- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുജിസിയുടേയും ചാൻസലറുടേയും സർവകലാശാലയുടേയും പ്രതിനിധികൾ ഉൾപ്പെടുന്നതാകണം വിസി നിർണയ സമിതിയെന്ന് ഹൈക്കോടതിയെ അറിയിച്ച് യുജിസി; സമിതിയിലുള്ളവർ അക്കാദമിക മേഖലയിൽ നിന്നുള്ളവരാകണമെന്ന നിലപാടും ഗവർണ്ണർക്ക് അനുകൂലം; സർവ്വകലാശാലാ കേസിൽ വിധി നിർണ്ണായകം
തിരുവനന്തപുരം: വി സി. നിയമനങ്ങളിൽ മാർഗനിർദ്ദേശം പാലിച്ചിരിക്കണമെന്ന സത്യവാങ്മൂലം യുജിസി. ഹൈക്കോടതിയിൽ സമർപ്പിക്കുമ്പോൾ അത് ഗവർണ്ണർക്ക് നിർണ്ണായകം. രാജ്ഭവനും സർക്കുമായുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായകമാകും യുജിസിയുടെ നിലപാട്. കേരള, സാങ്കേതിക, മലയാളം സർവകലാശാലകളിൽ വി സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ തർക്കമുണ്ട്. ഇതിൽ ഗവർണ്ണറുടെ വാദങ്ങളെ അംഗീകരിക്കുകയാണ് യുജിസി.
സാങ്കേതിക സർവകലാശാലാ വി സി.യായി ഡോ. സിസാ തോമസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഭാഗികമായി സ്റ്റേചെയ്തിരുന്നു. ഈ കേസിൽ യുജിസി. സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മാർഗനിർദ്ദേശങ്ങൾ സർവകലാശാലകൾക്ക് ബാധകമാണെന്ന് വ്യക്തമാക്കുന്നത്. സിസാ തോമസിന്റെ നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഒരുമാസത്തിനകം സ്ഥിരം വി സി. നിയമനനടപടികൾ തുടങ്ങാനും നിർദ്ദേശിച്ചിരുന്നു. ഈ കേസിൽ ഡിവിഷൻ ബഞ്ചിന് മുമ്പിലാണ് യുജിസിയുടെ സത്യവാങ്മൂലം. ഇത് ഏറെ നിർണ്ണായകമാണ്.
വി സി. നിയമനങ്ങളിൽ 2010-ലെ യുജിസി. മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. യുജിസി., ചാൻസലർ, സർവകലാശാല എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാകണം വി സി. നിർണയ സമിതിയെന്ന് യുജിസി പറയുന്നു. സമിതിയിലുള്ളവർ അക്കാദമിക മേഖലയിൽനിന്നുള്ളവരാകണം. അതത് സർവകലാശാലയുമായി ബന്ധമുള്ളവരാകരുതെന്നും നിർദ്ദേശമുണ്ട്. യുജിസി.യുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സർവകലാശാലകൾ നിയമങ്ങളിൽ മാറ്റംവരുത്തണം. ഇക്കാര്യം മാർഗനിർദ്ദേശങ്ങളിൽത്തന്നെ വ്യക്തമാക്കിയതാണ്. 2010-ലെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ഇതിനോടകം സർവകലാശാലകൾ നിയമങ്ങളും ചട്ടങ്ങളും മാറ്റിയിട്ടുണ്ടെന്നാണ് യുജിസി. കരുതിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സാങ്കേതിക സർവകലാശാലാ വി സി.യായി ഡോ. സിസാ തോമസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ വി സി. നിർണയസമിതി രൂപവത്കരിക്കേണ്ടത് സർവകലാശാലയാണോ ചാൻസലറാണോ എന്നകാര്യത്തിൽ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഒരുഭാഗം സ്റ്റേ ചെയ്തത്. സാങ്കേതിക സർവകലാശാലയ്ക്കുപുറമേ കേരള സർവകലാശാലയിലും ഗവർണർ വി സി. നിർണയ സമിതിക്ക് രൂപംനൽകിയത് നിയമക്കുരുക്കിലാണ്.
അതുകൊണ്ട് തന്നെ ഈ കേസ് അതിനിർണ്ണായകമാണ്. യുജിസി വാദങ്ങൾ ഡിവിഷൻ ബഞ്ച് അംഗീകരിച്ചാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും.
മറുനാടന് മലയാളി ബ്യൂറോ