- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ചെയ്യാത്ത പ്രസാഡിയോയ്ക്ക് 60 ശതമാനമാണ് നോക്ക് കൂലി; ആ കമ്പനിയെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല; ആ കമ്പനി ആരുടേതാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം; എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് ആരോപണം; പ്രതിപക്ഷ നേതാവ് പുറത്തു വിട്ട ടെണ്ടർ രേഖകളും കത്തുകളും തട്ടിപ്പിന് തെളിവ്
കൊല്ലം: എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടെണ്ടർ ഡോക്യുമെന്റും രഹസ്യകത്തുകളും പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കുന്നുവെങ്കിൽ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെങ്ങനെ? മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ പങ്കെടുത്തത് എങ്ങനെ? എന്നീ ചോദ്യങ്ങളും ഉയർത്തുന്നു. എ.ഐ ക്യാമറ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാർത്ത തെറ്റാണ്. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഴിമതി നടത്തിയതിന് മുൻ ട്രാസ്പോർട്ട് ജോയിന്റ് കമ്മിഷണർക്കെതിരായ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. 2022 മേയിലാണ് ഈ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അല്ലാതെ എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഇപ്പോൾ പുറത്തുകൊണ്ട് വന്നിരിക്കുന്ന ആരോപണങ്ങളില്ലല്ല അന്വേഷണമെന്നാണ് വിഡി സതീശൻ പറയുന്നത്.
അന്വേഷണം നടക്കുന്നുണ്ടെങ്കിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ അക്കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയാതിരുന്നത് എന്തുകൊണ്ടാണ്? എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം സംബന്ധിച്ച വാർത്ത പുറത്ത് വന്നത്. വിജിലൻസ് അന്വേഷണം നടക്കുകയാണെങ്കിൽ ഏപ്രിൽ 12 -ന് ചേർന്ന മന്ത്രിസഭ യോഗം എ.ഐ പദ്ധതിക്ക് അനുമതി നൽകിയത് എന്തിനാണ്? പത്ത് പേജുള്ള മന്ത്രിസഭാ നോട്ടിലും ഒരിടത്തും വിജിലൻസ് അന്വേഷണത്തെ കുറിച്ച് പറയുന്നില്ല. വിജിലൻസ് അന്വേഷണം നടക്കുകയാണെങ്കിൽ മുഖ്യമന്ത്രി ആഘോഷപൂർവം എ.ഐ ക്യാമറകൾ ഉദ്ഘാടനം ചെയ്തത് എന്തിനാണ്? ഉദ്യോഗസ്ഥനെതിരായ ആരോപണത്തെയാണ് എ.ഐ ക്യാമറ അഴിമതിക്കെതിരായ അന്വേഷണമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത്. ഇടപാടിൽ സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തിൽ നിയമപരമായ പരിഹാരം തേടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നാളെ ചേരുന്ന യു.ഡി.എഫ് യോഗം ചർച്ച ചെയ്ത് തീരുമാനിക്കും.
എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ദുരൂഹമായ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കെൽട്രോണിന്റെ വെബ്സൈറ്റിൽ ചേർത്തിട്ടില്ലാത്ത ടെണ്ടർ ഡോക്യുമെന്റ് പ്രതിപക്ഷം പുറത്ത് വിടുകയാണ്. The bidder in its technical document shall provide the list of services planned to be subcontracted. The subcontractor shall not be entertained for core activities like data security, data integrity, configuration of the equipment and the facility management. The bidder should give the list of subcontracting companies name and other details if any. Keltron reserves the right to approve or disapprove. -എന്നാണ് ടെണ്ടർ ഡോക്യുമെന്റിൽ പറഞ്ഞിരിക്കുന്നത്. അതായത് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉപകരാർ പാടില്ല. ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് എല്ലാ ഉപകരാറുകളും നൽകിയിരിക്കുന്നത്.
The Tenderer should be a reputed Original Equipment Manufacturer (OEM) or OEM authorized Vendor having sound technical and financial capabilities and also having strong service presents in Kerala- ക്യാമറ നിർമ്മിക്കുന്നവർക്കോ അല്ലെങ്കിൽ അത് നിർമ്മിക്കുന്ന കമ്പനികളുടെ വെണ്ടർമാർക്കും സാങ്കേതികത്തികവും സാമ്പത്തികശേഷിയുമുള്ള കമ്പനികൾക്കും മാത്രമെ ടെണ്ടർ നൽകാവൂവെന്ന് എഴുതിവച്ചിട്ട് ഇതൊന്നും ഇല്ലാത്ത എസ്.ആർ.ഐ.ടി സാങ്കേതിക ബിഡ്ഡിൽ വിജയിച്ചത് എങ്ങനെ? The selected bidder shall provide 5 year onsite comprehensive support (3 year warranty + 2 Year AMC) for the entire systems supplied including control rooms infra structure. മൂന്ന് വർഷത്തെ വാറന്റിയും 2 വർഷത്തെ എ.എം.സിയും കൺട്രോൾ റൂമും ഉൾപ്പെടെ അഞ്ച് വർഷത്തേക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നാണ് ടെണ്ടർ ഡോക്യുമെന്റിൽ പറയുന്നത്. ഇതിന് വിരുദ്ധമായാണ് 66 കോടി രൂപ എ.എം.സിക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത്തരത്തിൽ ടെണ്ടർ ഡോക്യുമെന്റിൽ ആദ്യാവസാനം വരെയുള്ള വ്യവസ്ഥകളെല്ലാം ലംഘിച്ച് കൊണ്ടുള്ള കൊള്ളയാണ് എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നതെന്നാണ് സതീശൻ പറയുന്നത്.
സാങ്കേതിക പ്രാവീണ്യം ഇല്ലാത്തതിനാൽ ട്രോയ്സ്, മീഡിയട്രോണിക്സ് എന്നീ കമ്പനികളെ കൂട്ടുപിടിച്ചാണ് എസ്.ആർ.ഐ.ടി ടെണ്ടർ നേടിയെടുത്തത്. പദ്ധതി നടപ്പാക്കാൻ എസ്.ആർ.ഐ.ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് കാട്ടി ഈ രണ്ട് കമ്പനികളും കെൽട്രോണിന് കത്ത് നൽകിയിട്ടുണ്ട്. ഈ കമ്പനികൾ നൽകിയ കത്ത് പ്രതിപക്ഷം പുറത്ത് വിടുകയാണ്. എസ്.ആർ.ഐ.ടി ടെക്നിക്കലി ക്വാളിഫൈഡ് അല്ലാത്തതിനാലാണ് മറ്റ് കമ്പനികളുടെ സഹായം തേടിയത്. ഇത്തരത്തിൽ ടെക്നിക്കലി ക്വാളിഫൈഡ് അല്ലാത്ത കമ്പനിക്ക് ടെണ്ടർ ലഭിച്ചത് എങ്ങനെ? ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ഊരാളുങ്കലും എസ്.ആർ.ഐ.ടിയും ചേർന്നുണ്ടാക്കിയ കമ്പനിയുടെയും ഡയറക്ടറായിരുന്നു. കണ്ണൂരിലെ കറക്ക് കമ്പനികളെല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. എല്ലാം ചെന്നു ചേരുന്നത് ഒരു പെട്ടിയിലേക്ക് തന്നെയാണ്. ഏതോ ഉദ്യോഗസ്ഥനെതിരായ പരാതിയിൽ നടക്കുന്ന അന്വേഷണം എ.ഐ ക്യാമറ ഇടപാടിനെ കുറിച്ചാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഞങ്ങളാരും വിഡ്ഢികളല്ല. സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടും. സമരം ഉൾപ്പെടെയുള്ളവയെ കുറിച്ചും യു.ഡി.എഫ് ആലോചിക്കും.
എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. അതിനുള്ള കൃത്യമായ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. അത് വരും ദിവസങ്ങളിൽ പുറത്ത് വിടും. ഇതുവരെ പ്രതിപക്ഷം പുറത്ത് വിട്ട് രേഖകളൊന്നും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഈ കറക്ക് കമ്പനികളെല്ലാം അധികാര ദല്ലാൾമാരാണ്. ഇവരുടെയെല്ലാം പാതകൾ ആരംഭിക്കുന്നത് പല സ്ഥലങ്ങളിൽ നിന്നാണെങ്കിലും അവസാനിക്കുന്നത് ഒരു പെട്ടിയിലാണ്. മന്ത്രിസഭാ നോട്ട് നൽകിയ മന്ത്രിയാണ് കരാറിനെ കുറിച്ച് കെൽട്രോണിനോട് ചോദിച്ചാൽ മതിയെന്ന് പറഞ്ഞത്. പത്ത് പേജുള്ള മന്ത്രിസഭാ നോട്ടിൽ എസ്.ആർ.ഐ.ടി ഉൾപ്പെടെ ഉപകരാർ നൽകിയ ഒരു കമ്പനികളുടെയും പേരില്ല. ടെണ്ടർ നൽകിയ മൂന്ന് കമ്പനികൾക്കും പരസ്പര ബന്ധമുണ്ട്.
അത് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷം ഇന്നലെ പുറത്ത് വിട്ടത്. എസ്.ആർ.ഐ.ടി 6 കോടി രൂപ നോക്ക് കൂലി വാങ്ങി പ്രസാഡിയോ രണ്ട് കമ്പനികളെ എൽപ്പിച്ചു. ഇതിൽ ഒന്നും ചെയ്യാത്ത പ്രസാഡിയോയ്ക്ക് 60 ശതമാനമാണ് നോക്ക് കൂലി. ആ കമ്പനിയെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ആ കമ്പനി ആരുടേതാണെന്ന് മാധ്യമങ്ങൾ കൂടി അന്വേഷിച്ച് നോക്കെന്നും വിഡി സതീശൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ