- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ യാത്രയിൽ വിളമ്പിയത് ചിപ്സും, മുറുക്കും, മധുര പലഹാരവും ഫ്രൂട്ടിയും; ഉച്ചയ്ക്ക് വിളമ്പിയത് വെജിറ്റബിൾ ബിരിയാണി; ഒപ്പം അച്ചാറും, കച്ചമ്പറും പായസവും; ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്ക് മാത്രം; വന്ദേ ഭാരതിനെ നെഞ്ചിലേറ്റി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ വിളമ്പിയത് വിഭവസമൃദ്ധമായ ഭക്ഷണമാണ്. രാവിലെ 11.30 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്രയിൽ ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ യാത്രക്കാരെ വരവേറ്റത്. ഒരു ബോക്സിൽ ചിപ്സ്, മുറുക്ക്, മധുര പലഹാരം രണ്ട് ഫ്രൂട്ടി എന്നിവയാണ് നൽകിയത്. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണിയും നൽകി. ഒപ്പം അച്ചാറും, കച്ചമ്പറും പായസവും ഉണ്ടായിരുന്നു. വന്ദേ ഭാരത് ഓടിത്തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്ക് മാത്രമായിരുന്നു. ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഇതിൽ ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്.
അതേസമയം മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിയുരന്നു യാത്ര ചെയ്തത്. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അഞ്ചും ആറും കോച്ചുകളിൽ മാധ്യമ പ്രവർത്തകർ ഇടംപിടിച്ചു. ബാക്കി കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെ ഇടംപിടിച്ചു. എക്സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.
സംസ്ഥാനം ഏറെ ആകാംക്ഷയോടെയാണ് വന്ദേ ഭാരത് ട്രെയിനിനെ വരവേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തു. തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച റെഡ് കാർപ്പറ്റിൽ നിന്നും മോദി പച്ചക്കൊടി വീശിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഇതിന് മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിൽ കയറിയിരുന്നു.
ആദ്യ യാത്രയിൽ വന്ദേഭാരത് 14 സ്റ്റേഷനിലുകളിലും നിർത്തുന്നുണ്ട്. പ്രത്യേകം ക്ഷണിച്ച യാത്രക്കാരാനാണ് ട്രെയിനിൽ ഉള്ളത്. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും യാത്രയിലുണ്ട്. അടുത്തതായി തലസ്ഥാനത്തെ വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കും. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
അതേസമയം 35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരംകാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയും. 34 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രി പറഞ്ഞു.
നേരത്തെ കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്‌പ്രസിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി. പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എംപി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
മറുനാടന് മലയാളി ബ്യൂറോ