- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം കഴിഞ്ഞാൽ നിർത്തുക കോട്ടയത്ത് മാത്രം; ചെങ്ങന്നൂരിൽ സ്റ്റോപ്പില്ല; സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനായ ഷൊർണൂരിൽ സ്റ്റോപ്പ്; തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് പുലർച്ചെ 5.20ന്; മടക്ക യാത്ര ഉച്ചയ്ക്ക് 2.30 നും; വ്യാഴാഴ്ച സർവീസില്ല; വന്ദേഭാരതിന്റെ ടൈംടേബിൾ തയ്യാറായി
പത്തനംതിട്ട: വന്ദേഭാരതിന് ചെങ്ങന്നൂരും, ഷൊർണരും സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു എംപിമാർ അടക്കം ജനപ്രതിനിധികളുടെ ആവശ്യം. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വന്ദേഭാരത് ട്രെയിൻ തടയുമെന്ന് വരെ വി കെ ശ്രീകണ്ഠൻ എംപിയുടെ മുന്നറിയിപ്പ് എത്തി. എന്തായാലും ടൈംടേബിൾ തയ്യാറായപ്പോൾ, വന്ദേഭാരതിന് ഷൊർണൂരിലും സ്‌റ്റോപ്പ് അനുവദിച്ചു.
വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരും, ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഉൾപ്പെടെ ആശ്രയിക്കാൻ കഴിയുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലാണ് ചെങ്ങന്നൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനാണ് ഷൊർണൂർ.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗൺ 8.17 / 8.20
തൃശൂർ 9.22 / 9.24
ഷൊർണൂർ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂർ 12.03/ 12.05
കാസർകോട് 1.25
കാസർകോട് തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633)
കാസർകോട്-2.30
കണ്ണൂർ 3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊർണൂർ 5.28/5.30
തൃശൂർ 6.03 / 6..05
എറണാകുളം 7.05 / 7.08
കോട്ടയം 8.00 / 8.02
കൊല്ലം 9.18 / 9.20
തിരുവനന്തപുരം 10.35
മറുനാടന് മലയാളി ബ്യൂറോ