- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ക് ജോനാസിന് പ്രിയങ്ക ചോപ്രയേക്കാൾ പത്ത് വയസ് പ്രായം കുറവ്; ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെ കെട്ട് കല്യാണം പൂർത്തിയായി; ഡൽഹിയിലെ റിസപ്ഷനിൽ മോദി മുതൽ ബോളിവുഡ് താരങ്ങൾ വരെ വിഐപികളുടെ നിര; ഒരാഴ്ചയായിട്ടും അവസാനിക്കാതെ ബോളിവുഡ് താരത്തിന്റെ വിവാഹ മാമാങ്കം
മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ തുടർന്നുള്ള ആഡംബരപൂർണവും പ്രൗഢവുമായ റിസപ്ഷൻ ഇന്നലെ ന്യൂഡൽഹിയിൽ അരങ്ങേറി. ഈ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബോളിവുഡ് താരങ്ങൾ വരെ വിഐപികളുടെ നിര തന്നെയാണ് ദമ്പതികൾക്ക് ആശംസ ചൊരിയാനെത്തിയിരുന്നത്. 36കാരിയായ പ്രിയങ്ക തന്നേക്കാൾ പത്ത് വയസ് പ്രായം കുറഞ്ഞ അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയാണ് ഇവരുടെ കെട്ട് കല്യാണം പൂർത്തിയായിരിക്കുന്നത്. എന്തായാലും ബോളിവുഡ് താരത്തിന്റെ വിവാഹ മാമാങ്കത്തിന്റെ അലയൊലികൾ ഒരാഴ്ചയായിട്ടും അവസാനിക്കാത്ത സ്ഥിതിയാണുള്ളത്. ഇന്നലത്തെ റിസപ്ഷനോട് അനുബന്ധിച്ച് തങ്ങളുടെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ ഇരു താരങ്ങളും പരസ്പരം ആരാധനയോടെ നോക്കുന്നതും അടുത്തിടപഴകുന്നതുമായ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.ഇന്നലത്തെ ചടങ്ങിന് പ്രിയങ്ക മിന്നുന്ന സിൽവർ ലെഹെൻഗയാണ് ധരിച്ചിരുന്നത്. ഇതിന് പുറമെ മുടിയിഴകളിൽ വെളുത്ത റോസാപുഷ്ങ്ങളും അ
മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ തുടർന്നുള്ള ആഡംബരപൂർണവും പ്രൗഢവുമായ റിസപ്ഷൻ ഇന്നലെ ന്യൂഡൽഹിയിൽ അരങ്ങേറി. ഈ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബോളിവുഡ് താരങ്ങൾ വരെ വിഐപികളുടെ നിര തന്നെയാണ് ദമ്പതികൾക്ക് ആശംസ ചൊരിയാനെത്തിയിരുന്നത്. 36കാരിയായ പ്രിയങ്ക തന്നേക്കാൾ പത്ത് വയസ് പ്രായം കുറഞ്ഞ അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയാണ് ഇവരുടെ കെട്ട് കല്യാണം പൂർത്തിയായിരിക്കുന്നത്. എന്തായാലും ബോളിവുഡ് താരത്തിന്റെ വിവാഹ മാമാങ്കത്തിന്റെ അലയൊലികൾ ഒരാഴ്ചയായിട്ടും അവസാനിക്കാത്ത സ്ഥിതിയാണുള്ളത്.
ഇന്നലത്തെ റിസപ്ഷനോട് അനുബന്ധിച്ച് തങ്ങളുടെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ ഇരു താരങ്ങളും പരസ്പരം ആരാധനയോടെ നോക്കുന്നതും അടുത്തിടപഴകുന്നതുമായ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.ഇന്നലത്തെ ചടങ്ങിന് പ്രിയങ്ക മിന്നുന്ന സിൽവർ ലെഹെൻഗയാണ് ധരിച്ചിരുന്നത്. ഇതിന് പുറമെ മുടിയിഴകളിൽ വെളുത്ത റോസാപുഷ്ങ്ങളും അവർ ചൂടിയിരുന്നു. മൾട്ടി-ടയർ സിൽവർ നെക്ക്ലെസും നീളമുള്ള ടിയർഡ്രോപ്പ് കർണാഭരണങ്ങളും, ചുവപ്പും വെള്ളി നിറത്തിലുള്ളതുമായ വളകളും പ്രിയങ്ക ധരിച്ചിരുന്നു.
ചടങ്ങിനിട തന്റെ ഭർത്താവിനെ തന്നെ ഉറ്റു നോക്കുന്ന പ്രിയങ്കയുടെ നിരവധി ആകർഷകങ്ങളായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഷാർപ്പ് മിഡ്നൈറ്റ് ബ്ലൂ ജാക്കറ്റ് , ടൈ, ട്രൗസേർസ് എന്നിവയായിരുന്നു നിക്കിന്റെ വേഷം. രാജകീയമായ രീതിയിൽ പുഷ്പാലംകൃതമായ വേദിയിൽ നിന്നായിരുന്നു വധൂവരന്മാർ അത്ഥികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്. ഈ വേദിക്ക് പശ്ചാത്തലത്തിൽ പ്രിയങ്കയുടെയും നിക്കിന്റെയും പേരുകളിലെ ആദ്യ അക്ഷരങ്ങൾ അഥവാ എൻപി എന്ന് സ്വർണാക്ഷരങ്ങളിൽ തിളങ്ങി നിൽക്കുന്നത് കാണാമായിരുന്നു.
നിക്കിന്റെ സഹോദരൻ ജോയ് ജോനാസും ഭാര്യ സോഫി ടേണറും നിക്കിന്റെ അച്ഛൻ പോൾ കെവിൻ ജോനാസ് സീനിയറും അമ്മ ഡെനിസെയും പരിപാടിയിൽ തിളങ്ങിയിരുന്നു. പ്രിയങ്കയുടെ അമ്മ മധുവും സഹോദരൻ സിദ്ധാർത്ഥും സ്റ്റേജിൽ കയറി ഫോട്ടോയെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രിയങ്കയുടെയുടെയും നിക്കിന്റെയും വിവാഹത്തിനോട് അനുബന്ധിച്ചുള്ള വ്യത്യസ്തമായ ചടങ്ങുകൾ നടന്ന് വരുന്നുണ്ട്. ഇവയ്ക്ക് വൻ വാർത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിവാഹത്തിനോട് അനുബന്ധിച്ച് പ്രിയങ്കയും നിക്കും അതിന് മുമ്പത്തെ തിങ്കളാഴ്ചയായിരുന്നു മുംബൈയിലെത്തിയത്.അന്ന് വൈകുന്നേരം ജുഹുവിലെ റസ്റ്റോറന്റിൽ നിക്കിന്റെ സഹോദരൻ ജോയ്, ഭാര്യ സോഫി ടേണർ എന്നിവരെ കണ്ടിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിവാഹത്തിനോട് അനുബന്ധിച്ചുള്ള പൂജാ ചടങ്ങ് നടന്നത്. തുടർന്ന് വ്യാഴാഴ്ചയും ശനിയാഴ്ചയും മെഹന്ദിയും പാശ്ചാത്യ ശൈലിയിലുള്ള വിവാഹവും ജോധ്പൂരിൽ വച്ച് നടന്നു. ഞായറാഴ്ചയായിരുന്നു ഉമൈദ് ഭവൻ പാലസിൽ വച്ച് പ്രൗഢഗംഭീരമായ വിവാഹം നടന്നത്.