ്പോൾ മലയാളികളും ഞെട്ടുകയാണ്.
തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ച കെസിആർ, നാല് എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞു. തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ, എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
'ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ തകർക്കുകയാണ്. ജനാധിപത്യത്തെ അവരാണ് കൊലചെയ്യുന്നത്. ഇവിടെ ഏക്‌നാഥ് ഷിൻഡെമാരെ ഉണ്ടാക്കുന്നത് ആ പാർട്ടിയാണ്. 'നിങ്ങളുടെ എംഎൽഎമാർ എന്നെ വിളിക്കുന്നുണ്ട്' എന്ന് ഏതെങ്കിലും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിട്ടുണ്ടോ ഇതാണ് 'അദ്ദേഹം' ബംഗാളിൽ മമതയോട് പറഞ്ഞത്. എന്തിനാണ് നമ്മളിതൊക്കെ സഹിക്കുന്നത്. കോടതികൾ ഇക്കാര്യത്തിൽ ഇടപെട്ട് രാജ്യത്തെ രക്ഷിക്കണം. ബിജെപി ടി.ആർ.എസ് എംഎൽഎമാരെ ചാക്കിടാൻ നടത്തിയതിന്റെ തെളിവ് കോടതിക്ക് കൈമാറും. ഏജൻസികൾക്കും മാധ്യമങ്ങൾക്കും നൽകും. രാമചന്ദ്ര ഭാരതി എന്നയാൾ എംഎൽഎ രോഹിത് റെഡ്ഡിയോട് പറഞ്ഞത് തങ്ങൾ ഇതിനകം രാജ്യത്തെ എട്ടു സർക്കാറുകളെ താഴെയിറക്കിയെന്നാണ്. ഇനി തെലങ്കാനയിലും ആന്ധ്രയിലും രാജസ്ഥാനിലും ഡൽഹിയിലും അത് ആവർത്തിക്കുമെന്നും പറഞ്ഞു. പക്ഷേ, ഞങ്ങളിത് കൈയോടെ പിടികൂടി. ഇത് സംഘടിത കുറ്റകൃത്യമാണ്. പിടിയിലായ ഓരോരുത്തർക്കും മൂന്ന് ആധാർ കാർഡുവരെയുണ്ട്. വാർത്തസമ്മേളനത്തിൽ അട്ടിമറിനീക്കത്തിന്റെ തെളിവായി കെ.സി.ആർ രഹസ്യമായി ചിത്രീകരിച്ച വിഡിയോയും ഹാജരാക്കി.
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിച്ചയാളാണ് തുഷാർ വെള്ളാപ്പള്ളി. കേന്ദ്രമന്ത്രിയാണ് അയാളുടെ സ്ഥാനാർത്ഥിത്വം അന്ന് പ്രഖ്യാപിച്ചത്. എല്ലാ കാര്യങ്ങളും നീക്കിയത് ബി.എൽ. സന്തോഷ്, തുഷാർ എന്നിവരും മറ്റൊരാളും ചേർന്നാണെന്നും കെസിആർ വ്യക്തമാക്കുകയുണ്ടായി. എംഎൽഎമാരെ ചാക്കിടാൻ ശ്രമിച്ച രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദ കുമാർ, സിംഹയാജി സ്വാമ്യത് എന്നിവർ 14 ദിവസത്തെ റിമാൻഡിലാണ്. ബിജെപിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേർന്ന് തനിക്ക് പാർട്ടി മാറി ബിജെപിയിലെത്താൻ 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കാണിച്ച് ടി.ആർ.എസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നൽകിയത്.
തുഷാറിനെതിരായ ആരോപണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജൻസികള്ൾക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ മുൻനിർത്തിക്കൊണ്ട് ഈ ശ്രമം രാജ്യവ്യാപക ക്യാമ്പയിൻ ആക്കി മാറ്റി നിയമപരമായി മുമ്പോട്ട് കൊണ്ടുപോകാനാണ് കെ ചന്ദ്രശേഖര റാവുവിന്റെ ശ്രമം.
അതേസമയം തുഷാർ തെലുങ്കാന സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന ആരോപണം ഉയരുമ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. തുഷാർ ദുബായിൽ ജയിലിൽ അകപ്പെട്ടപ്പോൾ രക്ഷപെടുത്താൻ വേണ്ടി ഇടപെടൽ നടത്തിയത് പിണറായി നേരിട്ടായിരുന്നു. അന്ന് തന്നെ കേകരളത്തിലെ എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നിലെ കാരണങ്ങളും ചർച്ചയായിരുന്നു. അന്ന് യുഎഇയിലെ വ്യവാസയ പ്രമുഖന്റെ ഇടപെടൽ ഉറപ്പു വരുത്തിയത് പിണറായി ആയിരുന്നു.
10 വർഷം മുൻപ് നൽകിയ 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാലായിരുന്നു അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശിയായി വ്യവസായി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിന് എതിരെ രണ്ടു ദിവസം മുൻപ് പരാതി നൽകിയത്. പിന്നീട് തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ പൊലീസിന് കൈമാറുകയായിരുന്നു.
അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു അന്ന് പരാതിയും അറസ്റ്റും വന്നത്.
മറുനാടന് മലയാളി ബ്യൂറോ