തിരുവനന്തപുരം: സിനിമ ലോകത്തെ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനുമൊക്കെ എന്നും പ്രിയ വിഷയങ്ങളായിരുന്നു.ഒരോ കാലഘട്ടത്തിലും അത് പലവിധത്തിൽ ചർച്ചകളായിട്ടുമുണ്ട്.സിനിമാത്തിക്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ നാലാം ഭാഗത്തിൽ നടൻ വിജയരാഘവൻ കൂടുതൽ വാചാലനാകുന്നതും സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ചേർച്ചകളെയും ഇടർച്ചകളെയും കുറിച്ചൊക്കെയാണ്.ഒപ്പം സുരേഷ് ഗോപിയെക്കുറിച്ചും രാഷ്ട്രീയത്തിലെ തന്റെ നിലപാടുകളും ഈ അധ്യായത്തിൽ താരം പങ്കുവെക്കുന്നുണ്ട്.

സിനിമയിൽ സൗഹൃദങ്ങൾ എങ്ങിനെയെന്ന ചോദ്യത്തിന് ഇത്രയും വർഷത്തിനിടയ്ക്ക് എടുത്തുപറയത്തക്ക ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിജയരാഘവൻ പറയുന്നത്.സിനിമ ലോകത്ത് നിന്ന് എല്ലാവരും തന്നോട് സ്നേഹമായിട്ടെ പെരുമാറിയിട്ടുള്ളു.മാത്രമല്ല സിനിമയിലെ ബന്ധങ്ങൾ എന്നു പറയുന്നത് എപ്പോഴും നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് സംസാരിക്കാൻ കഴിയണം എന്നില്ല.എന്നാൽ സമയം കിട്ടുമ്പോൾ അ ബന്ധം നിലനിർത്താൻ ഇടപെടലുകൾ ഉണ്ടാകുന്നുമുണ്ട്.എന്റെ അനുഭവം അതാണ്.അപൂർവ്വം ചിലർ മിക്കപ്പോഴും വിളിക്കും.അത്തരത്തിൽ ഒരാൾ ജോണി ആന്റണിയാണ്.നമ്മൾ മിക്കപ്പോഴും സംസാരിക്കാറുണ്ട്.

എന്നുവച്ച് അധികം വിളിക്കാത്തവരുമായി ബന്ധമില്ലെന്നും പറയാനാവില്ല.ഈ അടുത്ത് സുരേഷ് ഗോപിയുടെ ഒരഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സൂഹൃത്ത് എന്ന പറഞ്ഞത് എന്നെയാണ്.നമ്മൾ എന്നും വിളിക്കുന്നവരല്ല.പക്ഷെ ഒരടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടെന്നും വിജയരാഘവൻ പങ്കുവെക്കുന്നു.തുടർന്ന് സുരേഷ് ഗോപിയെന്ന നടനെയും വ്യക്തിയെയും കുറിച്ച് വിജയരാഘവൻ വാചാലനാകുന്നുണ്ട്.സുരേഷ് ഗോപിക്ക് കൊച്ച് കുട്ടികളുടെയൊക്കെ സ്വഭാവമാണ്.ഈ കാണുന്നത് തന്നെയാണ് സുരേഷ് ഗോപി.. അയാൾക്ക് വേറെ മുഖമൊന്നുമില്ല..ഒന്നും ഉദ്ദേശിച്ചല്ല സുരേഷ് പല കാര്യങ്ങളും ചെയ്യുന്നത്.രാഷ്ട്രീയത്തിൽ വന്നതിന് ശേഷം സുരേഷ് തുടങ്ങിയതല്ല ഈ കാര്യങ്ങൾ ഒന്നും എത്രയൊ വർഷങ്ങളായി ചെയ്യുന്നതാണ്.ഇപ്പോഴാണ് ചെയ്യാൻ തുടങ്ങിയതെങ്കിൽ അതിൽ രാഷ്ട്രീയം ഉണ്ടെന്ന് പറയാം.പക്ഷെ സുരേഷ് അങ്ങിനെ അല്ലലൊയെന്നും വിജയരാഘവൻ ചോദിക്കുന്നു.

സുരേഷ് ഗോപിയുടെ മകളുടെ മരണത്തെക്കുറിച്ചും സംഭാഷണങ്ങൾക്കിടെ അദ്ദേഹം പരാമർശിക്കുന്നുണ്ട്.മകളുടെ മരണം സുരേഷിന് ഷോക്കായിരുന്നു.അ സംഭവത്തിന് ശേഷമാണ് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊരു മനോഭാവം അദ്ദേഹത്തിന് ഉണ്ടാകുന്നു.പണ്ട് നമ്മൾക്കിടയിലെ സംസാരത്തിൽ സുരേഷ് രാഷ്ട്രീയത്തെ വിമർശിക്കാറുണ്ട്.ഇവരൊന്നും ശരിയല്ല..ഇങ്ങനെ ചെയ്യാമായിരുന്നില്ലെ..അ നടപടിയായിരുന്നു നല്ലത് എന്നൊക്കെ.അന്നൊന്നും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സ്വപ്നത്തിൽ പോലും പുള്ളി ചിന്തിച്ചിട്ടുണ്ടാവില്ല.രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്.മമ്മൂട്ടി,മോഹൻലാൽ കഴിഞ്ഞാൽ മൂന്നാമൻ സുരേഷ് തന്നെയായിരന്നു.ഇപ്പോഴും ഇടയ്ക്ക് അഭിനയിക്കുമ്പോഴും ജനങ്ങൾ സ്വീകരിക്കുന്നത്.. ആ സ്ഥാനം ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉള്ളതുകൊണ്ട് തന്നെയാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നു.

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് എന്നല്ല ഒരു രാഷ്ട്രീയത്തോടും എനിക്ക് വലിയ മതിപ്പില്ല.മാത്രഅതിന്റെ പ്രധാനകാരണം..എന്റെ കാഴ്‌ച്ചപാടിൽ ഒരു രാഷ്ട്രീയക്കാരൻ എന്നത് എല്ലാം ത്യജിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണം.അല്ലാതെ സ്വന്തം സ്വാർത്ഥതയ്ക്ക് ആവരുത് രാഷ്ട്രീയ പ്രവർത്തനം.കുടുംബവും ജോലിയും ഉപേക്ഷിച്ച് സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാൻ പോയ ആളാണ് എന്റെ അച്ഛൻ.ഞാൻ കണ്ടുവളർന്നതും അതാണ്.ഒരു രാഷ്ട്രീയക്കാരൻ എന്നത് സർവ്വസംഗം പരിത്യാഗിയായി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണം.അത് പറ്റാത്തിടത്തോളം കാലം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറയുന്നു.രാഷ്ട്രീയം എന്നു പറയുന്നത്ഒരോ വ്യക്തിയുടെയും ചോയ്സാണ്.അതിൽ ഞാൻ വിയോജിക്കുന്നുണ്ടോ ഇല്ലെയോ എന്നൊന്നിനും വലിയ അർത്ഥമില്ല.

പിന്നെ ഇന്നത്തെ കാലത്ത് രാഷ്ട്രീയമല്ലലോ..മതമല്ലെ പ്രധാനം.ഇന്ന് രാഷ്ട്രീയമേത് മതമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.ജനങ്ങളെ സേവിക്കാൻ ആണെങ്കിൽ രണ്ട് പാർട്ടി പോരെ..എന്തിനാ ഇത്രയധികം പാർട്ടിയെന്നും അദ്ദേഹം ചോദിക്കുന്നു.ഇന്ത്യയിൽ അല്ലാതെ ലോകത്തെവിടെയും രാഷ്ട്രീയത്തെ ജോലിയായി കാണുന്നത് ഞാൻ കണ്ടിട്ടില്ല.അവിടയൊക്കെ ജീവിക്കാൻ ജോലിയുണ്ട്.സേവനമെന്ന നിലയ്ക്കാണ് ജനങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത്.രാഷ്ട്രീയത്തെ ജോലിയായി കാണുന്ന ഒരു നാട്ടിൽ ഞാൻ കൂടി രാഷ്ട്രീയത്തിലേക്ക് വന്നിട്ടെന്ത് കാര്യമെന്നും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നുണ്ട്.എന്റെ രാഷ്ട്രീയം എന്നു പറയുന്നത് അഭിനയമാണ്.എന്റെ അഭിനയം കണ്ട് കുറെ പേർ ചിരിക്കുകയും സന്തോഷിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ടെന്നും അത് മതിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നാടകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോൾ നാടകത്തെ ഇന്നും നെഞ്ചേറ്റുന്ന കാസർകോട് ജില്ലയിലെ മാണിയാട്ട് എന്ന അത്ഭുതഗ്രാമത്തെക്കുറിച്ചാണ് വിജയരാഘവൻ വാചാലനാകുന്നത്.അച്ഛൻ ജനിച്ച വളർന്ന നാടുകളില്ലൊന്നുമല്ലാതെ അച്ഛനായി ആദ്യത്തെ സ്മരകം ഉയർന്നതും മാണിയാട്ട് ഗ്രാമത്തിലാണെന്നും വിജയരാഘവൻ പറയുന്നു.ആദ്യ മൂന്ന് വർഷം തന്നെ ആ ഗ്രാമത്തിലേക്ക് ക്ഷണിച്ചപ്പോൾ അച്ഛന്റെ പേരിലുള്ള മുതലെടുപ്പാണോ ഇതെന്ന് വരെ എനിക്ക് സംശയം ഉണ്ടായിരുന്നു.പക്ഷെ അവിടെ പോയിക്കണ്ടത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.രാഷ്ട്രീയമുൾപ്പടെ എല്ലാ അതിർവരമ്പുകളെയും മാറ്റിവെച്ച് ഒരു ഗ്രാമം മുഴുവൻ ഒരാഴ്‌ച്ചക്കാലം നാടകം കാണാൻ എത്തുക..ചർച്ചകൾ നടത്തുക..സമാപന ദിവസം ഒത്തൊരുമിച്ച് സമൂഹസദ്യ ഒരുക്കുക..തുടങ്ങിയ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ആദ്യം 2000 മുതൽ 3000 കാഴ്‌ച്ചക്കാർ വരെ ഉണ്ടായിരുന്ന നാടകോത്സവത്തിന് ഇപ്പോൾ 7000 ലേറെ കാണികൾ എത്തുന്നുണ്ടെന്നും അദ്ദേഹം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും വ്യക്തമാക്കുന്നു.

സിനിമയിൽ അങ്ങ് ഒട്ടും നിരാശനെ അല്ല എന്ന ചോദ്യത്തിന് ഈ ലോകത്ത് തന്നെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണെന്നാണ് എന്റെ വിശ്വാസമെന്നാണ് വിജയരാഘവൻ നൽകുന്ന മറുപടി.അച്ഛന്റെ കൈകളിലേക്ക് പിറന്ന് വീണ് അച്ഛന്റെ അവസാന നിമിഷം വരെ ഒപ്പമുണ്ടാകാൻ സാധിച്ചുവെന്നത് വലിയ ഭാഗ്യമായി അദ്ദേഹം കാണുന്നുണ്ട്..ഒപ്പം ഇഷ്ടപ്പെട്ട പ്രൊവഷനിൽ കൂട്ടിക്കാലം മുതൽക്കേ അതിന്റെ എല്ലാ വശവും അറിഞ്ഞ് ആസ്വദിച്ച് ജീവിക്കാൻ കഴിഞ്ഞു. എന്നുവച്ച് തിരിച്ചടികൾ ഉണ്ടായിട്ടില്ല എന്നല്ല..ചെറുതും വലുതുമായി നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ പക്ഷെ ജീവിതത്തിന്റെ ഭാഗമായെ കാണാൻ ശ്രമിച്ചിട്ടുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു..

(തുടരും).