- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലിനെ കേസിൽ പ്രതിയാക്കാത്തത് നിസാമിനെ രക്ഷിക്കാൻ തന്നെ? അനൂപിനെ പോലെ ഒന്നും കണ്ടില്ലെന്ന് പ്രതിയുടെ ഭാര്യയും സാക്ഷി പറയും; തിരക്കഥയൊരുക്കിയത് ചന്ദ്രബോസിന്റെ കൊലയാളിയെ ഒരു മാസത്തിനുള്ളിൽ പുറത്തെത്തിക്കാൻ
തൃശൂർ: ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതിൽ പ്രധാനികൾ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. ഇതിൽ ചന്ദ്രബോസിനെ കൊല്ലാൻ കൂട്ടുനിൽക്കുകയാണ് അമൽ ചെയ്തതെന്നായിരുന്നു ഉയർന്ന ആരോപണം. അതുകൊണ്ട് തന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി. എന്
തൃശൂർ: ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതിൽ പ്രധാനികൾ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. ഇതിൽ ചന്ദ്രബോസിനെ കൊല്ലാൻ കൂട്ടുനിൽക്കുകയാണ് അമൽ ചെയ്തതെന്നായിരുന്നു ഉയർന്ന ആരോപണം. അതുകൊണ്ട് തന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി. എന്നാൽ കോടീശ്വര പുത്രിയായ അമലിനെ കേസിൽ പൊലീസ് പ്രതിചേർത്തില്ല. മറിച്ച് നിസാമിനെതിരെ കുറ്റാരോപണം ഉറപ്പിക്കാൻ കേസിലെ മുഖ്യ സാക്ഷിയാക്കി. ചന്ദ്രബോസിന്റെ മരണമൊഴി കിട്ടാത്തതിനാൽ രണ്ട് ദൃക്‌സാക്ഷികൾ വേണമെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടിത്തം. അങ്ങനെ അമലിനെ അറസ്റ്റിൽ നിന്നും ഒഴിവാക്കി. ജയിലിൽ നിസാമിന് സുഖവാസമൊരുക്കിയ പൊലീസ് കഥകളും ഇതിനിടെയിൽ എത്തി. ഇതിനൊപ്പം ചന്ദ്രബോസ് കേസിൽ പുറത്തിറങ്ങാനുള്ള പഴുതുകളും നിസാമെന്ന കുറ്റാവളിക്ക് അന്വേഷണ സംഘം ഒരുക്കി.
നിസ്സാം പ്രതിയായ കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയ പതിനാല് ദൃക് സാക്ഷി മൊഴികളും മറ്റ് തെളിവുകളുമായിരുന്നു പ്രോസിക്യൂഷന്റെ ബലം.ഒന്നും രണ്ടും സാക്ഷികളായ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരായ അനൂപ്, അജീഷ് എന്നിവരെയാണ് ആദ്യ ദിനം വിസ്തരച്ചത്. സാക്ഷികൾ കൂറുമാറുമോ എന്ന ഭയം പ്രോസിക്യൂഷനുണ്ടായിരുന്നു. ആ ഭയം യാഥാർഥ്യമായിരിക്കുന്നു.
പ്രതി നിസ്സാമിന്റെ ഭാര്യ അമൽ ഉൾപ്പടെ 14 സാക്ഷികളുടെ മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി 29 ന് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ, നിസ്സാം വാഹനമിടിച്ച് പരുക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ചികിത്സയിലിരിക്കേ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരിച്ചെന്നുമാണ് കേസ്. 111 സാക്ഷികളുള്ള കേസിൽ നവംബർ 30ഓടെ സാക്ഷി വിസ്താരം പൂർത്തിയാക്കി പത്താം തീയതിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ ദിവസത്തെ വിചാരണയിൽ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമൽ 11ാം സാക്ഷിയാണ്. നവംബർ ഏഴ് വരെ 104 സാക്ഷികളെ വിസ്തരിക്കും. നവംബർ 30ന് വിധി പറയുന്ന വിധമാണ് വിചാരണയുടെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രബോസിനെ ഇടിക്കാനുപയോഗിച്ച ആഡംബര വാഹനമായ ഹമ്മർ കാർ കഴിഞ്ഞ ദിവസം കോടതി വളപ്പിലത്തെിച്ചു. ജഡ്ജ് കെ.പി. സുധീറാണ് വാദം കേൾക്കുന്നത്. ഒന്നു മുതൽ 11 വരെ സാക്ഷികളുടെ വിസ്താരം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. അതുകൊണ്ട് തന്നെ ഡിസംബറോടെ നിസാം ജയിൽ മോചിതനാകുമെന്നാണ് കോടതിയിലെ ഇന്നത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. ചില സാക്ഷികൾ കൂറുമാറാതിരുന്നാൽ പോലും വിചാരണ കോടതിയിൽ ശിക്ഷ ലഭിക്കാം. എന്നാൽ മേൽകോടതിയിലെ അപ്പീലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകൾ അവശേഷിക്കുന്നതാകും അത്തരം വിധികൾ. അതിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
ചന്ദ്രബോസിന്റെ മരണമൊഴി എടുത്തിരുന്നുവെങ്കിലും സാക്ഷികളുടെ മൊഴിയുടെ പ്രാധാന്യം കുറയുമായിരുന്നു. സംസാര ശേഷി വീണ്ടെടുത്തിട്ടും അത് മാത്രം പൊലീസ് ചെയ്തില്ല. ആരോഗ്യവസ്ഥ ഗുരതരമായപ്പോൾ പൊലീസ് എത്തി. കുറച്ചു ദിവസത്തിനകം മരിക്കുകയും ചെയ്തു. ചന്ദ്രബോസിന്റെ മരണമൊഴി മനപ്പൂർവ്വം റിക്കോർഡ് ചെയ്യാത്തതെന്ന ആരോപണങ്ങൾക്ക് ബലം പകരുന്നതാണ് സാക്ഷിയുടെ കൂറുമാറ്റം. ഇതിനൊപ്പം അപകടസമയത്ത് ചന്ദ്രബോസ് ഇട്ടിരുന്ന വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടു. ബോധപൂർവ്വമാണ് ഇത് സംഭവിച്ചതെന്നാണ് തെളിയുന്നത്. വസ്ത്രം ഫോറൻസിക് പരിശോധന നടത്തിയിരുന്നെങ്കിൽ നിസാമിനേയും ഒരുപക്ഷേ ഭാര്യ അമലിനേയും കേസിൽ കുടുക്കാനുള്ള ശാസ്ത്രീയ തെളിവുകൾ കിട്ടുമായിരുന്നു. സിബിഐ വന്നാലും ശരി കേസ് അട്ടിമറിക്കപ്പെടണമെന്ന ഗൂഡലക്ഷ്യം അന്വേഷണ സമയത്ത് ആരോ വച്ചു പുലർത്തിയെന്നാണ് വ്യക്തമാകുന്നത്.
ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറുമ്പോൾ തെളിയുന്നത് പൊലീസ് നടത്തിയ കള്ളക്കളിയാണ്. 5000 കോടി രൂപയുടെ ആസ്തിയുള്ള മുതലാളി കേസിൽ നിന്ന് ഊരാൻ ഏത് മാർഗ്ഗവും നോക്കുമെന്ന് വ്യക്തമായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസാക്കി മാറ്റാനുള്ള ശ്രമങ്ങൾ സുപ്രീംകോടതി വരെ എത്തിച്ചെങ്കിലും നീതി പീഠത്തിന്റെ ജാഗ്രത മൂലം നടന്നിരുന്നില്ല. അങ്ങനെയാണ് കേസിലെ വിചാരണ തുടങ്ങുന്നത്. പണത്തിന്റെ ഹുങ്കാണ് നിസാമിന്റെ ക്രിമനലിന് താങ്ങും തണലുമാകുന്നതെന്ന സുപ്രീം കോടതി നിരീക്ഷണം പോലും കണ്ണു തുറന്നിരിക്കാൻ പൊലീസിനെ പ്രാപ്തരാക്കിയില്ല. അതിന്റെ ബാക്കി പത്രമാണ് കേസിലെ ദൃക്‌സാക്ഷിയുടെ മൊഴിമാറ്റം. എ ഗ്രൂപ്പിലെ പ്രമുഖ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചരടു വലികൊളൊന്നും മാദ്ധ്യമ ഇടപെടൽ മൂലം നടന്നിരുന്നില്ല. പ്രതിപക്ഷവും ശക്തമായ നിലപാട് എടുത്തതോടെ നിസാമിനെ ജാമ്യത്തിൽ വിടാൻ പോലും കഴിയാതെയായി. കാപ്പയും ചുമത്തി. എന്നാൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയാൽ വേഗത്തിൽ വിചാരണ പൂർത്തിയാകും. അങ്ങനെ കൊടുംക്രിമിലിന് പുറത്തുവരാനാകും.
കാപ്പ ചുമത്താതിരിക്കാനും നീക്കമുണ്ടായി. എന്നാൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഉദയഭാനുവിന്റെ ഇടപെടലും അതും പൊളിച്ചു. കുറ്റവും കുറവുമില്ലാത്ത കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂട്ടറായി ഉദയഭാനു എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് അന്വേഷണം പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട് തന്നെ സാക്ഷികളിലും മറ്റും തീരുമാനം എടുക്കാൻ പറ്റാതെ പോയി. നിസാമിന്റെ ഭാര്യ കൂട്ടുപ്രതിയായിരുന്നുവെങ്കിൽ ചിത്രം മാറിയേനെ. ചന്ദ്രബോസിനെ മർദ്ധിച്ച് അവശനാക്കിയ ശേഷം തോക്ക് എടുത്തു കൊണ്ടു വരാൻ ഫോണിലൂടെ അമലിനോട് നിസാം ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് അമല പ്രവർത്തിച്ചതെന്നാണ് ആക്ഷേപം. എന്നാൽ കേസ് അന്വേഷണത്തിൽ തോക്ക് മാഞ്ഞു പോയി. ഉന്നത ഇടപെടലിലൂടെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും തർക്കവും കുറ്റപത്രത്തിലെത്തി. മുൻ വൈരാഗ്യവും ഉണ്ടായി. എന്നാൽ തോക്ക് വിഷയം കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വ്ന്ന് തൊണ്ടി മുതലായി അത് ഏറ്റെടുക്കുക കൂടി ചെയ്തിരുന്നുവെങ്കിൽ ചിത്രം മാറിയേനെ.
മജിസ്‌ട്രേറ്റിനു മൊഴി നൽകിയത് പൊലീസിന്റെ സമ്മർദത്താലെന്ന് അനൂപ് വിചാരണക്കോടതിയിൽ പറഞ്ഞു. സാക്ഷി കൂറുമാറിയെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇതോടെ കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ പ്രതിസന്ധിയിലായി. നിസം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിട്ടില്ലെന്നും അവർ തമ്മിൽ തർക്കമുണ്ടായതായി അറിയില്ലെന്നും അനൂപ് പറഞ്ഞു. മജിസ്‌ട്രേറ്റിനു മൊഴി നൽകിയതു പൊലീസിന്റെ സമ്മർദം മൂലമെന്നും അനൂപ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. ശാസ്ത്രീയ തെളിവകുളുണ്ടായിരുന്നുവെങ്കിൽ ഇതൊക്കെ പറയാൻ അനൂപിന് കഴിയുമായിരുന്നില്ല. മൊഴി മാറ്റിയതിലെ നിയമ കുരുക്കുകളിൽ അനൂപും എത്തുമായിരുന്നു. ഏതൊരു സാക്ഷിക്കും മൊഴി മാറ്റാനുള്ള അവസരമാണ് പൊലീസ് സൃഷ്ടിച്ചത്. കേസിലെ സാക്ഷികളിൽ പ്രതിയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൊഴിമാറ്റം. ഈ സാഹചര്യത്തിൽ ചന്ദ്രബോസിനെ കൊല്ലുന്നത് കണ്ടെന്ന് നിസാമിന്റെ ഭാര്യ കോടതിയിൽ പറയുകയില്ല. പൊലീസ് പലതവണ നോട്ടീസ് നൽകിയെങ്കിലും കോടീശ്വര പുത്രിയായ അമല എത്തിയില്ല. ഒടുവിൽ അമലിന്റെ ബന്ധുവീട്ടിൽ പൊലീസ് എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതേ മൊഴി മജിസ്‌ട്രേട്ടിന് മുന്നിലും ആവർത്തിച്ചു.
ചന്ദ്രബോസിനെ വധിക്കാൻ ശ്രമിച്ചതിന് നിസാം പിടിയിലായപ്പോൾതന്നെ സ്ഥലത്തെത്തിയ എ.ഡി.ജി.പി ശങ്കർ റെഡ്ഡി ഇയാൾക്കെതിരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതുപറഞ്ഞ ശങ്കർ റെഡ്ഡിയുടെ പൊടി പോലും പിന്നെ കണ്ടിട്ടില്ല. നിലവിൽ 11 കേസുകളുണ്ടു നിസാമിന്റെ പേരിൽ. ഈ ആരോപണങ്ങളെ തുടർന്ന് പലതും സംഭവിച്ചു. തൃശൂർ എസ്‌പി ജേക്കബ് ജോബിന്റെ പേരിൽ പോലും ആരോപണമെത്തി. തുടർന്ന് എസ്‌പിയെ സ്ഥലം മാറ്റി. വിലങ്ങുവയ്ക്കാതെ കോടതിയിൽ എത്തിച്ചും ബന്ധുക്കളുമായി സല്ലപിക്കാൻ നിസമിന് അവസരമൊരുക്കിയുമൊക്കെ പ്രതിയോടുള്ള നിസാമിനോടുള്ള കൂറ് തെളിയിച്ചു. സുപ്രധാന കേസിൽ സാക്ഷികൾ കൂറുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ പോലും പൊലീസിന് കഴിയാതെ വന്നതോടെ ഈ ആരോപണത്തിന് കരുത്ത് കൂടുകയാണ്.