- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി സി ട്രഷറർ പ്രതാപചന്ദ്രന്റെ മരണം: മക്കൾ നൽകിയ പരാതി പിൻവലിച്ചു; കുടുംബത്തിന്റെ ആവശ്യപ്രകാരം നടപടിയെന്ന് അറിയിപ്പ്; പരാതി പിൻവലിച്ചത് കേസെടുക്കാൻ പൊലീസിന് നിയമോപദേശം കിട്ടിയതിന് പിന്നാലെ
തിരുവനന്തപുരം: കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചു. കേസ് പിൻവലിക്കുന്നതായി മക്കൾ ഡിജിപിയുടെ ഓഫീസിനെ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കൾ അറിയിച്ചു.
ബുധനാഴ്ചയാണ് പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി മക്കൾ ഡിജിപിക്ക് പരാതി നൽകിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവരുടെ പേര് പരാതിയിൽ പറഞ്ഞിരുന്നു. ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കുടുംബം പരാതി നൽകിയിരുന്നു.
കഴിഞ്ഞ ഡിസംബർ 20നാണ് എഴുപത്തിമൂന്നുകാരനായ പ്രതാപചന്ദ്രൻ അന്തരിച്ചത്.കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയിൽ പറഞ്ഞിരുന്നത്. അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ പരാതി നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം.
നേരത്തെ, പരാതിയിൽ കേസ് എടുക്കാൻ പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സംസ്ഥാന പൊലീസ് മേധാവിക്കാണ് നിയമോപദേശം നൽകിയത്. വി പ്രതാപചന്ദ്രന്റെ മരണത്തിൽ മകൻ പ്രജിത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്. മാനസിക പീഡനമാണ് മരണ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അതിനിടെയാണ് പരാതി പിൻവലിച്ചത്.
മറുനാടന് മലയാളി ബ്യൂറോ