തിരുവനന്തപുരം: നിർഭയ സെൽ കോർഡിനേറ്ററായി അഡ്വക്കേറ്റ് ശ്രീല മേനോനെ നിയമിച്ചതും വിവാദമാകുന്നു. ഡെപ്യൂട്ടേൻ വഴി നിയമിക്കേണ്ടിടത്താണ് കരാർ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ശ്രീല മേനോനെ നിയമിച്ചിരിക്കുന്നത് എന്നതാണ് സംഭവത്തിന്റെ ​ഗൗരവം വർധിപ്പിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഈ തസ്തികയിൽ ശ്രീലാ മേനോന് ശമ്പളമായി പ്രതിമാസം നൽകേണ്ടി വരുന്നത്.

ഡെപ്യൂട്ടഷൻ വഴി അപേക്ഷ ക്ഷണിച്ചപ്പോൾ ആരും അപേക്ഷിച്ചില്ലെന്നാണ് ഈ വിഷയത്തിൽ സർക്കാർ പറയുന്ന വിശദീകരണം. അതുകൊണ്ടാണ് കരാർ നിയമനം നടത്തിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ പോസ്റ്റിലേക്ക് കരാർ നിയമനത്തിലൂടെ നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസം ഒരു ലക്ഷത്തി ആയിരത്തി നാനൂറ് രൂപ വരെയാണ് മാസ ശമ്പളം.

സർക്കാർ ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും അതിന് വേണ്ടി ശ്രമം നടത്താതെ പരസ്യമൊക്കെ നൽകിയെന്ന് സർക്കാർ പറയുമ്പോഴും ഇത് എത്രമാത്രം ശരിയായ രീതിയിലാണ് നടത്തിയതെന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലേക്ക് നിർഭയ സെൽ കോർഡിനേറ്റർ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുകയാണ്.

വനിത-ശിശുവികസന വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ജെൻഡർ അഡൈ്വസർ എന്നിവരടങ്ങിയ സമിതിയാണ് ശ്രീലാ മോനോനെ ഈ തസ്തികയിലേക്ക് തെരഞ്ഞെടുത്തത്. 2009 മുതൽ സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീലാ മേനോൻ. അതുകൊണ്ട് തന്നെ അവർക്ക് ഈ പോസ്റ്റിന് യോ​ഗ്യതയുണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. അതേസമയം, നിലവിൽ സർക്കാർ സർവീസിലുള്ള ഒരു ഉദ്യോ​ഗസ്ഥയാണ് ഈ പോസ്റ്റിലേക്ക് വരേണ്ടിയിരുന്നത് എന്നതാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ പ്രതിമാസം ഒരു ലക്ഷം രൂപയിലധികം സർക്കാർ ഖജനാവിൽ നിന്നും പാഴായി പോകില്ലായിരുന്നു എന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിട്ടും അതിന് വേണ്ടി ശ്രമം നടത്താതെ പരസ്യമൊക്കെ നൽകിയെന്ന് സർക്കാർ പറയുമ്പോഴും ഈ നിയമനം എത്രമാത്രം ശരിയായ രീതിയിലാണ് നടത്തിയെന്ന ചോദ്യങ്ങൾ ഉയരുന്നു. ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലാണ് നിർഭയ സെൽ കോർഡിനേറ്റർ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുന്നത്. അതേസമയം നിയമനം ലഭിച്ച ശ്രീല മേനോൻ നിർഭയ ഹോമുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നൽകിയതിൽ ഉൾപ്പെട്ട ആളാണ്.