മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി ഏഴാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9800ന് താഴെയെത്തുകയും ചെയ്തു.

ഇന്ത്യ-മ്യാന്മാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ ഓഹരി വിപണിയേയേും ബാധിച്ചു. യുദ്ധ വാർത്ത എത്തിയതോടെ വിപണി തകർച്ചാ ഭീഷണിയിലായി. വിപണി കൂപ്പുകുത്തുമെന്ന് ഭയന്ന നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റഴിച്ചു.

സൂചികകളെ പിടിച്ചുലച്ച വാർത്തയിൽ സെൻസെക്സ് 439.95 പോയന്റ് നഷ്ടത്തിൽ 31159.81ലും നിഫ്റ്റി 135.75 പോയന്റ് താഴ്ന്ന് 9735.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് ഓഹരികളും തകർച്ചയിലായി. പൊതുമേഖല ബാങ്ക്, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.