- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് കഥകൾ ജനങ്ങൾ വിശ്വസിക്കുന്നില്ല; ഏറ്റുമുട്ടൽ കൊലപാതകം വിശ്വസിക്കാതെ മാദ്ധ്യമങ്ങളും ജനങ്ങളും; മുഖ്യമന്ത്രിയുടെ മൗനവും ആശങ്ക ഉണ്ടാക്കുന്നു; നക്സലേറ്റുകളെ കൊന്നാൽ കൈയടി കിട്ടുമെന്ന് കരുതി അതിബുദ്ധി കാട്ടിയ പൊലീസിൽ ഇപ്പോൾ ആശങ്ക സജീവം
തിരുവനന്തപുരം: നിലമ്പൂരിലെ കരുളായി വനമേഖലയിൽ മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലീസിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകില്ലെന്ന് സൂചന. ഇതോട് സംസ്ഥാന പൊലീസ് പ്രതിരോധത്തിൽ ആയി. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ദേഹത്ത് ആകെ 26 വെടിയുണ്ടകളേറ്റിരുന്നു. നിരായുധർക്കുനേരെ ഏകപക്ഷീയ വെടിവെപ്പാണ് നടന്നതെന്ന സൂചനയാണിത്. ഇക്കാര്യത്തിൽ കൃത്യമായ മറുപടിനൽകാൻ പൊലീസിന് കഴിയുന്നില്ല. മാവോവാദികളെ ഏറ്റുമുട്ടലിൽ കൊന്നുവെന്ന കഥ ആരും വിശ്വസിച്ചില്ല. നിർണ്ണായക തെളിവുകൾ പുറത്തുവന്നതോടെ സംശയങ്ങൾ ഏറെയായി. ഇതോടെ പൊലീസിന്റെ കഥയുടെ പാളീച്ചകളാണ് ചർച്ചയായത്. ജനം കഥ തള്ളിക്കളയുകയും ചെയ്തു. ഇതിനൊപ്പം ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയാത്തതും പൊലീസിനെ വിഷമത്തിലാക്കുന്നു. മാവോവാദികൾ വെടിവച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാനാകുന്ന തെളിവൊന്നും പൊലീസിന് നൽകാനുമായില്ല ജനങ്ങളുടെ ജീവനും സ്വത
തിരുവനന്തപുരം: നിലമ്പൂരിലെ കരുളായി വനമേഖലയിൽ മാവോവാദികളെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലീസിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകില്ലെന്ന് സൂചന. ഇതോട് സംസ്ഥാന പൊലീസ് പ്രതിരോധത്തിൽ ആയി. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ദേഹത്ത് ആകെ 26 വെടിയുണ്ടകളേറ്റിരുന്നു. നിരായുധർക്കുനേരെ ഏകപക്ഷീയ വെടിവെപ്പാണ് നടന്നതെന്ന സൂചനയാണിത്. ഇക്കാര്യത്തിൽ കൃത്യമായ മറുപടിനൽകാൻ പൊലീസിന് കഴിയുന്നില്ല.
മാവോവാദികളെ ഏറ്റുമുട്ടലിൽ കൊന്നുവെന്ന കഥ ആരും വിശ്വസിച്ചില്ല. നിർണ്ണായക തെളിവുകൾ പുറത്തുവന്നതോടെ സംശയങ്ങൾ ഏറെയായി. ഇതോടെ പൊലീസിന്റെ കഥയുടെ പാളീച്ചകളാണ് ചർച്ചയായത്. ജനം കഥ തള്ളിക്കളയുകയും ചെയ്തു. ഇതിനൊപ്പം ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയാത്തതും പൊലീസിനെ വിഷമത്തിലാക്കുന്നു. മാവോവാദികൾ വെടിവച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാനാകുന്ന തെളിവൊന്നും പൊലീസിന് നൽകാനുമായില്ല
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതല പൊലീസിനുണ്ട്. തെറ്റുപറ്റിയെങ്കിൽ കോടതി നടപടിയെടുക്കട്ടെയെന്നും ഡി.ജി.പി പറഞ്ഞിരുന്നു. മലബാർ മേഖലയിൽ ഖനന മാഫിയയ്‌ക്കെതിരായ ബഹുജനസമരം ശക്തമാവുന്ന സാഹചര്യത്തിൽ ഇത്തരം സമരങ്ങളെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നു. ഇടതുമുന്നണിയിലെ രണ്ടാനായ സിപിഐ തന്നെ പൊലീസ് വെടിവയ്‌പ്പിനെ അതിരൂക്ഷമായി എതിർത്തു. എം സ്വരാജിനെ പോലുള്ള സിപിഐ(എം) നേതാക്കളും പരസ്യവിമർശനം ഉന്നയിച്ചു. ഇതോടെ പൊലീസിൽ വമ്പൻ അഴിച്ചു പണിക്ക് സാധ്യത തെളിഞ്ഞു. ഡിജിപിയെ പോലും മാറ്റുമെന്ന ആശങ്കയാണുള്ളത്.
സുപ്രീംകോടതിയുടെ നിലവിലുള്ള 16 ഇന മാർഗനിർദ്ദേശം നിലമ്പൂർ സംഭവത്തിൽ പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. മഹാരാഷ്ട്ര സർക്കാരും പി.യു.സി.എൽ. എന്ന മനുഷ്യാവകാശ സംഘടനയും തമ്മിലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരം കിട്ടിയാൽ അക്കാര്യം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും പൊലീസ് ഏറ്റുമുട്ടലിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കോടതിയിൽ എത്തിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിലുണ്ട്. സംഭവസ്ഥലം വീഡിയോയിൽ പകർത്തണമെന്ന നിർദ്ദേശവും പൂർണ്ണ അർത്ഥത്തിൽ നടന്നിട്ടില്ല.
മൃതദേഹപരിശോധനയ്ക്ക് ജില്ലാ ആശുപത്രി മേധാവി ഉൾപ്പെടെ രണ്ട് ഡോക്ടർമാർ വേണം. മൃതദേഹപരിശോധനയുടെയും വീഡിയോ പകർത്തണം.ഉദ്യോഗസ്ഥൻ കുറ്റക്കാരനായാൽ ഉടൻ കേസെടുക്കണം.ബന്ധുക്കൾക്ക് ധനസഹായം നൽകണം.ഏറ്റുമുട്ടലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണം.പൊലീസ് നടപടിയിൽ പങ്കെടുത്ത ഒരു പൊലീസുകാരനും അന്വേഷണ സംഘത്തിൽ ഉൾപ്പെടരുത്. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി പറയുന്നു. ഇതൊന്നും നിലമ്പൂരിൽ നടന്നിട്ടില്ലെന്നാണ് വിമർശനം.