ർക്കാർ ആശുപത്രിയിലെ കൊള്ളരുതായ്മകളെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് എൻഎച്ച്എസിനെ നന്നാക്കാൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടറായ രാജ് മാട്ടുവിനെ കള്ളക്കേസിൽ കുടുക്കിയ എൻഎച്ച്എസ് ഡയറക്ടർ ഇപ്പോഴും വാങ്ങുന്നത് ലക്ഷങ്ങളാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സുദുദ്ദേശ്യത്തോടെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ ജോലിയിൽ നിന്നും തെറിച്ച രാജു ഇപ്പോൾ നിരന്തരയാതനകൾ അനുഭവിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ കുതന്ത്രത്തിലൂടെയും പണം വാരിയെറിഞ്ഞും അടിച്ചമർത്തി റോയൽ വോൾവെർഹാംപ്ടൺ എൻഎച്ച്എസ് ട്രസ്റ്റിന്റെ സിഇഒ ആയ ഡേവിഡ് ലൗഗ്ടണാണ് ലക്ഷങ്ങളുടെ ശമ്പളത്തിന്റെ സമൃദ്ധിയിൽ സുഖലോപുപതയിൽ കഴിയുന്നത്. ഇതിനെ തുടർന്ന് എൻഎച്ച്എസിനെതിരെ വിവിധ തുറകളിൽ നിന്നുള്ള വിമർശനം ശക്തമായിട്ടുണ്ട്.

രാജിനെ അടിച്ചമർത്താനായി ഡേവിഡ് 10 മില്യൺ പൗണ്ടാണ് പൊടിച്ച് കളഞ്ഞിരിക്കുന്നത്. ഇതിന് പുറമെ ഒരു ഔദ്യോഗിക റിപ്പോർട്ട് പടച്ചുണ്ടാക്കി ഡേവിഡ്, ഈ ഇന്ത്യൻ ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കാനും വഴിയൊരുക്കിയിരുന്നു. ഇത്തരത്തിൽ കൊള്ളരുതായ്മകൾ പ്രവർത്തിച്ച ഡേവിഡിന്റെ കഴിഞ്ഞ വർഷത്തെ ശമ്പളം 260,000 പൗണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിലെ രോഗികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവപരമായ ഉത്കണ്ഠ പ്രകടിപ്പിച്ച രാജിനെതിരെ യുദ്ധം ചെയ്ത് ജയിക്കാനായി ഡേവിഡ് നികുതിദായകന്റെ പണമെടുത്ത് ധൂർത്തടിച്ചതിൽ വിമർശനം ശക്തമായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ജോലിയിൽ തുടരാൻ എൻഎച്ച്എസ് കൂട്ട് നിൽക്കുകയായിരുന്നു.

പ്രചോദകമായ രീതിയിലും വിശ്വനസനീയമായ നിലയിലും പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ട്രസ്റ്റാണ് ഡേവിഡിന്റേതെന്നാണ് ഇത് സംബന്ധിച്ച് എൻഎച്ച്എസ് നടത്തിയെന്ന് പറയുന്ന അവലോകനം വെളിപ്പെടുത്തുന്നത്.രാജിനെതിരെ ഇത്രയ്ക്കും നീചമായ കുതന്ത്രങ്ങളെടുത്ത് ജോലിയിൽ നിന്നും പുറത്താക്കിയെന്ന് വ്യക്തമാക്കിയിട്ടും ഡേവിഡിനെതിരെ എൻഎച്ച്എസ് യാതൊരു വിധത്തിലുള്ള നടപടിയും എടുക്കുകയും ചെയ്തിരുന്നില്ല. രാജ് ഉയർത്തിയ ആശങ്കളെക്കുറിച്ച് അവലോകനം ചെയ്യുകയോ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കുകയോ ചെയ്യാതെയാണ് പുറത്താക്കിയിരിക്കുന്നത്. രാജ് മാട്ടു എന്ന പ്രമുഖ കാർഡിയോളജിസ്റ്റിനെ ലൈംഗികാരോപണം ഉന്നയിച്ചാണ് പുറത്താക്കിയിരുന്നത്.

തുടർന്ന് 13 വർഷത്തോളം അധികൃതരിൽ നിന്നും അപമാനം നേരിടുകയും ചെയ്തിരുന്നു. താങ്ങാവുന്നതിൽ കൂടുൽ രോഗികളെയാണ് എൻഎച്ച്എസ് ആശുപത്രികൾ സ്വീകരിക്കുന്നതെന്നായിരുന്നു രാജ് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് പുറത്താക്കപ്പെട്ട രാജിനെതിരെ എംപ്ലോയ്മെന്റ് ട്രിബ്യൂണലിൽ പരാതിയും നൽകിയിരുന്നു. 200ഓളം വ്യാജപരാതികളായിരുന്നു എൻഎച്ച്എസ് അധികൃതർ ഈ ഡോക്ടർക്ക് മേൽ ജിഎംസിക്ക് മുന്നിൽ ഉന്നയിച്ചിരുന്നത്. തുടർന്ന് 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ രാജ് നിരപരാധിയാണെന്ന് 2014ൽ ട്രിബ്യൂണൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഡോക്ടർക്കെതിരെ തെളിവുണ്ടാക്കാനും കേസുകൾ ചമയ്ക്കാനും സ്വകാര്യ ഡിറ്റെക്ടീവുകളെ വരെ എൻഎച്ച്എസ് നികുതിദായകന്റെ പണം ധൂർത്തടിച്ച് ഏർപ്പെടുത്തിയിരുന്നു.