- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ വൈറസ് ബാധയുടെ വ്യാപ്തി കൂടുന്നു; ലാബിലേക്ക് പരിശോധനക്കയച്ച 18 സാമ്പിളുകളിൽ 12 പേരും ഗുരുതര വൈറസ് ബാധിതർ; ഇന്ന് മരിച്ച രാജനും അശോകനും നിപ്പ ബാധയെന്ന് സ്ഥിരീകരിച്ചു; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കരിക്കും; രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; മരണമടഞ്ഞവരുമായി സംസർഗം പുലർത്തിയവരും കടുത്ത ആശങ്കയിൽ
കോഴിക്കോട്: ഗുരുതരമായ നിപ വൈറസ് ബാധയുടെ വ്യാപ്തി അനുദിനം വർദ്ധിക്കുന്നു. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ കടുത്ത ആശങ്കയാണ് ഉടലെടുത്തത്. ഇവർ മരിച്ചത് നിപ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 18 സാമ്പിളുകളിൽ 12 പേരും ഗുരുതര വൈറസ് ബാധിതരാണ്. ഇതോടെ ഇവരുമായി അടുപ്പം പുലർത്തിയിരുന്നവർ കടുത്ത ആശങ്കയിലാണ്. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിൽതുടുരന്നു കൂരാച്ചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് ഇന്ന് മരിച്ചത്. ഇതോടെ വൈറസ് ബാധയാൽ മരിച്ചവരുടെ എണ്ണം പത്തായി. അശോകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ കരുതൽ നടപടി സ്വീകരിക്കുകയാണ്. കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ തന്നെ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ലിനിയുടെ മൃതദേഗം ബന്ധുക്കളിൽ ചിലരെ മാത്രം കാണിച്ച് സംസ്‌കരിക്കുകയായിരുന്നു. ആദ്യം വൈറസ് ബാധയുണ്ടായവർക്കൊപ്പം പേരാമ്പ്ര ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് രാജന് രോഗമുണ്ടായതെന്നാണ് സൂചന. നിപ്പ സ്ഥ
കോഴിക്കോട്: ഗുരുതരമായ നിപ വൈറസ് ബാധയുടെ വ്യാപ്തി അനുദിനം വർദ്ധിക്കുന്നു. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ കടുത്ത ആശങ്കയാണ് ഉടലെടുത്തത്. ഇവർ മരിച്ചത് നിപ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 18 സാമ്പിളുകളിൽ 12 പേരും ഗുരുതര വൈറസ് ബാധിതരാണ്. ഇതോടെ ഇവരുമായി അടുപ്പം പുലർത്തിയിരുന്നവർ കടുത്ത ആശങ്കയിലാണ്. രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിൽതുടുരന്നു
കൂരാച്ചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് ഇന്ന് മരിച്ചത്. ഇതോടെ വൈറസ് ബാധയാൽ മരിച്ചവരുടെ എണ്ണം പത്തായി. അശോകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ കരുതൽ നടപടി സ്വീകരിക്കുകയാണ്. കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ തന്നെ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ലിനിയുടെ മൃതദേഗം ബന്ധുക്കളിൽ ചിലരെ മാത്രം കാണിച്ച് സംസ്‌കരിക്കുകയായിരുന്നു. ആദ്യം വൈറസ് ബാധയുണ്ടായവർക്കൊപ്പം പേരാമ്പ്ര ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് രാജന് രോഗമുണ്ടായതെന്നാണ് സൂചന. നിപ്പ സ്ഥിരീകരിക്കപ്പെട്ട ഒരാളും ലക്ഷണങ്ങളോടെ ആറുപേരും ചികിൽസയിലാണ്. എയിംസിൽ നിന്നുള്ള വിഗദ്ധ സംഘവും ഇന്ന് പേരാമ്പ്രയിലെത്തും.ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്്ത് നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
നിപ്പ വൈറസ് ബാധ പഠിക്കാനെത്തിയ കേന്ദ്ര സംഘം മലപ്പുറം സന്ദർശിക്കുമെന്നും തീരുമാനമായി. ജില്ലാ മെഡിക്കൽ ഓഫിസറുമായി സംഘം ചർച്ച നടത്തും. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കന്യാകുമാരി സ്വദേശി ശ്രീകാന്താണ് (39) മരിച്ചത്. നിപ്പ രോഗലക്ഷണങ്ങളില്ല. മസ്തിഷ്‌ക ജ്വരത്തേത്തുടർന്നാണ് മരണം സംഭവിച്ചത്. ആദ്യം കുലശേഖരം സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. രോഗം തിരിച്ചറിയുന്നതിനായി ഇയാളുടെ ശരീര സ്രവങ്ങൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്.
നിപ്പ ലക്ഷണങ്ങളോടെ എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കയച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു.
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു. കൂടുതൽ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അതിനിടെ നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. കൂടുതൽ പേർ പനിബാധയുമായി എത്തുകയും പലരുടേയും നില വഷളാവുകയും ചെയ്യുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഇതുവരെ മൃഗങ്ങളുടേയും രോഗികളുടേയും ശരീര സ്രവങ്ങളിലൂടെയാണ് രോഗം പടരുകയെന്ന നിലയിലാണ് വിലയിരുത്തലുകൾ ഉണ്ടായത്. എന്നാൽ വായുവിലൂടെയും രോഗം പകരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘം വ്യക്തമാക്കിയതോടെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആശങ്കയിലാണ്.
രോഗിയുടെ ഉച്ഛ്വാസത്തിലും രോഗാണുസാന്നിധ്യം ഉണ്ടാകാമെന്ന സ്ഥിതിയാണ് കേന്ദ്ര സംഘം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗിയുമായി അടുത്ത് ഇടപഴകുന്നവർ തീർച്ചയായും മാസ്‌ക് ഉൾപ്പെടെയുള്ളവ ധരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിക്കുന്നത്. എന്നാൽ ജലദോഷത്തിന്റെയും ചെറിയ പനിയുടേയും മറ്റും വൈറസുകളേപോലെ ദീർഘനേരം വായുവിലൂടെ സഞ്ചരിക്കില്ലെന്നാണ് കേന്ദ്രസംഘം പറയുന്നത്.
വാവലും മറ്റും കടിച്ചിടുന്ന പഴങ്ങളിലൂടെയും അവ കടിക്കുന്ന മൃഗങ്ങളുടെ സ്രവങ്ങളിലൂടെയും രോഗം ബാധിച്ച മനുഷ്യരുടെ സ്രവങ്ങളിലൂടെയും രോഗം പകരുമെന്നും ഇക്കാര്യത്തിൽ കരുതലെടുക്കണമെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇതുവരെ നൽകിയ മുന്നറിയിപ്പ്. എന്നാൽ വായുവിലൂടെയും പകരാമെന്ന സാധ്യതകൂടി കേന്ദ്രസംഘം പങ്കുവയ്ക്കുന്നതോടെ കേരളത്തെ ഞെട്ടിച്ച പനിബാധ കൂടുതൽ ഗൗരവമെന്ന നിലയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു.
മൃഗങ്ങളിലൂടെയും നിപ്പാ വൈറസ്ബാധ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വന്നതോടെ കേന്ദ്ര മൃഗപരിപാലന സംഘവും സ്ഥിതി വിലയിരുത്താൻ നാളെ എത്തുന്നുണ്ട്. രോഗ ലക്ഷണങ്ങൾ സാധാരണ പനിയുടേതായാണ് തുടങ്ങുന്നത്. പിന്നീട് തലകറക്കവും സന്നിയും ഉൾപ്പെടെ വരികയും അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ വരുമ്പോഴും നിപ്പാ വൈറസ് ബാധയാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കാൻ പെട്ടെന്ന് കഴിയുന്നില്ലെന്നതാണ് ഇപ്പോൾ കേരളം നേരിടുന്ന പ്ര്ശ്‌നം പൂണെയിലെ ലാബിലുൾപ്പെടെ പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.