- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിക്കു ലോൺ കൊടുക്കാത്തതിന് ബാങ്ക് മാനേജരെ തല്ലിപ്പരിക്കേൽപ്പിച്ച കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ നിഷാന്തിനിക്ക് പ്രമോഷൻ നൽകി സർക്കാർ; അഭിപ്രായത്തിന്റെ പേരിൽ ജേക്കബ് തോമസിനെ സസ്പൻഡ് ചെയ്ത സർക്കാർ നിഷാന്തിനിയെ കാക്കുന്നത് അച്ചടക്ക നടപടി വേണമെന്ന ശുപാർശ അവഗണിച്ച്
തിരുവനന്തപുരം: വനിതാ ബറ്റാലിയൻ കമാണ്ടന്റ് ആർ. നിശാന്തിനിനിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്‌പിയായി നിയമിച്ചു. തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദ്ദിച്ചുവെന്ന വകുപ്പുതല നടപടിയെടുക്കാൻ സർക്കാർ ഉത്തരവ് നൽകിയ വ്യക്തിയാണ് നിഷാന്തിനി. 2011 ജൂലൈ 26-ന് ബാങ്കിൽ വാഹനവായ്പക്കെത്തിയ പൊലീസുകാരിയായ വി.ഡി. പ്രമീളയോട് പെഴ്സി ജോസഫ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം തുടർന്ന ന്ന് തൊടുപുഴ എ.എസ്‌പിയായിരുന്ന നിശാന്തിനിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ പെഴ്സിയെ ഇവർ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി.പെഴ്സിയുടെ പരാതിയിൽ അന്ന് ഇടുക്കി എസ്‌പിയായിരുന്ന ജോർജ് വർഗീസ് അന്വേഷണം നടത്തിയെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. ഈ റിപ്പോർട്ട് പിന്നീട് മനുഷ്യാവകാശ കമ്മീഷന്റെ നിശിത വിമർശത്തിന് കാരണമാകുകയും ചെയ്തു. വാഹന വായ്പക്ക് ചെന്ന തെന്റ കൈയിൽ കയറിപ്പിടിച്ചെന്നും രേഖകളുമായി വീട്ടിലേക്ക് ചെല്ലാൻ ക്ഷണിച്ചെന്നുമായിരുന്നു പൊലീസുകാരിയായ പ്രമീളയുടെ പരാതിയുണ്ടായത്.
തിരുവനന്തപുരം: വനിതാ ബറ്റാലിയൻ കമാണ്ടന്റ് ആർ. നിശാന്തിനിനിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്‌പിയായി നിയമിച്ചു. തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദ്ദിച്ചുവെന്ന വകുപ്പുതല നടപടിയെടുക്കാൻ സർക്കാർ ഉത്തരവ് നൽകിയ വ്യക്തിയാണ് നിഷാന്തിനി.
2011 ജൂലൈ 26-ന് ബാങ്കിൽ വാഹനവായ്പക്കെത്തിയ പൊലീസുകാരിയായ വി.ഡി. പ്രമീളയോട് പെഴ്സി ജോസഫ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം തുടർന്ന ന്ന് തൊടുപുഴ എ.എസ്‌പിയായിരുന്ന നിശാന്തിനിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ പെഴ്സിയെ ഇവർ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി.പെഴ്സിയുടെ പരാതിയിൽ അന്ന് ഇടുക്കി എസ്‌പിയായിരുന്ന ജോർജ് വർഗീസ് അന്വേഷണം നടത്തിയെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. ഈ റിപ്പോർട്ട് പിന്നീട് മനുഷ്യാവകാശ കമ്മീഷന്റെ നിശിത വിമർശത്തിന് കാരണമാകുകയും ചെയ്തു.
വാഹന വായ്പക്ക് ചെന്ന തെന്റ കൈയിൽ കയറിപ്പിടിച്ചെന്നും രേഖകളുമായി വീട്ടിലേക്ക് ചെല്ലാൻ ക്ഷണിച്ചെന്നുമായിരുന്നു പൊലീസുകാരിയായ പ്രമീളയുടെ പരാതിയുണ്ടായത്. എന്നാൽ, ഇത് വിശ്വസനീയമല്ലെന്ന് കണ്ടെത്തിയിരുന്നുനിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നടപടിക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉത്തരവിറങ്ങുകയും ചെയ്തു. പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത പേഴ്സി ഹൈക്കോടതിയെ സമീപിച്ചപ്പോൾ നാലുമാസത്തിനകം തീർപ്പുണ്ടാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് എറണാകുളം റൂറൽ എസ്‌പിയായ എ.വി ജോർജ്ജാണ് അന്വേഷണം നടത്തി ആദ്യം റിപ്പോർട്ട് നൽകിയത്.
മനുഷ്യാവകാശ കമ്മീഷണനും പൊലീസ് കംപ്ലെയിന്റ് അതോററ്റിയും പൊലീസുകാർക്കെതിരെ ശുപാർശ നൽകിയിരുന്നു. ഈ രിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് നിശാന്തിനിക്കെതിരെ വകുപ്പതല നടപടി ആരംഭിക്കാൻ ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കിയത്. 2008 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ നിശാന്തിനി കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ, തൃശ്ശൂർ ജില്ലാ പൊലീസ് സൂപ്രണ്ട്, തൃശ്ശൂർ കമ്മിഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
അഭിപ്രായത്തിന്റെ പേരിൽ ജേക്കബ് തോമസിനെ സസ്പൻഡ് ചെയ്ത സർക്കാർ നിഷാന്തിനിയെ ക്രെംബ്രാഞ്ച് ആസ്ഥാനത്ത് എസ്‌പിയായി നിയമിച്ചതിനെതിരേയും പൊലീസിലും കനത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്.തുടർന്നും നിശാന്തിനി വനിതാ ബറ്റാലിയന്റെ അധിക ചുമതല കൂടി വഹിക്കും.