തിരുവല്ല: നിരണത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കായംകുളം ഏരുവ ഇലത്തുതറയിൽ വീട്ടിൽ നിഷാദ് (31), ചേരാവള്ളിൽ ചേലക്കോട്ട് കിഴക്കേതിൽ വീട്ടിൽ അഷ്‌റഫ് (45) എന്നിവരാണ് പൊലീസ് പിടിയിലായത്.

നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്ഥാപന നടത്തിപ്പുകാരാണ് പിടിയിലായവർ. സ്ഥാപനത്തിന് പിന്നിലെ മുറിയിൽവച്ചായിരുന്നു പീഡനം. ഇതിൽ കുട്ടിയുടെ അച്ഛൻ ആരാണെന്ന് ആർക്കും ഉറപ്പില്ല. അതുകൊണ്ടാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ഒന്നര വർഷമായി ഭർത്താവിൽനിന്നു വേർപിരിഞ്ഞ് കഴിയുന്ന യുവതി മാതാപിതാക്കളോടൊപ്പം നിരണത്താണ് താമസം. ഗർഭിണിയാണെന്ന വിവരം അറിഞ്ഞ രക്ഷിതാക്കൾ യുവതിയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് ഇടപെട്ട് യുവതിയെ പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ യുവതി എട്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. ചാലക്കുഴി ബസാറിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ: കെ.എ. വിദ്യാധരൻ, പുളിക്കീഴ് എസ്.ഐ: വിനോദ് കൃഷ്ണൻ, എഎസ്ഐ: ജയിംസ്, ഷാഡോ പൊലീസുകാരായ അജി കുമാർ, വിൽസൺ, സുജിത്ത് എന്നിവർ ചേർാണ് പ്രതികളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സി.ഐ അറിയിച്ചു.