തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി ലത്തീൻ അതിരൂപത. പ്രകോപനമുണ്ടാക്കിയത് പൊലീസാണ്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി കൺവീനർ മോൺ യൂജിൻ പെരേര പറഞ്ഞൂ. ഗുരുതര ആരോപണങ്ങളാണ് ലത്തീൻ സഭ ഉയർത്തുന്നത്. വിഴിഞ്ഞത്തെ സംഭവത്തിനു പിന്നിൽ ആസൂത്രിത തിരക്കഥയുണ്ട്. സമരം പൊളിക്കാനുള്ള ബിജെപി-സിപിഎം കൂട്ടുകെട്ടിൽ സംശയമുണ്ട്. സമരം പൊളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെയുണ്ടായ സംഭവം. സമാധാനപരമായി സമരം ചെയ്തവരെ ചിലർ പ്രകോപിപ്പിച്ചു. പൊലീസ് ഇന്നലെ പിടികൂടിയ സെൽറ്റന് സംഘർഷവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ നിർമ്മാണ പ്രവർത്തനം തടഞ്ഞതിൽ തിരുവനന്തപുരം ആർച്ച് ബിഷപ്, ബിഷപ്, അമ്പതോളം വൈദികർ, കണ്ടാലറിയാവുന്ന 200 ഓളം പേർ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി അതിക്രമം നടത്തിയത്. പ്രദേശത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ജില്ലാ കലക്ടറുടെയും പൊലീസ് കമ്മീഷണറുടെയും ലത്തീൻ അതിരുപതയുടെയും നേതൃത്വത്തിൽ രാത്രി അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇത് ഇനിയും തുടരും. ഇതിനിടെ പൊലീസിനും സർക്കാരിനും സിപിഎമ്മിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സഭ ഉന്നയിക്കുന്നത്.

അക്രമത്തിൽ പരിക്കേറ്റ ഞങ്ങളുടെ 46 പേർ ആശുപത്രിയിലും വീട്ടിലും കഴിയുന്നു. എല്ലാ പ്രശ്‌നവും ഉണ്ടാക്കി ഡിവൈഎഫ് ഐ-അദാനി-ബിജെപിയുടേയും ഗുണ്ടകൾ അതിക്രമം കാട്ടി. ഞങ്ങൾ പോയത് വെറും കൈയോടെയാണെന്നും സമര മുന്നണിയിലുള്ള ലത്തീൻ സഭയിലെ വികാരി മറുനാടനോട് പറഞ്ഞു. പോയത് വെറും കൈയോടെയാണ്. പിണറായിക്ക് വേണ്ടി മാധ്യമങ്ങൾ കള്ളക്കഥ ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 27 ലോറി കല്ലു വന്നു. ഫോർട്ട് എസിയോട് ഇതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി. ഈ കല്ല് കൊണ്ടു വരാനും പണി നടത്താനും അദാനിക്ക് അനുമതിയില്ലെന്ന് പറഞ്ഞു. അവർക്ക് തുറമുഖ നിർമ്മാണത്തിനുള്ള അനുമതി 2019 ഡിസംബർ 3 ന് തീർന്നു. ഇത് വിവരാവകാശത്തിൽ കിട്ടിയ മറുപടിയാണ്. അതു പുതുക്കി നൽകാൻ കേരള സർക്കാരിന് അപേക്ഷ കൊടുത്തു. എന്നാൽ തീരുമാനം എടുത്തില്ല.

കടലിൽ പണി ചെയ്യാൻ കഴിയില്ല. കടലിൽ പാറ പൊട്ടിക്കാനോ മറ്റും യാതൊരു അനുവാദമില്ല. കടലും മലകളും പാറകളുംം പുഴയും ദേശീയ പൊതു സ്വത്താണ്. അത് ഉപയോഗിക്കാൻ ജിയോളജിക്കൽ ഡിപ്പർട്ടമെന്റ് അനുമതി വേണം. ദേശീയ ഹരിത ട്രിബ്യൂണലും സമ്മതിക്കണം. സംസ്ഥാന സർക്കാരിന്റെ ഉത്തരവും വേണം. ഇതൊന്നും അദാനിക്കില്ല. വീടുവയ്ക്കാൻ മണ്ണെടുക്കുന്നവർക്ക് 3000 രൂപ പിഴയിടുന്ന പൊലീസ് അദാനിയുടെ വണ്ടികൾക്ക് എസ്‌കോർട്ട് പോകുന്നു. ഇതിനെയാണ് എതിർത്തത്. അതും സമാധാനപരമായി. ശനിയാഴ്ച സമാധാന പരമായി പ്രതിഷേധിക്കുമ്പോൾ വെങ്ങാനൂർ ഗോപനും സിപിഎം-ഡിവൈഎഫ് ഐ പ്രവർത്തകരും അക്രമം കാട്ടി.

ബിജെപിക്കാരും കൂടി. ആനാവൂർ നാഗപ്പനും വിവി രാജേഷും ഒരുമിച്ചപ്പോഴേ ഞങ്ങളിത് കണക്കൂ കൂട്ടിയതാണ്. 129 ദിവസം സമാധാന പരമായി സമരം ചെയ്തു. പെട്ടെന്ന് എല്ലാം അക്രമമായി. ഇതിന് പിന്നിൽ ഗോപാലനും ഓമനയെന്ന കൗൺസിലറുമാണെന്ന് ലത്തീൻ സഭ പറയുന്നു. എന്നിട്ടും ദ്രുതഗതിയിൽ കേസെടുത്തു. 54 അച്ഛന്മാർക്കെതിരെ കേസെടുത്തു. ആർച്ച് ബിഷപ്പ് അടക്കം പ്രതിയായി-സഭ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച സമര പന്തലിലെ പയ്യനെ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തപ്പോൾ അനാവശ്യമായി ആളിനെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. ഞങ്ങൾ ഒന്നിച്ചു കീഴടങ്ങാമെന്നും പറഞ്ഞു. വൈകുന്നേരത്തോടെ വിഴിഞ്ഞം ഇടവകയിൽ നിന്ന് പൊലീസുകാർ പിടിച്ചു കൊണ്ടുപോയ നാലു യുവാക്കളെ വിട്ടയ്ക്കാത്തത് എന്തെന്ന് ചോദിച്ച് പോയി. അവരെയും അറസ്റ്റു ചെയ്തു. അത് പ്രചരിച്ചു.

ജനങ്ങൾ പൊലീസ് സ്റ്റേഷനിൽ ഉപരോധിക്കാൻ പോയി. പൊലീസ് വേഷധാരികളായി എത്തിയത് ഡിവൈഎഫ് ഐക്കാരായിരുന്നു. എതിർദശയിൽ നിന്ന് കല്ലെറിഞ്ഞു. അത് മാധ്യമങ്ങളില്ല. പൊലീസിനെ തല്ലിക്കൊന്നുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു. ഇത് പിണറായി വിജയന്റെ പൊലീസ് പറയുന്ന രീതിയാണെന്ന് സഭാ വക്താവ് പറയുന്നു. നഷ്ടപരിഹാരം നൽകിയതിന് കണക്കു പറയട്ടേ.കുടിയറിക്കപ്പെട്ടവർക്ക് എന്തെങ്കിലും കൊടുത്തവർക്ക് അതിൽ രേഖയുണ്ടാകും. ഏഴു ആവശ്യങ്ങൾ പരിഹരിച്ചവർ രേഖ നൽകേട്ടേ. എല്ലാം നഷ്ടപ്പെട്ടവർ ഗോഡൗണിൽ കഴിയുന്നത് തുടരുകയാണ്. ആർക്കും ഒന്നും കിട്ടിയില്ലെന്നും സഭ വിശദീകരിക്കുന്നു.

കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം വേണമെന്നും ലത്തീൻ സഭ പറയുന്നു. അതുവരെ സമരം തുടരുമെന്നാണ് നിലപാട്. ജ്യൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതും സത്യം പുറത്തു വരാനാണെന്ന് സഭ വിശദീകരിക്കുന്നു.