- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ചുമത്തിയിട്ടും നിസാമിനു ജയിൽമാറ്റം ആയിട്ടില്ല; കണ്ണൂരിലേക്കു മാറ്റിയാൽ അന്വേഷണത്തെ ബാധിക്കുമെന്നു വാദം; ആക്രമണ സാധ്യതാ തിയറിയുമായി ഇന്റലിജൻസും
തൃശൂർ: കാപ്പ നിയമം ചുമത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന്റെ ജയിൽമാറ്റം ഇനിയും നടപ്പായില്ല. കാപ്പ ചുമത്തപ്പെട്ട പ്രതിയെ ഒരുകാരണവശാലും സ്വന്തം ജില്ലയിൽ കഴിയാൻ അനുവദിക്കരുതെന്നാണ് നിയമം. പൊതുജന സമ്മർദം മൂലം ഗുണ്ടാനിയമം നിസാമിനുമേൽ ചുമത്തിയെങ്കിലും ജയിൽ മാറ്റം വൈകുന്നതിനുപിന്നിലും ഉന്നത രാഷ്ട്രീയ ഇടപെ
തൃശൂർ: കാപ്പ നിയമം ചുമത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന്റെ ജയിൽമാറ്റം ഇനിയും നടപ്പായില്ല. കാപ്പ ചുമത്തപ്പെട്ട പ്രതിയെ ഒരുകാരണവശാലും സ്വന്തം ജില്ലയിൽ കഴിയാൻ അനുവദിക്കരുതെന്നാണ് നിയമം.
പൊതുജന സമ്മർദം മൂലം ഗുണ്ടാനിയമം നിസാമിനുമേൽ ചുമത്തിയെങ്കിലും ജയിൽ മാറ്റം വൈകുന്നതിനുപിന്നിലും ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നിസാം ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇവിടെ ഇയാൾക്ക് പല സൗകര്യങ്ങളും പൊലീസും ജയിൽ വാർഡർമാരും ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കോടീശ്വരൻ ജയിലിൽ സുഖിച്ചു വാഴുകയാണെന്ന തരത്തിൽ മറുനാടൻ മലയാളി ഉൾപ്പെടെ വാർത്തയും നല്കിയിരുന്നു.
വിഷയം മാദ്ധ്യമശ്രദ്ധയാകർഷിച്ചതോടെ പിന്നീട് ഇയാൾക്ക് ജയിലിൽ കാര്യമായ സൗകര്യങ്ങൾ ലഭിക്കാതെ വന്നു. എന്തായാലും മുഹമ്മദ് നിസാമിനെ കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വൈകുന്നതിൽ ചില സാങ്കേതിക കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിസാമിനെ ജയിൽ മാറ്റിയാൽ അത് അന്വേഷണത്തിന്റെ വേഗതയെ പോലും ബാധിച്ചേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. ഇടക്കിടെ കണ്ണൂരിൽനിന്ന് തൃശുരേക്ക് നിസാമിനെ കൊണ്ടുവരുന്നതും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ഇവർ പറയുന്നത്. വാഹനത്തിൽ ഇത്രയും ദൂരം ഇടയ്ക്കിടെ പ്രതിയെ കൊണ്ടുവരുമ്പോൾ ഇയാൾക്കുനേരെ ജനങ്ങളുടെ ഭാഗത്തുനിന്ന് അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോട്ടും നിലനില്ക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജയിൽ മാറ്റം ഒഴിവാക്കണമെന്ന ആവശ്യവും പൊലീസിനുള്ളിൽ ശക്തമാണ്. മാസത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണയെങ്കിലും നിസാമിനെ വിചാരണയ്ക്കും മറ്റുമായി തൃശൂരിൽ എത്തിക്കേണ്ടതുണ്ട്. ഇതെല്ലാം മെനക്കെട്ട പണിയാണെന്നും പൊലീസുകാർ അടക്കം പറയുന്നു.ന്നുകാപ്പ ചുമത്തിയ സ്ഥിതിക്ക് ഇനി ചുരുങ്ങിയത് 6 മാസത്തിനുശേഷം മാത്രമേ കിങ്ങ്‌സ് ബീഡി കമ്പനി ഉടമയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. അതുകൊണ്ട് ഇതിനിടയിൽ നിസാം പുറത്തിറങ്ങി അന്വേഷണം അട്ടിമറിക്കുമെന്ന ഭയവും വേണ്ട.
കാപ്പ തനിക്കുമേൽ നിയമവിരുദ്ധമായാണ് ചുമത്തിയതെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കാൻ നിസാം തീരുമാനിച്ചതായാണറിയുന്നത്. നിലവിൽ തന്റെ മേൽ ഇത്രയധികം കേസൊന്നുമില്ലെന്നും പലതും ഒത്തുതീരാനിരിക്കുന്നതാണെന്നുമുള്ള വാദമാണ് നിസാമിന്റെ അഭിഭാഷകർ കോടതിയിൽ നിരത്തുക. തനിക്കെതിരായ ചെറിയ കേസുകൾ പോലും പെരുപ്പിച്ചുകാട്ടിയാണ് ഗുണ്ടാനിയമമായ കാപ്പ ചുമത്തിയതെന്നും നിസാമിനുവേണ്ടി അഭിഭാഷകർ വാദിക്കും.ഇതിന് സർക്കാർ അഭിഭാഷകർ എന്തു മറുപടി കൊടുക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാപ്പയുടെ ഭാവി. അതേസമയം കാപ്പ ചോദ്യം ചെയ്ത് മേൽകോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ജയിൽ മാറ്റം വൈകുന്നതിനു പിന്നിലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
കണ്ണൂർ ജയിലിൽ ഇയാളുടെ സുരക്ഷയെ സംബന്ധിച്ച സംശയങ്ങളും പൊലീസ് ഉദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്. എന്തായാലും നിസാമിനെ ഉടനടി ജില്ലയിൽനിന്നു മാറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ പൊതു പ്രവർത്തകരിൽ ചിലർ തീരുമാനിച്ചിട്ടുണ്ട്.