- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി മരണങ്ങൾക്ക് പിന്നിൽ നിപ്പാ വൈറസ് ബാധയെന്ന് വ്യക്തമായതോടെ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി; ജില്ലയിൽ തമ്പടിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം
കോഴിക്കോട്: മലബാറിലെ പനി മരണങ്ങൾക്ക് പിന്നിൽ നിപ്പാ വൈറസ് ആണെന്ന് സ്ഥിതീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കോഴിക്കോട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 04952376063. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷന്റെയും നേതൃത്വത്തിലുള്ള മന്ത്രി തല സംഘം സ്ഥിതി ഗതികൾ വിലിയരുത്തി വരികയാണ്. മണിപ്പാലിൽ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നെത്തും. അതേ സമയം ആദ്യം മരിച്ച സാബിത്തിനെ ചികിത്സിച്ച കല്ലോട് ആശുപത്രിയിൽ നിന്നാണ് രോഗം പടർന്നതെന്നാണ് പ്രാധമിക നിഗമനം. സാബത്തിന്റെ മരണ സമയത്ത് മരണകാരണത്തെ കുറിച്ച് വലിയ ധാരണയില്ലാതെ സാബിത്തിനെ പരിചരിച്ചവർക്കും, സാബിത്തിന്റെ മൃതദേഹം കൈകാര്യം ചെയ്തവരിലൂടെയുമൊക്കെയാണ് വൈറസ് പടർന്നതെന്നാണ് കരുതുന്നത്. വേനൽ മഴ സമയത്തുകൊഴിഞ്ഞ് വീണ മാങ്ങയിലൂടെയാണ് രോഗം ആദ്യം സാബിത്തിലേക്കെത്തിയിരിക്കുന്നത്. പിന്നീട് സാബിത്തിലൂടെ കൂടുംബത്തിലേക്കും സാബിത്തിനെ പരിചരിച്ചവരിലേക്കും ചികിത്സ തേട
കോഴിക്കോട്: മലബാറിലെ പനി മരണങ്ങൾക്ക് പിന്നിൽ നിപ്പാ വൈറസ് ആണെന്ന് സ്ഥിതീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കോഴിക്കോട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 04952376063. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷന്റെയും നേതൃത്വത്തിലുള്ള മന്ത്രി തല സംഘം സ്ഥിതി ഗതികൾ വിലിയരുത്തി വരികയാണ്. മണിപ്പാലിൽ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നെത്തും.
അതേ സമയം ആദ്യം മരിച്ച സാബിത്തിനെ ചികിത്സിച്ച കല്ലോട് ആശുപത്രിയിൽ നിന്നാണ് രോഗം പടർന്നതെന്നാണ് പ്രാധമിക നിഗമനം. സാബത്തിന്റെ മരണ സമയത്ത് മരണകാരണത്തെ കുറിച്ച് വലിയ ധാരണയില്ലാതെ സാബിത്തിനെ പരിചരിച്ചവർക്കും, സാബിത്തിന്റെ മൃതദേഹം കൈകാര്യം ചെയ്തവരിലൂടെയുമൊക്കെയാണ് വൈറസ് പടർന്നതെന്നാണ് കരുതുന്നത്. വേനൽ മഴ സമയത്തുകൊഴിഞ്ഞ് വീണ മാങ്ങയിലൂടെയാണ് രോഗം ആദ്യം സാബിത്തിലേക്കെത്തിയിരിക്കുന്നത്. പിന്നീട് സാബിത്തിലൂടെ കൂടുംബത്തിലേക്കും സാബിത്തിനെ പരിചരിച്ചവരിലേക്കും ചികിത്സ തേടിയിരുന്ന ആശുപത്രിയിലൂടെയും ഗോരം പകരുകയായിരുന്നു.
രോഗത്തിന്റെ കാഢിന്യം മനസ്സിലാക്കാതെയാണ് ആദ്യം സാബിത്തിനെ പരിചരിച്ചതും, ചികിത്സിച്ചതും. ഇത് തന്നെയാണ് രോഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതും. പിന്നീട് അപകടം മണത്തതോടെയാണ് ആര്യോഗ്യ പ്രവർത്തകരടക്കം ആവശ്യമായ മുൻകരുതലെടുക്കാൻ തുടങ്ങിയത്. 19ന് തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം യോഗം ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. പ്രഭവ സ്ഥാനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയായതിനാൽ പേരാമ്പ്രയിലെ മുഴുവൻ സർക്കാർ, സ്വകാര്യം ആശുപത്രികൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം അനുസരിച്ച് സാധാരണ പനിയാണെന്ന് കരുതി വീട്ടിലിരുന്നവരും സ്വയം ചികിത്സ നടത്തിയവരുമെല്ലാം ആശപത്രിയിലെത്തിയിട്ടുണ്ട്. സംശയം തോന്നുന്നവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്. വാട്സ് ആപ്പ് ചിക്തിസയും സ്വയം ചിക്തിസയും സിദ്ധന്മാരുടെ കപട ചികിത്സയുമൊക്കയായി വീട്ടിലിരിക്കുന്നവരെ മുഴുവൻ പൊക്കിയെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സമൂഹി മാധ്യമങ്ങളിലൂടെ രോഗത്തിന്റെ പ്രഭവസ്ഥാനം കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര പ്രദേശത്തെ അപകീർത്തി പെട്ടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ നിപ്പാ വൈറസ് കാരണം മരണപ്പെട്ടവരുടെ മൃതദേഹത്തോടും മരണാനന്തര ചടങ്ങുകളോടും നാട്ടുകാർ അകലം പാലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണ്. പ്രദേശത്ത് ഇത്തരമൊരും അസുഖം പകരുന്നുണ്ട് എന്നത് വസ്തുതയാണ്. വളച്ചുകെട്ടി കുടുംബത്തിലെ അംഗങ്ങളടക്കമുള്ളവരുടെ മരണത്തിന് കാരണം ഈ വൈറസ് ആണെന്ന് നാട്ടുകാർക്ക് ബോധ്യമുണ്ട്. അതിനനുസരിച്ചുള്ള കരുതലെടുക്കുന്നുമുണ്ട്. മറ്റ് നടക്കുന്ന പ്രചരണങ്ങളെല്ലാം അവാസ്തവമാണ്. മരണപ്പെട്ട ആളുകളോട് കുടുംബത്തോടും വീടിനോടും നാട്ടുകാർ അകലം പാലിക്കുന്നില്ല. ആവശ്യമായ മുൻകരുതലോടെ ഈ കുടുംബങ്ങൾക്കാവശ്യമായ സാന്ത്വനം നൽകുന്നതിന് നാട്ടുകാർ കൂടെയുണ്ട്.
മരിച്ചവരുടെ ഖബറടക്കം തുടങ്ങി എല്ലാ മരണാന്തര ചടങ്ങുകളിലും നാട്ടുകാർ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ നിരവധിയായ ഉഹാപോഹങ്ങളും തെറ്റായ വാർത്തകളുമാണ് സോഷ്യൽ മിഡിയകൾ വഴി പ്രചരിക്കുന്നത്. രോഗം വായുവിലൂടെയാണ് പകരുന്നത് എന്നതടക്കമുള്ള തെറ്റായ വാർത്തകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടെതുണ്ടെന്നും രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നതെന്നതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. മാംസം കൂടുതൽ തിന്നുള്ള ആളുകൾക്കാണ് രോഗം വരുന്നതെന്നും, ഇതര സംസ്ഥാന തൊഴിലാളികളെ അകറ്റിനിർത്തണമെന്നും, ബംഗാളിൽ നിന്നുള്ളവരെ നാട്ടിൽ നിന്ന് ആട്ടിപ്പായിക്കണമെന്നൊക്കയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇത്തരം വ്യാജ നിർമ്മിതകളുടെ തുടക്കക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് സൈബർ സെല്ലിനും സർക്കാർ നിർദ്ദേശമുണ്ട്. മറ്റെന്തിനേക്കാലുമേറെ വാട്സ് ആപ്പിനെ വിശ്വസിക്കുന്നവർ ഈ മലബാർ മേഖലയിൽ കൂടുതലാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണിത്. തേ സമയം കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നിർദ്ദേശാനുസരണം കേന്ദ്ര ആരോഗ്യ സംഘം ഇന്ന് തന്നെ കോഴിക്കോടെത്തും. മലപ്പുറത്തേക്കും രോഗം പകരുന്ന സാഹചര്യമുള്ളതിനാൽ കടുത്ത നടപടികളിലേക്കാണ് ആരോഗ്യ വകുപ്പ് പോകുന്നത്. കോഴിക്കോട് മെഡിക്കൾ കോളേജിലെയും മറ്റ് ആശുപത്രികളിലെയും ഡോക്ടർമാരടക്കമുള്ള ജിവനക്കാരോടും ആവശ്യമുള്ള മുൻകരുതെലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം രോഗം പകരുമെന്ന ഭീതിയിൽ ആശുപത്രികളിലെ ജീവനക്കാർ കൂട്ടമായി അവധിയെടുക്കുന്നതായും പരാതിയുണ്ട്.