കോഴിക്കോട്കോഴിക്കോട്ട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
. മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള മലപ്പുറം തെന്നല സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. ഗുരുതര സാഹചര്യം സർക്കാർ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. പുനൈ വൈറോളജി ഇൻസ്റ്റിററ്യൂട്ടിലേക്കയച്ച പതിനെട്ട് സാംപിളുകളിൽ 13 കേസുകളാണ് പോസിറ്റീവായത്.

13 പേരിൽ, രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. കോഴിക്കോട് ജില്ലയിലെ ഏഴ് പേരുടെയും മലപ്പുറത്തെ മൂന്ന് പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയിൽ, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്‌സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം ചെക്യാട് സ്വദേശി അശോകൻ , മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധൻ തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മലപ്പുറം തെന്നല സ്വദേശിയിലും, രണ്ട് സ്വകാര്യ ആശുപത്രികളിലായി കഴിയുന്ന കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയിലും പാലാഴി സ്വദേശിയിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേന്ദ്രസംഘവും, എയിംസിൽ നിന്നുള്ള വിദഗ്ധ സംഘവും കാര്യങ്ങൾ വിലയിരുത്തി. വൈറസ് ബാധിത മേഖലകളിൽ കൂടുതൽ പരിശോധന വേണമെന്നാണ് വിലയിരുത്തൽ.

അതിനിടെ, മലപ്പുറം വളവന്നൂർ സമത നഗറിൽ ഡിഫ്റ്റീരിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തൂമ്പിൽ യാഹു ഹാജിയുടെ മകന്മുഹമ്മദ് ബിൻ യഹ് യ(18)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്.കഴിഞ്ഞ 13നാണ് യഹ് യ ക്ക് പനി തുടങ്ങിയത്.15 ന് തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന്ത യ്യാറാവുകയായിരുന്നു.മാതാവ്: നഫീസ,സഹോദരങ്ങൾ: ബൽക്കീ
സ, നഹീമ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പും മലപ്പുറം ജില്ലയിൽ ഡിഫ്തീതീരിയ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം നിപ വൈറസ് പടർന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കേരളത്തിന് എല്ലാപിന്തുണയും നൽകുന്നുണ്ടെന്നും ജെ.പി നദ്ദ പറഞ്ഞു. എന്നാൽ വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുൾപ്പടെ 12 പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സർക്കാർ അറിയിച്ചു, കൂടുതൽ വിദഗ്ധ സംഘങ്ങൾ വൈറസ് ബാധിത മേഖലകൾ സന്ദർശിക്കും.

അതിനിടെ നിപാ വൈറസ് ബാധ സംബന്ധിച്ച് നവ മാധ്യമങ്ങൾ വഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. സൈബർ പൊലീസിനാണ് നിർദ്ദേശം നൽകിയത്. തെറ്റായ കാര്യങ്ങൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ ചെയ്താൽ കർശന നടപടിയെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.