- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പിന്റെ പ്രവർത്തികളെ എതിർത്ത വൈദികനെ കൊലപ്പെടുത്തിയെന്ന് ആരോപണം; പ്രളയ ഫണ്ട് തട്ടിപ്പിനൊപ്പം വിവാഹം കഴിച്ചെന്ന ആക്ഷേപവും; ഹൈക്കോടതി മുൻ ജഡ്ജിയുടെ കത്തെഴുത്ത് നിർണ്ണായകമായി; മൈസൂരു ബിഷപ്പിന് പദവി പോയത് അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞതിനാൽ; ബിഷപ്പ് കനികദാസ് എ വില്യം അവധിയിൽ പോകുമ്പോൾ
ബെംഗളൂരു: ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികളെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് വത്തിക്കാൻ നീക്കുന്നത് വൈദികരുടെ എതിർപ്പ് തിരിച്ചറിഞ്ഞ്. ബിഷപ്പ് കനികദാസ് എ വില്യമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദേശിച്ചത്. പകരം ബെംഗളൂരു മുൻ ആർച്ച് ബിഷപ്പ് ബെർണാർഡ് മോറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. 2018-ലാണ് ബെർണാർഡ് മോറസ് ബെംഗളൂരു ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. 2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നൽകിയത്. ഈ പരാതികളിൽ ഗൗരവത്തോടെയുള്ള അന്വേഷണം നടന്നു.
ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് വില്യമിനെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ടിൽ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1993 ൽ വൈദികനായ കനികദാസ് 2017 ലാണ് മൈസൂർ ബിഷപ്പാകുന്നത്. മുംബെയ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് സൽദാഹ വില്ല്യംസ് ബിഷപ്പിനെതിരെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ്, ബോംബെ ആർച്ച് ബിഷപ്പ് കൂടിയായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു .4 വൈദികരുടെ മരണത്തെ തുടർന്നായിരുന്നു അത് . മരണത്തിൽ രണ്ടെണ്ണംകൊലപാതകങ്ങളും ഒന്ന് തൂങ്ങിമരണവും ഒന്ന് അപകടവും എന്നാതയാരുന്നു പൊലീസ് ഭാഷ്യം.
മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നൽകിയത്. സഭാ ഫണ്ടിൽ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പരാതി നൽകിയ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരുന്നു. വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കുന്നത്. പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന.
ബിഷപ്പിന്റെ പ്രവൃത്തികളെ എതിർത്ത ഒരു വൈദികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. 2020 മെയ് 24ന് ജസ്റ്റിസ് സൽദാഹ വില്ല്യംസ് അയച്ച കത്തിൽ വൈദികന്റെ മരണം മൂടിവയ്ക്കാൻ ബിഷപ്പ് കൃത്രിമ തെളിവുകൾ ഉണ്ടാക്കിയതായി പറയുന്നു. ബിഷപ്പിന്റെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടു വന്നവരിൽ ഒരാളായിരുന്നു മരിച്ച വൈദികൻ. ഈ കേസിൽ മൈസൂരു ക്രൈംബ്രാഞ്ച് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. മാർച്ച് രണ്ടിനാണ് വൈദികനായ വില്യം അൽബുക്യുർക്യൂ നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനം എന്നായിരുന്നു ബിഷപ്പ് നൽകിയ വിശദീകരണം. എന്നാൽ, വൈദികന്റെ മരണം ഹൃദയസ്തംഭനത്താലല്ലെന്നും മൃതദേഹത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും ബിഷപ്പിനെതിരെ പരാതി നൽകിയവരിൽ ഒരാളായ റോബർട്ട് റൊസാരിയോ പറഞ്ഞു.
സഭ നടത്തുന്ന കോടികളുടെ പണം വിനിയോഗത്തിൽ നിരവധി ക്രമക്കേടുകൾ ഉള്ളതായി സൽദാഹ ആരോപിച്ചിരുന്നു. കൂർഗ് വെള്ളപ്പൊക്കത്തിന്റെ പേരിൽ സഭ വൻ തോതിൽ പണപ്പിരിവു നടത്തിയിരുന്നു. ഏകദേശം 50 കോടി രൂപയോളം ലഭിച്ചു. പക്ഷെ ഇതുവരെ ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി അറിവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ വിഭാഗം വിശ്വാസികൾ രംഗത്തുവരികയും അവർ തെളിവുകൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതെല്ലാം വത്തിക്കാനും പരിശോധിച്ചു. അതിനു ശേഷമാണ് നടപടി.
തനിക്കെതിരെ പരാതി നൽകിയ വൈദികരെ ബിഷപ്പ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടിയിരുന്നു. ബിഷപ്പിനെതിരെ നേരത്തെ 37 വൈദികർ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇവരെ ഗ്രാമ പ്രദേശത്തേക്ക് ബിഷപ്പ് ട്രാൻസ്ഫർ ചെയ്തു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വൈദികർ റിസേർച്ചിനും അദ്ധ്യാപനത്തിനുമുള്ള അവസരം ഇല്ലാതാക്കിയായിരുന്നു സ്ഥലം മാറ്റം. ഇതു പ്രതികാര നടപടിയുടെ ഭാഗമാണെന്നും സൽദൻഹയുടെ കത്തിൽ ആരോപിക്കുന്നു. എന്നാൽ, ബിഷപ്പിനെതിരെ നടപടിയെടുക്കാൻ അതിരൂപത തയ്യാറായിട്ടില്ലെന്ന് ജഡ്ജി സൽദാൻഹ പറഞ്ഞിരുന്നു. ബാംഗ്ലൂർ അതിരൂപതയ്ക്ക് അധികാരമുണ്ട്. എന്നാൽ, ആർച്ച് ബിഷപ്പ് തയ്യാറാകുന്നില്ല.ആർച്ച് ബിഷപ്പും ബിഷപ്പും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നും അതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നും സൽദാൻഹ ആരോപിച്ചു.
തെളിവുകളെല്ലാം വിശ്വാസ യോഗ്യമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുള്ള ബിഷപ്പ് ഉറപ്പായും രാജിവയ്ക്കണമെന്നും സൽദാൻഹ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രളയഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം ബെംഗളൂരു ആർച്ച് ബിഷപ്പ് നിഷേധിച്ചിരുന്നു. ദുരിതാശ്വാസ നിധിയിൽ ലഭിച്ച 48.50 കോടിരൂപ ദുരുപയോഗം ചെയ്തെന്ന ആരോപണം തീർത്തും തെറ്റാണ്. അടിസ്ഥാന രഹിതവും സത്യത്തിൽ നിന്ന് വളരെ അകലുയുമാണെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു അതിരൂപത സ്വരൂപിച്ചത് 2.15 കോടിയും മമൈസൂരു രൂപതയിൽ 2.43 കോടിയും ലഭിച്ചു. ബെംഗളൂരു അതിരൂപതയിൽ ലഭിച്ച തുക പ്രളയ നഷ്ടമുണ്ടായ രൂപതകളിലേക്ക് നൽകി. അതേസമയം ബിഷപ്പിനെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളോട് പ്രതികരിക്കാൻ അതിരൂപത തയ്യാറായില്ല. ഇതെല്ലാം അന്വേഷണത്തിൽ തെളിഞ്ഞെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ