ഫുട്‌ബോളിൽ തൊണ്ണൂറു മിന്നിറ്റാണ് കളി. ഈ തൊണ്ണൂറു മിനിറ്റിൽ കൂടുതൽ ഗോൾ നേടുന്നവർ ജയിക്കം. സമനിലയിലേക്കാണ് കാര്യങ്ങളെങ്കിൽ നോക്കൗട്ട് മത്സരങ്ങൾ എക്‌സട്രാ ടൈമിലേക്ക് നീളും. പക്ഷേ ഇന്നലെ ഏകപക്ഷീയമായ വിജയം നേടിയ ബാഴ്‌സലോണയ്ക്ക് വേണ്ട് ബ്രസീലിയൻ ഹീറോ നെയ്മർക്ക് എക്‌സട്രാ ടൈമിൽ ഗോളടിക്കേണ്ടി വന്നു! രണ്ട് ഗോളുകൾ നേടി ടീമിനെ മെസി മുന്നിലെത്തിച്ചിരുന്നു. എന്നിട്ട് പിറന്ന മൂന്നാം ഗോളാണ് എക്‌സ്േ്രട ടൈമിലേക്ക് നീണ്ടത്. യഥാർത്ഥത്തിൽ മലയാളത്തിലെ മൂന്ന് ചാനലുകൾക്ക് മാത്രമായിരുന്നു നൈയ്മറിന്റെ സുന്ദര ഗോൾ എക്‌സട്രാ ടൈമിലായത്.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബയേൺ മ്യൂണിക്കിനെ ബാഴ്‌സലോണ മുക്കിയത്. മെസി മാജിക്കിൽ ബാഴ്‌സലോണ ജയിച്ച് കയറിയത് അതിരാവിലെ രണ്ട് മണിക്ക് തന്നെ മിക്ക മലയാളം ചാനലുകളും ആഘോഷിച്ചു. അതിനിടെയിലാണ് നെയ്മറിന്റെ ഗോൾ എക്‌സ്ട്രാ ടൈമിലേക്ക് ചാനലുകൾ പതിച്ച് നൽകിയത്. മാതൃഭൂമിയും ഏഷ്യാനെറ്റും റിപ്പോർട്ടറും അങ്ങനെ തന്നെ വാർത്താഭാഗം ബ്രേക്കിംഗായി നൽകി. കളിയുടെ 93-ആം മിനിറ്റിലാണ് നെയ്മറിന്റെ മൂന്നാം ഗോൾ പിറന്നത് എന്നാതണ് വസ്തുത. ഇത് ഏതോ ഒരു ചാനൽ ആദ്യം എക്‌സട്രാ ടൈം ഗോളായി ബ്രേക്കിങ് നൽകി. ബാക്കിയുള്ള ചാനലുകൾ അത് അതേ പോലെ ഏറ്റെടുത്തു. അങ്ങനെ മൂന്ന് ഗോൾ വിജയക്കളിയും എക്‌സട്രാ ടൈമിലേക്ക് നീണ്ടു.

ഫുട്‌ബോൾ മത്സരങ്ങൾ 90 മിനിറ്റാണ്. എന്നാൽ കളിക്കിടെ ഉണ്ടാകുന്ന തടസ്സങ്ങളും മറ്റും കണക്കിലെടുത്ത് 90 മിനിറ്റ് കഴിഞ്ഞാൽ നിശ്ചിത സമയം ഇഞ്ച്വറി ടൈം അനുവദിക്കാറുണ്ട്. ഈ സമയത്തായിരുന്നു നെയ്മറുടെ ഗോൾ. അതിനെ കളിക്കുള്ളിലെ ഗോളായി തന്നെയാണ് പരിഗണിക്കേണ്ടത്. ഇഞ്ച്വറി ടൈമിലെ ഗോൾ രണ്ട് മണി നേരത്ത് എക്‌സ്ട്രാ ടൈമുമായി. ഇന്ത്യൻ സമയം രാവിലെ ഒന്നേ മുക്കാലിനാണ് കളി തീർന്നത്. ഈ സമയം ഏഷ്യാനെറ്റും മാതൃഭൂമിയും റിപ്പോർട്ടറുമാണ് 24 മണിക്കൂർ വാർത്താ ചാനലുകൾക്ക് സമാനമായി ചാമ്പ്യൻസ് ലീഗിലെ ബാഴ്‌സയുടെ വിജയം ബ്രേക്കിങായി ആഘോഷിച്ചത്. ജയ്ഹിന്ദും ബ്രേക്കിങ് നൽകി. എന്നാൽ അവർക്ക് മെസിക്ക് ഇരട്ട ഗോളും നെയ്മർക്ക് ഒരു ഗോളും മാത്രമായിരുന്നു. എക്‌സ്ട്രാ ടൈമെന്ന തെറ്റ് ആവർത്തിച്ചില്ല. മനോരമയും കൈരളിയും മിഡിയാ വണ്ണും രാത്രി ഇക്കാര്യത്തിലെ ബ്രേക്കിങ് നൽകിയതുമില്ല.

ഏതായാലും അതിരാവിലെത്തെ തെറ്റ് രാവിലെ ബുള്ളറ്റിനുകളിൽ ചാനലുകൾ തിരുത്തി. ഉറക്കു ചുവടിൽ ഏതെങ്കിലും ട്രെയിനിക്ക് പറ്റിയ തെറ്റാണത് എന്ന് അബദ്ധത്തിന് വിശദീകരണവും നൽകുന്നു. എന്നാൽ ഈ തെറ്റ് ഞങ്ങൾക്കാണ് ആദ്യം പറ്റിയതെന്ന് പറയാൻ ആരും തയ്യാറല്ല