- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറപറ നിരോധനം രണ്ടു വരി കുറിച്ചു മനോരമ ആദ്യദിനം തന്നെ മുഖം രക്ഷിച്ചു; ഒരു ദിവസം വൈകി മാതൃഭൂമിയും കേരള കൗമുദിയും: സോഷ്യൽ മീഡിയയുടെ ഷോക്ക് ട്രീറ്റ്മെന്റ് മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മുഖം മാറ്റുന്നുവോ?
തിരുവനന്തപുരം: മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അതിശക്തമായ ഇടപെടൽ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ സ്വഭാവം മാറ്റുന്നുവോ? പരസ്യക്കാരുടെ താൽപ്പര്യങ്ങൾക്കു വഴിമാറി ഒരു വാർത്തയും പഴയതുപോലെ മൂടി വെയ്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് പത്രങ്ങൾക്ക് വന്നു തുടങ്ങിയതായാണ് സൂചന. മലബാർ ഗോൾഡിന്റെ കള്ളക്കടത്തും ബോബി ചെ
തിരുവനന്തപുരം: മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അതിശക്തമായ ഇടപെടൽ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ സ്വഭാവം മാറ്റുന്നുവോ? പരസ്യക്കാരുടെ താൽപ്പര്യങ്ങൾക്കു വഴിമാറി ഒരു വാർത്തയും പഴയതുപോലെ മൂടി വെയ്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് പത്രങ്ങൾക്ക് വന്നു തുടങ്ങിയതായാണ് സൂചന. മലബാർ ഗോൾഡിന്റെ കള്ളക്കടത്തും ബോബി ചെമ്മണ്ണൂരിന്റെ കടയിലെ മരണവും കരിക്കിനേത്തുകൊലപാതകവും ഒക്കെ മറച്ചു വച്ചതിന്റെ ക്ഷീണം മാറും മുമ്പ് നിറപറ കറിപൗഡറിന്റെ നിരോധനം എത്തിയപ്പോൾ പതിവു പോലെ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ പലതും പകച്ചു. ഒറ്റക്കോളത്തിൽ അപ്രസക്തമായി തോന്നന്ന വിധം ഒരു ചെറിയ വാർത്ത കൊടുത്ത് മനോരമയും ആദ്യദിനം തന്നെ മുഖം രക്ഷിച്ചു. പതിവുപോലെ വാർത്ത തമസ്‌കരിച്ച മറ്റു പത്രങ്ങൾക്ക് (മാദ്ധ്യമം ഒഴികെ) ഇത് ഷോക്കായി മാറി.
മായം കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയുടെ മൂന്ന് ഉത്പന്നങ്ങൾ നിരോധിത്. ഇന്നലെ പുറത്തിറങ്ങിയ മലയാള മനോരമയിൽ ശ്രദ്ധിക്കപ്പെടാത്ത വിധത്തിൽ ഒരു കോളം വാർത്ത കൊടുത്തെങ്കിലും മാതൃഭൂമി, ദേശാഭിമാനി, കേരളാ കൗമുദി തുടങ്ങിയ പത്രങ്ങളിൽ വാർത്ത നൽകിയിരുന്നില്ല. കേരളത്തിൽനിന്നിറങ്ങുന്ന ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ ഉൾപേജിൽ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെയാണ് മാതൃഭൂമിയും കേരളാ കൗമുദിയും ദേശാഭിമാനിയും ഇന്നലെ വാർത്ത പ്രസിദ്ധീകരിക്കാതിരുന്നത്.
ഇന്നലെ മുക്കിയ വാർത്ത മാതൃഭൂമിയും കേരളാ കൗമുദിയും പ്രസിദ്ധീകരിക്കേണ്ടി വന്നത് സോഷ്യൽ മീഡിയ ഇടപെടലിന്റെ തെളിവായി മാറിയിരുുന്നു. ഇന്നലെ മിക്ക പത്ര ഓഫീസുകളിലേക്ക് അനേകം വായനക്കാരുടെ വിളികൾ എത്തി. ഈ വാർത്ത മുക്കിയതായിരുന്നു അവരുടെ പ്രശ്‌നം. മുമ്പ് ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിക്കാത്തിന്റെ പേരിൽ മാതൃഭൂമി ഓഫീസിലേക്ക് വായനക്കാർ വിളിച്ച് ഫോൺവിളി റെക്കോർഡ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്നലെ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും അടക്കം ഈ വാർത്ത നൽകിയിരുന്നു. ഇതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് മാതൃഭൂമി ഈ വാർത്ത നൽകിയത്.
നിറപറയുമായി അടുത്ത ബന്ധമാണ് കേരളാ കൗമുദിക്കുള്ളത്. വെള്ളാപ്പള്ളിയുടെ ഇഷ്ടക്കാരന്റെ വ്യവസായ സ്ഥാപനമാണ് ഇത്. അതുകൊണ്ട് തന്നെയാണ് ആദ്യദിനം കേരളാ കൗമുദി ഇത് സംബന്ധിച്ച വാർത്ത നൽകാതിരുന്നത്. എന്നാൽ, രണ്ടാം ദിവസം പത്രം തെറ്റുതിരുത്തി. ഇതിന് കാരണം സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങളും മറ്റ് പത്രങ്ങളിൽ വാർത്ത വന്നതുമാണ്. അതേസമയം മാദ്ധ്യമം ദിനപത്രമാണ് ഈ വിഷയം മാന്യമായി കൈകാര്യം ചെയ്ത ദിനപത്രം.
അതേസമയം നിറപറയുടെ പരസ്യങ്ങൾ ഏറ്റവും കൂടുതൽ കിട്ടുന്ന ചാനലുകൾ നിറപറ വാർത്ത കാര്യമായി തന്നെ മുക്കിയെന്ന് പറയേണ്ടി വരും. മലയാള മനോരമയുടെ വെബ്‌സൈറ്റായ മനോരമ ഓൺലൈനിലും, മനോരമ ന്യൂസിന്റെ വെബ്‌സൈറ്റായ മനോരമന്യൂസ് ഡോട്ട് കോമിലും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പത്രം ഒഴിവാക്കി. മനോരമ ന്യൂസ് ചാനൽ വാർത്ത നൽകാതിരുന്നപ്പോൾ മീഡിയവൺ ചാനൽ വിഷയം വാർത്തയാക്കി ബ്രേക്കിങ് ന്യൂസ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, കൈരളി പീപ്പിൾ, മാതൃഭൂമി തുടങ്ങിയ ചാനലുകളും വിഷയം സൗകര്യപൂർവം ഒതുക്കി. വിഷ പച്ചക്കറിക്കും മായം ചേർക്കലിനുമെതിരെ നിരന്തരമായി വാർത്തകൾ നൽകുമ്പോഴാണ് ഈ വിഷയം ഇവർ സൗകര്യപൂർവ്വം ഒഴിവാക്കിയത്. ഇക്കാര്യത്തിൽ ദേശാഭിമാനിയുടെ മൗനമാണ് ഏവരെയും ദുഃഖിപ്പിച്ചത്. വിഷരഹിതമായ പച്ചക്കറി വിതരണം ചെയ്യുന്നതിനായി കൃഷി നടത്തിയ സിപിഎമ്മിന്റെ മുഖപത്രം അതിപ്രധാനമായ ഈ വാർത്തയെ ആദ്യദിനം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വിമർശനം ഉയർന്നതോടെ ചെറുതായി നൽകുകയും ചെയ്തു. എന്തായാലും സോഷ്യൽ മീഡിയയുടെ തല്ലുകിട്ടി കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നന്നാകുന്ന ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.