- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യങ്ങൾ നീങ്ങുന്നത് മറുനാടൻ റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന വിധം; മനോരോഗിയായിരുന്നെന്നും മയക്കുമരുന്നിന്റെ സ്വാധീനത്തിൽ പ്രവർത്തിച്ചെന്നും വരുത്താൻ നീക്കം; സാക്ഷികൾക്ക് കോടികൾ കൊടുത്ത് അപകടമാക്കാനും ആലോചന; സിസിടിവി ദൃശ്യങ്ങളും ലഭിക്കില്ല; നിസാമിന്റെ മുൻപിൽ വ്യവസ്ഥകൾ മുട്ടു മടക്കുമോ?
തൃശൂർ: സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് നിസാം മനോദൗർബല്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് വരുത്തിതീർക്കാൻ നീക്കം. ഈ പഴുതുപയോഗിച്ച് കൊലപാതകക്കേസിൽ വലിയ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. സാക്ഷികളെ സ്വാധീനിച്ച് കൊലപാതകത്തെ അപകടമാക്കാനും ശ്രമമുണ്ട്. ഇതിനൊപ്പം മരിച്ച സെക്യൂരിറ്റി ജീവനക്ക
തൃശൂർ: സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് നിസാം മനോദൗർബല്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് വരുത്തിതീർക്കാൻ നീക്കം. ഈ പഴുതുപയോഗിച്ച് കൊലപാതകക്കേസിൽ വലിയ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. സാക്ഷികളെ സ്വാധീനിച്ച് കൊലപാതകത്തെ അപകടമാക്കാനും ശ്രമമുണ്ട്. ഇതിനൊപ്പം മരിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തിന് വൻ തുക നൽകി കേസിൽ നിന്ന് പിൻവലിക്കാനും സജീവ നീക്കമുണ്ട്. ഒരു കോടി രൂപയോളം ഈ കുടുംബത്തിന് വാഗ്ദാനം ചെയ്തതായാണ് സൂചന. കോടികൾ മുടക്കി കേസ് അട്ടിമറിക്കാനുള്ള നീക്കം വളരെ നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ശോഭാസിറ്റിയിൽവച്ച് നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് വ്യക്തമായി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കവാടത്തിൽ കാമറ സ്ഥാപിച്ചിരുന്നില്ലെന്നാണ് പൊലീസ് ഇതിന് നൽകുന്ന വിശദീകരണം. കേസിന്റെ വിലപ്പെട്ട തെളിവാകുമായിരുന്നതാണ് ഇത്.
നിസാം മാനാനസിക രോഗത്തിന് ചികിൽസയിലിരുന്നെന്നു വരുത്തി തീർക്കുന്നതിനു വ്യാജ രേഖയുണ്ടാക്കാൻ ഇയാളുടെ ബന്ധുക്കളിൽ ചിലർ ശ്രമം ആരംഭിച്ചതായി പൊലീസിനു രഹസ്യ വിവരം കിട്ടിക്കഴിഞ്ഞു. ഇയാളുടെ അടുത്ത ബന്ധു ഇതിനായി ഡോക്ടർമാരെ സമീപിച്ചു തുടങ്ങിയതായാണു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇങ്ങനെ നേടുന്ന സർട്ടിഫിക്കറ്റ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കാനുള്ള നീക്കമായാണു പൊലീസ് കാണുന്നത്. മനോരോഗിയാണെന്ന് വരുത്തിത്തീർത്താണ് ഇത്തരം കൊലക്കേസുകളിൽനിന്ന് പല വമ്പന്മാരും രക്ഷപ്പെടുന്നത്. ഇതാണ് നിസാമിനെ സഹായിക്കുന്നവർ ഈ വഴി തേടാൻ കാരണം.
നിസാമിന് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ അസുഖത്തിന് നിയമത്തിന്റെ ആനുകൂല്യം കിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, കേസിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചേക്കാവുന്ന ചിത്തഭ്രമം പോലുള്ള കഠിന മാനസിക രോഗങ്ങൾ ഉണ്ടെന്ന രേഖ സംഘടിപ്പിക്കാൻ നിസാമിനെപ്പോലുള്ളവർക്ക് സാധിക്കുമെന്നും ഇവർ പറയുന്നു. മയക്കുമുരുന്നിന് അടിമായാണെന്ന് കൂടി വന്നാൽ കാര്യങ്ങൾ എളുപ്പമാകും. ഇയാൾ മാനസികമായി പൂർണ്ണ ആരോഗ്യവാനാണെന്നു തെളിയിക്കുകയാണ് പൊലീസിന് ഇതിൽ ചെയ്യാനാകുക. ഇതിനായി ഒരുസംഘം വിദഗ്ധ ഡോക്ടർമാരുടെ പരിശോധനക്ക് ഇയാളെ വിധേയനാക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിക്കാനും വധശിക്ഷ വരെ ലഭിക്കാനും സാധ്യതയുള്ളതിനാലാണു പുതിയ നീക്കമെന്നാണു വിവരം. സംഭവം കണ്ടുനിന്ന മറ്റു സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിമാറ്റാൻ ശ്രമം നടക്കുന്നതായി മുമ്പുതന്നെ സംസാരം ഉണ്ടായിരുന്നു. ഇതൊഴിവാക്കാൻ ഇവരെ മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ച് മൊഴിയെടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിനിടെ കേസിൽ ശക്തമായി നീങ്ങുന്ന തൃശൂർ എസ്‌പിയുടെ നിലപാടുകുൾ നിസാമിനെ അനുകൂലിക്കുന്നവർക്ക് തലവേദനയാണ്. മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാൽ വിചാരണ സമയത്ത് മൊഴിമാറ്റുക എളുപ്പമാകില്ല. അതിനിടെ പണത്തിന്റെ സ്വാധീനത്തിൽ കേസ് ദുർബ്ബലമാകാനുള്ള സാധ്യതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വൻ ചർച്ചയാണ്.
ചന്ദ്രബോസിന്റെ കുടുംബത്തിനുതന്നെ ഒരു കോടിയിലധികം രൂപ വാഗ്ദാനം ചെയ്തുവെന്നും ഈ ആവശ്യം ഉന്നയിച്ച് പലരും കുടുംബത്തെ സമീപിച്ചുവെന്നും പ്രചരിക്കുന്നുണ്ട്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർതന്നെ കേസിൽ വിട്ടുവീഴ്ച ചെയ്യാൻ നീക്കം നടത്തിയതായും ആരോപണമുണ്ട്. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ മുഹമ്മദ് നിസാം തോക്ക് ഉപയോഗിച്ചതായും മൊഴിയുണ്ട്. ചന്ദ്രബോസിനെ ഇടിച്ച ആഡംബര കാറിന്റെ മുൻസീറ്റിൽ നിസാമിന്റെ ഭാര്യയെ കണ്ടതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അന്വേഷണത്തിൽ തോക്ക് കണ്ടെത്താനായില്ലെന്നും നിസാം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചന്ദ്രബോസിനെ കാറു കൊണ്ടിടിച്ച ശേഷം അതേ കാറിൽ കയറ്റിയാണു ശോഭാ സിറ്റിക്കുള്ളിലെ പാർക്കിങ് ഏരിയയിൽ എത്തിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ ഭാര്യ ഇതേ കാറിന്റെ മുൻസീറ്റിൽ സഞ്ചരിച്ചു. 2013ൽ പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ റൗഡിയായി കാണിച്ചിട്ടുള്ളയാളാണു നിസാം. ഇയാൾക്കു വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തും ഒട്ടേറെ വാണിജ്യ സ്ഥാപനങ്ങളും വാസ സ്ഥലങ്ങളുമുണ്ട്. ഇയാളുടെ പാസ്‌പോർട്ട് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. നിസാമിന്റെ ഭാര്യയെ കസ്റ്റഡിയിൽ എടുക്കാത്തതും അന്വേഷണത്തിന്റെ പോരായ്മയായി വിലയിരുത്തുന്നു.