- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബാംഗങ്ങൾ ഐഎസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തു; കശ്മീരിലെ ഭീകരസംഘടനയിലെ യുവാക്കളുമായി മൊബൈലിൽ ബന്ധപ്പെട്ടെന്നും ആരോപണം; മുൻ ഉള്ളാൾ എംഎൽഎ ഇദ്ദീനബ്ബയുടെ മകൻ ബി എം ബാശയുടെ വീട്ടിൽ എൻ ഐ എ പരിശോധന
മംഗളൂരു: റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ബി എം ബാശയുടെ ഉള്ളാളിലെ വീട്ടിൽ എൻ ഐ എ സംഘം പരിശോധന നടത്തി. മുൻ ഉള്ളാൾ കോൺഗ്രസ് എംഎൽഎ ഇദ്ദീനബ്ബയുടെ മകനാണ് ഇദ്ദേഹം.
ബാശയുടെ മകളെ 10 വർഷം മുമ്പ് കാണാതാവുകയും ഇവർ ഐഎസ്ഐഎസിൽ ചേർന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ബാശയുടെ രണ്ട് ആൺമക്കൾ വിദേശത്തും ഇവരുടെ കുടുംബാംഗങ്ങൾ ഐഎസ്ഐഎസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. ഇതിന് പുറമേ ജമ്മു കശ്മീരിലെ ഒരു ഭീകര സംഘടനയിലെ യുവാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായും എൻ ഐ എയ്ക്ക് സംശയമുള്ളതായി റിപോർടുകളുണ്ട്.
ഇതിന്റെ തുമ്പ് തേടിയാണ് എൻഐഎ സംഘം ഉള്ളാളിലെ വീട്ടിൽ എത്തിയത്. ഇദ്ദീനബ്ബയ 1967, 1985 ,1989 നടന്ന തിരഞ്ഞടുപ്പിൽ ഉള്ളാളിൽ നിന്ന് മൂന്ന് തവണ വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എം എൽഎ ആയിരുന്നു. മാത്രമല്ല ഈ കാലയളവിൽ ആറോളം പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിരുന്നു. 2009 ഏപ്രിൽ 11 ന് ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാശയുടെ മകളുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത് .
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനും എൻഐഎ ഡയറക്ടറുമായ ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പുലർച്ചെ റെയ്ഡിനെത്തിയത്. നാല് കാറുകളിലായി എത്തിയ 25 അംഗ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർക്ക് പുറത്ത് കർണാടക പൊലീസ് സംരക്ഷണവും നൽകി.