- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടക്കയാത്രയിൽ ഓടിയെത്താൻ 10 മിനിറ്റ് അധികം; വന്ദേഭാരത് എക്സ്‌പ്രസ് പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കി; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും മുമ്പ് രണ്ട് പരീക്ഷണ ഓട്ടം കൂടി; സമയക്രമം ഉടൻ പുറത്തുവിടുമെന്ന് റെയിൽവെ
തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഉച്ചയ്ക്ക് 2.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഏഴ് മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്. പുലർച്ച 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് ഉച്ചക്ക് 12ന് കണ്ണൂരിലെത്തിയത്. തിരിച്ചുള്ള ഓട്ടത്തിൽ പത്ത് മിനിറ്റ് അധികം വേണ്ടി വന്നു.
തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരേയ്ക്ക് കുതിച്ചെത്തിയത്. വന്ദേഭാരത് എക്സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാൾ രണ്ട് മണിക്കൂർ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഇതോടെ ഉറപ്പായി. കണ്ണൂരിൽ നിന്ന് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിൻ ടൈം ടേബിളിൽ റയിൽവേ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൽനിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉൾപ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂർ 17 മിനിറ്റ് സമയത്തിനുള്ളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താൻ 3 മണിക്കൂർ 18 മിനിറ്റും കോഴിക്കോട് കടക്കാൻ ആറു മണിക്കൂർ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്.
പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. കേരളത്തിൽ തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്.
നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്സ്‌പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്‌പ്രസ് പുലർച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിൻ കണ്ണൂരിലെത്തുന്നത്. എന്നാൽ രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേഭാരത് പരിക്ഷണയോട്ടത്തിൽ കണ്ണൂരിലെത്തി.
തിരുവനന്തപുരം - കണ്ണൂർ റൂട്ടിൽ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകൾ ജനശതാബ്ദി എക്സ്‌പ്രസും മാവേലി എക്സ്‌പ്രസുമാണ്. പുലർച്ചെ 4.50 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്‌പ്രസ് 9 മണിക്കൂർ 20 മിനുട്ട് സമയമെടുത്ത് ഉച്ചയക്ക് 2.10 ന് തിരുവനന്തപുരത്തെത്തും. വന്ദേഭാരതിന്റെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ജനശതാബ്ദിക്ക് രണ്ട് മണിക്കൂർ വേഗത കുറവാണ്.
തിരുവനന്തപുരം കണ്ണൂർ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താൻ 2 മണിക്കൂർ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താൻ 4 മണിക്കൂർ 10 മിനിറ്റും കോഴിക്കോട് എത്താൻ 7 മണിക്കൂർ 50 മിനിറ്റും എടുക്കാറുണ്ട്.
മാവേലി എക്സ്‌പ്രസിനാകട്ടെ വന്ദേഭാരതിനേക്കാൾ മൂന്ന് മണിക്കൂർ വേഗത കുറവാണ്. വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്‌പ്രസ് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് 10 മണിക്കൂറോളം സമയമെടുത്ത് പുലർച്ചെ 5.20 നാണ്.
ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്‌പ്രസ് കണ്ണൂരിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർക്കും ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്വീകരണം നൽകിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ