- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത കടുവയെ ആദ്യം കണ്ടു; സുഖമില്ലാതെ കിടക്കുന്ന പറമ്പുടമയെ ആദ്യം പ്രതിയാക്കി; പിന്നാലെ കണ്ടു എന്ന കുറ്റത്തിന് ഹരിയെ ചോദ്യം ചെയ്യാൻ വിളിച്ചു; മാനസിക സമ്മർദ്ദം താങ്ങാനാവാതെ അമ്പുകുത്തിയിലെ ഹരിയുടെ തുങ്ങിമരണം; പ്രതിഷേധവുമായി നാട്ടുകാർ; വയനാട്ടിൽ 'കടുവ' പ്രശ്നം തുടരുമ്പോൾ
വായനാട്: ആൺകടുവയെ കഴുത്തിൽ കരുക്ക് കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്തയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരണമടഞ്ഞത്. ഒന്നരവയസ്സു പ്രായമുള്ള ആൺകടുവ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കടുവയുടെ ജഡം കിടന്ന പറമ്പുടമ കുരുക്കു സ്ഥാപിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു.
ഇതേ തുടർന്നാണ് ചത്ത കടുവയെ ആദ്യം കണ്ടയാൾ എന്ന നിലയിൽ ഹരിയെ വനംവകുപ്പ് ചോദ്യം ചെയ്തത്. എന്നാൽ ചോദ്യംചെയ്യലിനുശേഷം ഹരി മാനസീക സംഘർഷത്തിൽ ആയിരുന്നെന്നും വനംവകുപ്പ് തന്നെ കേസിൽ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. എന്നാൽ ഇയാളെ പ്രതി ചേർത്തിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വനംവകുപ്പ പറയുന്നത്.
പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം അമ്പുകുത്തി പ്രദേശത്ത് കടുവ ചത്തത് ആദ്യം കണ്ട വ്യക്തിയാണ് തൂങ്ങി മരിച്ചത്. ചത്ത കടുവയെ ആദ്യം കണ്ടു എന്ന തെറ്റ് മാത്രമാണ് ഇദേഹം ചെയ്തത്.ഇതിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നിരന്തരം ഫോറസ്റ്റ് ഓഫീസിലേക്ക് വരാൻ വേണ്ടി ആവശ്യപ്പെട്ടു. കടുവ ചത്തത് മുഹമ്മദിന്റെ വീട്ടു പറമ്പിലാണ്. എണീറ്റ് നടക്കാൻ പോലും കഴിയാത്ത മുഹമ്മദിനെ പ്രതി ചേർത്തതിനേയും നാട്ടുകാർ ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്തിൽ കുടുക്ക് മുറുകിയാണ് കടുവ ചത്തതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ പള്ളിയാലിൽ മുഹമ്മദിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഇതോടെ തന്റെ പറമ്പിൽ ആരോ അനധികൃതമായി കയറി ഉണ്ടാക്കിയ കുരുക്കാണ് ഇതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആശ്യപ്പെട്ട് മുഹമ്മദ് അമ്പലവയൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു, തുടർന്നാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം നടത്തിയത്.
പൊന്മുടിക്കോട്ട, എടക്കൽ, അമ്പുകുത്തി പ്രദേശങ്ങളിൽ രണ്ടുമാസത്തിലേറെയായി വന്യമൃഗങ്ങളെ ആക്രമിച്ച കടുവകളിൽ ഒന്നാണ് ചത്തത്. പൊന്മുടിക്കോട്ടയിൽ രണ്ടുമാസംമുമ്പ് വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞാണിതെന്നാണ് നിഗമനം.
മറുനാടന് മലയാളി ബ്യൂറോ