ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടയിലും വിപ്ലവ പാർട്ടിയുടെ പീഡനത്തിന് വിധേയമായി വീടിന് പുറത്തിറങ്ങാൻ കഴിയാതെ ഒരു വീട്ടമ്മ. ഗൾഫ് നാട്ടിൽ ജോലിചെയ്യുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് അനങ്ങാൻ കഴിയാതെ കിടക്കുന്ന ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ വഴി തേടുകയാണ് ഈ വീട്ടമ്മ. പുറത്തേക്കിറാങ്ങാനുള്ള വഴി കെട്ടിയടച്ചാണ് സി പി എം നേതൃത്വത്തിലുള്ള പഞ്ചായത്ത് വീട്ടമ്മയെ പീഡിപ്പിക്കുന്നത്.

നീതി ലഭിക്കാൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്കത്തിലുമെത്തി. ജില്ലാ കളക്ടറും പൊലീസ് മേധാവിയും വീട്ടമ്മയ്ക്ക് വഴിയൊരുക്കാൻ ഉത്തരവിട്ടിട്ടും നെടുമുടി പഞ്ചായത്ത് നടപടിയെടുക്കാതെ നിരാശ്രയയായ വീട്ടമ്മയെ ദുരിതത്തിലാക്കി. ഒടുവിൽ കോടതിയിലെത്തി വിധി നേടിയെങ്കിലും വിധിയെയും പഞ്ചായത്ത് കാറ്റിൽപറത്തി. സിപിഐ(എം) സംസ്ഥാന നേതൃത്വം ഇടപെട്ടാൽ മാത്രമേ ഈ വീട്ടമ്മയുടെ കണ്ണീരിന് ശമനമുണ്ടാകൂ.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ് പാർട്ടിയുടെ ഉഗ്രശാനസത്തിൽ ഭയന്ന് നാൾകഴിക്കുന്ന ഈ വീട്ടമ്മ ജീവക്കുന്നത്. നെടുമുടി വില്ലേജിൽ റിസർവെ 490/3 നമ്പരായുള്ള 12 സെന്റ് ഭൂമിയിലാണ് നിർമ്മലയെന്ന വീട്ടമ്മയും കുടുംബവും കഴിയുന്നത്. 1962 ൽ നിർമ്മലയുടെ അച്ഛൻ വില
നൽകി വാങ്ങിയ വസ്തു സഹോദരങ്ങൾ നിർമ്മലയ്ക്കും കുടുംബത്തിനും താമസിക്കാനായി ഉടമസ്ഥാവകാശം നൽകുകയായിരുന്നു. എന്നാൽ ഈ വസ്തുവിൽ നിന്നും പുറത്തേക്കെത്താനുള്ള വഴിയാണ് അയൽവാസിയും ബന്ധുവുമായ ചന്ദ്രൻപിള്ള കെട്ടിയടച്ചത്. പാർട്ടി പ്രവർത്തകനായ ചന്ദ്രൻപിള്ളയെ പഞ്ചായത്ത് അകമഴിഞ്ഞ് സഹായിക്കുകയണെന്ന് നിർമ്മല പറയുന്നു.

കെട്ടിടയച്ച വഴിയിൽ ഇപ്പോൾ മദ്യപാനവും ചൂതാട്ടവും നടത്തുകയാണ് അയൽവാസിയും ശിങ്കിടികളും. ഇതിനെ എതിർത്തെ നിർമ്മലയെ ചന്ദ്രൻപിള്ളയും പാർട്ടിപ്രവർത്തകരും ചേർന്ന മർദ്ദിച്ച് അവശയാക്കി. അപകടത്തിൽ മൃതപ്രായനായി കഴിയുന്ന ഭർത്താവിനെ കുളത്തിൽ പൊക്കിയിട്ടു. ഇപ്പോൾ പ്രാഥമികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൊതുകുളവും അക്രമികൾ പഞ്ചായത്തിന്റെ ഒത്താശയോടെ നികത്തി. ഇത് സി പി എം ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റിന്റെ നിർദേശമുണ്ടെന്ന് നിർമ്മല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നെയും ഭർത്താവിനെയും മർദ്ദിച്ചതിന്റെ പേരിൽ രാമങ്കരി കോടതി ചന്ദ്രൻപിള്ളയുടെ ബന്ധുവായ സത്യകുമാറിനെ ശിക്ഷിച്ചിട്ടുള്ളതാണ്. എന്നാൽ ഇവർ മേൽകോടതിയിൽ അപ്പീലിനുപോയി അക്രമം തുടരുകയാണ്.

ഇപ്പോൾ വസ്തു സംബന്ധിച്ച് കാര്യങ്ങൾ തിരക്കിയാൽ കൂട്ടത്തോടെ വീടുകയറി മർദ്ദിക്കലാണ് പതിവ്. കഴിഞ്ഞ ദിവസം റീ സർവെ നിശ്ചയിച്ചിട്ടുള നിർമ്മലയുടെ പുരുയിടത്തിന്റെ അതിർത്തി കല്ലുകൾ അക്രമികൽ ഇളക്കി മാറ്റി. ഇത് ചന്ദ്രപിള്ളയുടെ പുരയിടത്തോട് ചേർക്കുകയും ചെയ്തു. കുളം നികത്തി പ്രതികൾ അവരുടെ വസ്തുവിന്റെ വലിപ്പം വർദ്ധിപ്പിച്ചതായും നിർമ്മല പറയുന്നു. കോടതിയും അധികാരികളും ഒരു പോലെ പറഞ്ഞിട്ടും പാർട്ടിയുടെ പിൻബലത്തിൽ അക്രമം കാട്ടുന്ന ചന്ദ്രൻപിള്ളക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ഒടുവിൽ
നിർമ്മല മാദ്ധ്യമ പ്രവർത്തകരുടെ മുന്നിലെത്തിയത്.