- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോടും അയിത്തമില്ല; എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു; സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു; ആരോടും അകൽച്ചയില്ല എന്നതാണ് നിലപാട്; സുകുമാരൻ നായർക്ക് മറുപടിയുമായി വി ഡി സതീശൻ
ദുബായ്: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ എൻഎസ്എസിനെ വിമർശിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു. രാഷ്ട്രീയത്തൽ പിന്തുണ തേടി എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എൻ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല.എൻഎസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്. വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു.മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു.ആരോടും അകൽച്ചയില്ല എന്നതാണ് തന്റെ നിലപാട്. എല്ലാരേയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി വന്ന് ഒന്നരമണിക്കൂറോളം സംസാരിച്ച് പോയ വിഡി സതീശൻ ഇപ്പോൾ ഒരു സമുദായ സംഘടനയുടേയും പിന്തുണയിലല്ല ജയിച്ചതെന്ന് പറയുന്നത് ശരിയല്ല. ഇത് തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്.
സുകുമാരൻ നായരുടെ ഈ പ്രതിരണത്തോടാണ് സതീശൻ ഇന്ന് പ്രതികരിച്ചത്. ഒരു സമുദായ സംഘടകളുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമാണ്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുകുമാരൻ നായർ പറഞ്ഞു. ഒരു സമുദായ സംഘടനകളുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്ന പ്രസ്താവന വി ഡി സതീശൻ തിരുത്തണമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് നോർത്ത് പറവൂർ താലൂക്ക് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുകുമാരൻ നായർ.
പ്രവാസികളുടെ പ്രശ്‌നത്തിന് സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് വിഡി സതീശൻ ആരോപിച്ചു. കോവിഡ് മൂലം എത്ര പേര് തിരികെ വന്നു എന്ന കണക്ക് പോലും ഇല്ല. നോർക്ക നിഷ്‌ക്രിയം.ലോക കേരള സഭകളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് എന്താണ്?പ്രവാസികളുടെ വിഷയം ചർച്ച ചെയ്യാൻ നിയമസഭ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.
വി ഡി സതീശനെതിരെ മുൻപും സുകുമാരൻ നായർ രംഗത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനം ഉറപ്പായതിന് പിന്നാലെയായിരുന്നു സതീശനെതിരെയുള്ള പ്രസ്താവന. പ്രതിപക്ഷനേതാവ് സ്ഥാനം ഉറപ്പായപ്പോൾ മുതൽ മത - സാമുദായിക സംഘടനകളെ വി ഡി സതീശൻ എതിർക്കുകയാണന്നായിരുന്നു അന്നത്തെ വിമർശനം.
മറുനാടന് മലയാളി ബ്യൂറോ