- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെ.കെ. മഹേശൻ പെണ്ണുപിടിയൻ, പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളില്ല; കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽനിന്ന് തട്ടിച്ചു'; ആത്മഹത്യാ കേസിൽ പ്രതിചേർക്കപ്പെട്ടതോടെ മഹേശനെ പൊതുവേദിയിൽ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ; തന്നെയും മകനെയും യോഗ നേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചാന സിദ്ധാന്തവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയിൽ അവഹേളിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽനിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കെ കെ മഹേശൻ ആത്മഹത്യ ചെയ്ത കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടുയള്ളവരെ പ്രതി ചേർത്ത് പുതിയ കേസെടുക്കാൻ അടുത്തിടെ കോടതി നിർദ്ദേശം നല്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എസ്എൻഡിപി യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്. പ്രകടനത്തോടെയായിരുന്നു തുടക്കം
തന്നെയും മകനെയും യോഗ നേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിലുടനീളം കെകെ മഹേശനെ വ്യക്തിപരമായി അവഹേളിക്കാനാണ് ശ്രമിച്ചത്. പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽനിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോൾ ആത്ഹമത്യ ചെയ്തതിന് താൻ എന്തു പിഴച്ചും എന്നും വെള്ളാപ്പള്ളി ചോദിച്ചു.
വെള്ളാപ്പള്ളിക്കെതിരായ കേസിൽ തുടക്കത്തിൽ പൊലീസ് ഉഴപ്പുകയാണ് ഉണ്ടായത്. വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ എൽ അശോകനും കേസിൽ പ്രതികളാണ്. മഹേശന്റെ ആത്മഹത്യ കുറിപ്പിൽ ഇവർ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. അതിന്റെ അടുത്ത ദിവസം ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ചുവരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന് ലഭിച്ചിരുന്നു.
വെള്ളാപ്പള്ളിക്കും കെഎൽ അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം ഹോമിക്കുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ. മഹേശൻ മരിക്കുന്നതിന് തൊട്ടുമുമ്പ് നടേശനും ക്രൈംബ്രാഞ്ച് സിഐക്കും എഴുതിയ കത്തുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ