- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഞ്ചിയ വിമാനവുമായി വട്ടമിട്ട് പറന്ന് 29 കാരൻ; വാൾമാർട്ട് സ്റ്റോറിലേക്ക് ഇടിച്ചിറക്കുമെന്ന് ഭീഷണി; ആളുകളെ ഒഴിപ്പിച്ച് പൊലീസ്; യുഎസിലെ മിസിസിപ്പി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; റാഞ്ചൽ ലൈവായി കണ്ട് സോഷ്യൽ മീഡിയ
വാഷിങ്ടൺ ഡിസി: 29 കാരൻ വിമാനം തട്ടിക്കൊണ്ടുപോയി മിസിസിപ്പി നഗരത്തിന് മുകളിലൂടെ പറത്തിയത് ആശങ്ക ഉയർത്തി. ടുപെലോ നഗരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വെസ്റ്റ് മെയിനിൽ വാൾമാർട്ടിലേക്ക് ഇടിച്ചുകയറുമെന്നായിരുന്നു ഭീഷണി. അപകട സാധ്യത കണക്കിലെടുത്ത് വീടുകളിൽ നിന്നും സ്റ്റോറുകളിൽ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചിരുന്നു.
ദീർഘനേരം വട്ടമിട്ട വിമാനം ഒടുവിൽ നിലത്തിറങ്ങി. വിമാനം പറത്തിയ 29കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്ക്രാഫ്റ്റ് കിങ് എയർ 90 എന്ന ചെറുവിമാനം യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ള വിമാനം രാവിലെ അഞ്ച് മുതലാണ് നഗരത്തിന് മുകളിൽ പറത്താൻ തുടങ്ങിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷാക്രമീകരണങ്ങൾ എല്ലാംതന്നെ സജ്ജമാക്കിയിരുന്നു.
വിമാനം ഇന്ധനം തീർന്നതോടെ ഒരു വയലിൽ ഇറക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. പ്രദേശത്തുള്ളവരോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യോമയാന നിരീക്ഷകൻ ജേക്കബ് കെ ഫിലിപ്പിന്റെ ഇതുമായി ബന്ധപ്പെട്ട കുറിപ്പ് കൂടി വായിക്കാം:
സ്വയം വീഴുകയോ അല്ലെങ്കിൽ ഇടിച്ചിറക്കുകയോ ചെയ്യുമെന്ന നിലയിൽ ഹൈജാക്കു ചെയ്ത ഒരു ചെറുവിമാനം, അമേരിക്കയിലെ മിസിസ്സിപ്പിയിലുള്ള ടുപ്പലോ എന്ന ടൗണിനു മീതേ ചുറ്റിപ്പറന്നു നിൽക്കുകയാണ്, ഇപ്പോൾ. ലോകമെങ്ങും രണ്ടുലക്ഷത്തിലേറെപ്പേർ ലൈവായി, ഫ്ലൈറ്റ്റഡാർ ട്രാക്കിങ് സൈറ്റിൽ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന ബീച്ച് ക്രാഫ്റ്റ് കിങ് എയർ 90 വിമാനം (രജിസ്റ്റ്രേഷൻ N342ER ) തട്ടിയെടുത്ത്, ഇരുപത്തിയൊൻപതുകാരൻ ഹൈജാക്കർ പറന്നു തുടങ്ങിയത് അഞ്ചു മണിക്കൂർ മുമ്പാണ്. സൗത്ത് ഈസ്റ്റ് ഏവിയേഷനെന്ന സ്വകാര്യ കമ്പനിയുടെ വിമാനത്തില് യാത്രക്കാരാരുമില്ലെന്നാണ് സൂചന.
വിമാനത്തിലിരുന്നു കൊണ്ടു തന്നെ 911 വിളിച്ച യുവാവ് ടുപ്പലോയിലെ വാൾമാർട്ടിനു മീതേ വിമാനം ഇടിച്ചിറക്കുമെന്ന് അറിയിക്കുകയായിരുന്നു. താഴെ ഒഴിപ്പിച്ചെടുത്ത കടകളും വീടുകളും റോഡുകളും സാക്ഷിയായി മുകളിൽ ചുറ്റിപ്പറന്നു കൊണ്ടേയിരിക്കുന്ന, 35 കൊല്ലം പഴക്കമുള്ളവിമാനവും, എല്ലാ സന്നാഹങ്ങളുമായി മുകളിലേക്കു നോക്കി നിൽക്കുന്ന പൊലീസും.
ഏതാനു മിനിറ്റുകള്ക്കു മുമ്പ് വിമാനം ഒരു വയലിലിറക്കി. പൈലറ്റിനെ അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ