- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവനെന്ന കർഷകന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് പാർട്ടി പത്രം; എല്ലാ സഹായവും ചെയ്തിട്ടും ആത്മഹത്യ ചെയ്തുവെന്ന വാർത്തയുമായി ദേശാഭിമാനി; ഗൃഹനാഥന്റ് തൂങ്ങി മരണമാക്കി ജനയുഗം; മലയാളിയെ യൂറോപ്യൻ നിലവാരത്തിൽ എത്തിക്കാൻ പാടുപെടുന്ന സർക്കാരിനെ നാണംകെടുത്താനായിരുന്നോ ആ ആത്മഹത്യ; കർഷക ദുഃഖം കാണേണ്ടവർ കാണാതിരിക്കുമ്പോൾ
തിരുവനന്തപുരം : അന്നം തരുന്ന കൃഷിക്കാരനെ പോറ്റാൻ താൽപ്പര്യമി ല്ലാത്ത സർക്കാരാണ് മലയാളിയെ യൂറോപ്യൻ ജീവിത നിലവാരത്തിലേ ക്കെത്തിക്കാൻ നോക്കുന്നത്. കടക്കെണി മൂലം തിരുവല്ല - നിരണം വടക്കും ഭാഗം കണ്ണാത്ര പറമ്പിൽ രാജീവ് എന്ന കർഷകൻ കഴിഞ്ഞ ദിവസം ജീവനൊടുക്കി യിരുന്നു. കാർഷികാവശ്യത്തിനായി ബാങ്കിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനാവാതെ വന്നപ്പോഴാണ് രാജീവ് കടുംകൈ ചെയ്തത്. വേനൽ മഴയിൽ കൃഷി കൂടി നശിച്ചതോടെ പിന്നെ പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയുമായി. കൃഷി നാശം സംഭവിച്ച കർഷകർക്ക് സർക്കാർ നൽകാനുള്ള ധനസഹായം പോലും നൽകാതെ വന്നപ്പോൾ രാജീവുൾപ്പടെ 10 കൃഷിക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കയാ യിരുന്നു. ലഭിച്ച ധനസഹായം നാമമാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജീവും കൂട്ടരും കോടതിയെ സമീപിച്ചത്.
എന്നാൽ ദേശാഭിമാനി പത്രത്തിന് രാജീവിന്റേത് വെറുമൊരു ആത്മഹത്യയാണ്. സിപിഐയുടെ ജനയുഗത്തിനും മരണം അങ്ങനെ തന്നെ. കൃഷി മന്ത്രി പി പ്രസാദിന്റെ പാർട്ടി പത്രത്തിലാണ് ദേശാഭിമാനിയേക്കാൾ അവഗണന രാജീവിന്റെ കർഷക മരണത്തിനുണ്ടാകുന്നത്. രാജീവനെന്ന കൃഷിക്കാരൻ തൂങ്ങി മരിച്ചുവെന്നാണ് ദേശാഭിമാനിയുടെ വാർത്ത, ഇതിനേക്കാൾ അവഗണനയാണ് കൃഷിമന്ത്രിയുടെ പാർട്ടി പത്രം ജനയുഗം നൽകിയിരിക്കുന്നത് , ജനയുഗം വാർത്തയിലൊരിടത്തു പോലും കർഷകനാണെന്ന് പറയുന്നില്ല.'ഗ്രഹനാഥൻ തൂങ്ങി മരിച്ച നിലയിൽ ' എന്നാണ് വലത് കമ്യൂണിസ്റ്റ് പത്രത്തിന്റെ തലക്കെട്ട് . രാജീവനെന്ന കർഷകന്റെ ആത്മഹത്യയിൽ ദുരുഹതയുണ്ടെന്നാണ് ദേശാഭിമാനിയുടെ കണ്ടുപിടുത്തം. സർക്കാർ എല്ലാ സഹായവും ചെയ്തിട്ടും രാജീവൻ ആത്മഹത്യ ചെയ്തുവെന്നാണ് ദേശാഭിമാനിയുടെ വാർത്ത. ഇതെല്ലാം കർഷകർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ജനങ്ങളുടെ വിശപ്പകറ്റുന്ന കർഷകനെ ഇന്നും സർക്കാർ മഴയത്ത് നിർത്തിയിരിക്കയാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും കോടികൾ മുടക്കി കെ- റെയിൽ കൊണ്ടുവരാൻ വെമ്പൽ കൊള്ളുന്നത്. സാധാരണക്കാരന്റെ .ജീവൽ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നിൽക്കുകയും, അനാവശ്യമായ ധൂർത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഭരണമാണ് ഇടത് പക്ഷം നടത്തുന്നത്. കെ എസ് ആർ ടി സി പൂട്ടിച്ചു കൊണ്ട് സ്വിഫിറ്റ് എന്ന പുതിയ സമ്പ്രദായം നടപ്പിലാക്കുന്ന തുഗ്ലക് പരിഷ്‌കാരങ്ങളാണ് എല്ലാ മേഖലയിലും അരങ്ങേറുന്നത്-
സംസ്ഥാനത്തെ 95% കർഷകരും കടക്കെണിയി ലാണെന്നാണ് കാർഷിക കടാശ്വാസ കമ്മീഷന്റേയും സാമ്പത്തിക സർവ്വെ യുടേയും കണക്കുകൾ പറയുന്നത്. പിണറായി ഭരണകാലത്ത് 25 കർഷകർ ജീവനൊടുക്കി യതായാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ഒന്ന് വീതം കർഷകരാണ് സ്വയം മരണം വരിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങുമ്പോഴും, ജപ്തി ഭീഷണി വരുമ്പോഴുമാണ് പാവം കൃഷിക്കാർ ജീവനൊടുക്കുന്നത്- കേരളത്തിൽ കർഷക ആത്മഹത്യ ഇല്ലാതാക്കിയെന്ന് പിണറായി സർക്കാർ ബഡായി അടിക്കുന്നതി നിടയിലാണ് ഈ 25 പേർ ജീവനൊടുക്കിയത്.സർക്കാരിന്റെ വാചകമടി അല്ലാതെ ഒന്നും നടക്കുന്നില്ലാ എന്നതാണ് പരമാർത്ഥം.
ദുരിതക്കയത്തിലായ കർഷകനെ കൈ പിടിച്ചു നടത്താനും, അവനെ കര കേറ്റാനും സർക്കാരിന്റെ പക്കൽ പണമില്ല. കേന്ദ്രാവിഷ്‌കൃത വിള ഇൻഷ്വറൻസ് പ്രകാരമുള്ള നഷ്ട പരിഹാരവും സംസ്ഥാന വിള ഇൻഷ്വറൻസ് പ്രകാരവുമുള്ള നഷ്ടപരിഹാര ത്തുകയും മുടങ്ങി. ഈ ഇനത്തിൽ 10 കോടി രൂപ ഇനിയും വിതരണം ചെയ്യാനുണ്ട്. കേരളത്തിലെ മൊത്തം കാർഷിക വായ്പകൾ
81481 കോടി രൂപയുടേതാണ്.
നഷ്ടപരിഹാരം വൈകുമ്പോൾ ആത്മഹത്യയിലാണ് കർഷകർ അഭയം തേടുന്നത്.
പോയവർഷം ഏതാണ്ട് 11 മാസവും മഴയുണ്ടായിരുന്നു. ന്യൂനമർദങ്ങളും ചക്രവാതച്ചുഴികളും ഉണ്ടാക്കിയ മഴയും മണ്ണിടിച്ചിലും പ്രളയവുംമൂലം 2,65,547 കൃഷിക്കാർക്കാണ് നഷ്ടമുണ്ടായത്. 1,12,674 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചു. 180 കോടി രൂപയുടെ കൃഷി നശിച്ചു. 4.89 കോടി രൂപ നഷ്ടപരിഹാരം കൊടുത്തെന്നാണ് ഡിസംബർ വരെയുള്ള കണക്ക്. ഈ കണക്കുകളൊക്കെ പറഞ്ഞ് സർക്കാരിന് ഊറ്റം കൊള്ളാമെന്നല്ലാതെ പാവപ്പെട്ട കർഷകന്റെ ജീവിതത്തിന് ഗുണപരമായ മാറ്റമൊന്നും സംഭവിക്കുന്നില്ല.
ഈ മാസമുണ്ടായ 11 ദിവസത്തെ വേനൽ മഴ കൊണ്ട് 261 കോടി രൂപയുടെ കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 52361 കൃഷിക്കാരുടെ 11109 ഹെക്ടർ സ്ഥലത്തെ വിളകളാണ് വേനൽ മഴയിൽ നശിച്ചത്. ഈ പാവങ്ങളെ സഹായിക്കാൻ ഒരു പദ്ധതിയുമില്ലാത്ത സർക്കാരാണ് അവരെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ദുരന്ത പദ്ധതിയായ സിൽവർ ലൈൻ റെയിലുമായി വരുന്നത്. ഈ പദ്ധതി ആർക്ക് വേണ്ടിയാണ്? കർഷകരുടെ മക്കൾക്കായിട്ടാണ് കെ- റെയിൽ പദ്ധതി എന്നാണ് എം എ ബേബിയെ പ്പോലുള്ള സി പി എം നേതാക്കൾ തട്ടി വിടുന്നത്. കടം കേറി മുടിഞ്ഞ കർഷകർ കയറെടുക്കു മ്പോഴാണ് ഇമ്മാതിരി വിഢിത്ത രങ്ങൾ ഒരു ഉളുപ്പുമില്ലാതെ നേതാക്കൾ വിളമ്പുന്നത്. നിർദിഷ്ട കെ- റെയിൽ പാതയുടെ അലൈന്മെന്റ് കടന്ന് പോവുന്ന ചെങ്ങന്നൂർ വെൺമണി യിൽ മാത്രം 150 ഏക്കർ പാടത്തെ നെൽകൃഷിയാണ് ഇപ്പോൾ വെള്ളം കേറി നശിച്ചത്. ആ പ്രദേശങ്ങളിൽ ഇനി 30 അടി ഉയരത്തിലുള്ള മതിലു കെട്ടി റെയിൽ പാത കൂടി നിർമ്മിച്ചാൽ അവശേഷിക്കുന്ന ഭു പ്രദേശം കൂടി വെള്ളത്തിലാവും. വികസനത്തിന്റെ പേര് പറഞ്ഞ് അവശേഷിക്കുന്ന നെൽ വയലുകൾ കൂടി നികത്തിക്കൊണ്ടാണ് ഈ വിനാശകരമായ പാത നിർമ്മിക്കാനൊരുങ്ങുന്നത്
ആറന്മുളയിലെ 4000 ഏക്കർ നെൽപ്പാടങ്ങൾ നികത്തി വിമാനത്താവളം പണിയുന്നതിനെതിരെ സമരം നയിച്ച ഇപ്പോഴത്തെ കൃഷി മന്ത്രി പി. പ്രസാദാണ് പാടങ്ങൾ നികത്തി കെ- റെയിൽ കൊണ്ടുവരണമെന്ന പ്രചരണവുമായി മുൻപന്തിയിലുള്ളത്. കമ്യൂണിസ്റ്റ്കാരുടെ സ്ഥിരം ഇരട്ടത്താപ്പിന്റേയും കാപട്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് പി. പ്രസാദ്. കർഷക ധനസഹായം കൃത്യ സമയത്തുകൊടുക്കാതെ അവരെ വട്ടം ചുറ്റിക്കു ന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല.
ബഡായികളല്ല കർഷകനാവശ്യം, അവനെ താങ്ങി നിർത്താനുള്ള ചുമരുകളാണ് വേണ്ടത് - കർഷകൻ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോൾ യൂറോപ്യൻ നിലവാരമുള്ള ജീവിത നിലവാരമുള്ള മലയാളിയുടെ ജീവിതത്തെക്കുറിച്ച് പറയാൻ യെച്ചൂരിക്കും പിണറായിക്കും നാണമില്ലേ എന്നാണ് ആക്ഷേപം.