- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദി വിജയൻ സാർ, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തിൽ വികസനത്തിന് സ്ഥലമേറ്റെടുക്കൽ സാധ്യമാവുന്നത്! പിണറായി വിജയനെ നിതിൻ ഗഡ്ഗകരി അഭിനന്ദിച്ചെന്ന് മാതൃഭൂമി; കേന്ദ്രമന്ത്രിയുടെ വാക്കുകളിലൂടെ പിണറായിയെ വികസന നായകനാക്കി ഉയർത്തിക്കാട്ടി സൈബർ സഖാക്കളുടെ പ്രചരണം സജീവം; ചെങ്ങന്നൂരിലെ സാധ്യതകളെ ബാധിക്കുമെന്ന് തിരിച്ചറവിൽ കുമ്മനവും സംഘവും
ന്യൂഡൽഹി: കീഴാറ്റൂരിൽ പ്രതിസന്ധിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതാ വികസത്തിൽ തദ്ദേശിയരുടെ എതിർപ്പ് ആളിക്കത്തിക്കാൻ മുന്നിലുള്ളത് ബിജെപിയും. കർഷക പ്രതിഷേധമായി ഇതിനെ ഉയർത്താനാണ് ബിജെപിയുടെ ശ്രമം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കാനും ശ്രമം. ഇതിനിടെ വികസനത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ് കീഴാറ്റൂരിൽ മുഖ്യമന്ത്രി പ്രതിരോധം തീർത്തു. ഇപ്പോഴിതാ ബിജെപി.യുമായി നിരന്തരം കൊമ്പുകോർക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായൊരു അഭിന്ദനം എത്തുന്നു. ഇനി ഈ നല്ലവാക്കുകൾക്ക് പിറകെയാകും സിപിഎം സഖാക്കൾ. റോഡു വികസനമുൾപ്പെടെ കേരളത്തിൽ വികസനപദ്ധതികൾ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചർച്ചയ്ക്ക് എത്തിയപ്പോൾ, അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയതുതന്നെ. ''നന്ദി വിജയൻ സാർ, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തിൽ വികസനത്തിന് സ്ഥലമേറ്റെടുക്കൽ സാധ്യമാവുന്നത്''
ന്യൂഡൽഹി: കീഴാറ്റൂരിൽ പ്രതിസന്ധിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതാ വികസത്തിൽ തദ്ദേശിയരുടെ എതിർപ്പ് ആളിക്കത്തിക്കാൻ മുന്നിലുള്ളത് ബിജെപിയും. കർഷക പ്രതിഷേധമായി ഇതിനെ ഉയർത്താനാണ് ബിജെപിയുടെ ശ്രമം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കാനും ശ്രമം. ഇതിനിടെ വികസനത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ് കീഴാറ്റൂരിൽ മുഖ്യമന്ത്രി പ്രതിരോധം തീർത്തു. ഇപ്പോഴിതാ ബിജെപി.യുമായി നിരന്തരം കൊമ്പുകോർക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായൊരു അഭിന്ദനം എത്തുന്നു. ഇനി ഈ നല്ലവാക്കുകൾക്ക് പിറകെയാകും സിപിഎം സഖാക്കൾ.
റോഡു വികസനമുൾപ്പെടെ കേരളത്തിൽ വികസനപദ്ധതികൾ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചർച്ചയ്ക്ക് എത്തിയപ്പോൾ, അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയതുതന്നെ. ''നന്ദി വിജയൻ സാർ, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തിൽ വികസനത്തിന് സ്ഥലമേറ്റെടുക്കൽ സാധ്യമാവുന്നത്'' -ഗഡ്കരി പറഞ്ഞു. ദേശീയപാത വികസനം മാത്രമല്ല, ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂർത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി എടുത്തുപറഞ്ഞു. ഈ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും സംസ്ഥാന സർക്കാരിനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഉയർത്തി വികസന നായകനാക്കി പിണറായിയെ മാറ്റാനാണ് സൈബർ സഖാക്കളുടെ നീക്കം. ഇതിനുള്ള പ്രചരണം തുടങ്ങി കഴിഞ്ഞു. അതിനിടെ ചെങ്ങന്നൂരിൽ ഇത് തിരിച്ചടിയാകുമെന്ന തിരിച്ചറിവ് ബിജെപിക്കുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നിതിൻ ഗഡ്കരിയെ തന്നെ സമീപിക്കും. മന്ത്രി അങ്ങനെ പറഞ്ഞോ എന്ന് ആരും കേട്ടിട്ടില്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്. ബോധപൂർവ്വമാണ് ഇത്തരത്തിലൊരു വാർത്ത മാതൃഭൂമിയിൽ എത്തിച്ചതെന്നും ബിജെപി തിരിച്ചറിയുന്നു. പിണറായി സർക്കാരിനെതിരെ ബിജെപിയാണ് സമര രംഗത്തുള്ളത്. ഇത് മനസ്സിലാക്കിയുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നും ബിജെപി സംസ്ഥാന നേതൃത്വം തിരിച്ചറിയുന്നു.
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് പുകഴ്‌ത്തുന്നത് ബിജെപിയുടെ സാധ്യതകളെ തന്നെ ബാധിക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ ബിജെപി സംസ്ഥാന നേതാക്കൾ അറിയിക്കും. കേരളത്തിലെ വികസന മുരടിപ്പുയർത്തിയാണ് ചെങ്ങന്നൂരിൽ ബിജെപിയുടെ പി എസ് ശ്രീധരൻ പിള്ള വോട്ട് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ ഇടത് സർക്കാർ വികസന പാതയിലാണെന്ന പ്രചരണം ബിജെപിക്കാകും തിരിച്ചടിയാവുക. അതിനാൽ പിണറായി സർക്കാരിനെ പുകഴ്‌ത്തുന്നത് കേന്ദ്രമന്ത്രിമാർ അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടും.
മുൻസർക്കാരുകളുടെ കാലത്ത് മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്ക് ജീവൻവെച്ചത് പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ്. വടക്കൻ ജില്ലകളിൽ ഭൂമിയേറ്റെടുത്തു നൽകാൻ കഴിയാഞ്ഞതിനാൽ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.ഡി.എഫ്. സർക്കാരിനോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി കാണാനെത്തിയപ്പോൾ അദ്ദേഹം പിണറായിയോട് ആദ്യം പറഞ്ഞത് മുടങ്ങിക്കിടക്കുന്ന ഗെയിൽ പൈപ്പ് ലൈനിനെക്കുറിച്ചാണ്.
ഗുജറാത്തിനും കേരളത്തിനും ഒരേ സമയത്താണ് എൽ.എൻ.ജി. ടെർമിനൽ അനുവദിച്ചതെങ്കിലും ഗുജറാത്തിലേത് പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാത്തത് ഖേദകരമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. അന്നു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് ഒന്നരവർഷംകൊണ്ട് യാഥാർഥ്യമാവുന്നത്. ഈ സാഹചര്യത്തിലാണ് പിണറായിയെ നിതിൻ ഗഡ്കരി പുകഴ്‌ത്തുന്നതെന്നാണ് മാതൃഭൂമി വാർത്തയിൽ വിശദീകരിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ, സ്ഥലം ഏറ്റെടുത്തു കൈമാറാതെ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി ഗഡ്കരി. റോഡിന്റെ വീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം എല്ലാ സംസ്ഥാനങ്ങളുമായും അദ്ദേഹം ദേശീയപാത വികസനം പ്രത്യേകം ചർച്ച ചെയ്തിരുന്നു. കേരളത്തിൽ ഭൂമി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ വിഷയത്തിൽ ഭാവിയിൽ ഒറ്റപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വാർത്താസമ്മേളനത്തിൽ പലപ്രാവശ്യം അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചു. ആ സ്ഥിതിക്ക് വലിയ മാറ്റമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയെന്നും മാതൃഭൂമി പറയുന്നു. കീഴാറ്റൂരിൽ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നടത്തിയ ചർച്ചയിൽ പരാമർശിക്കപ്പെട്ടില്ലെങ്കിലും അവിടത്തെ സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെക്കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമിക്കുള്ള നഷ്ടപരിഹാരവും നിർമ്മാണച്ചെലവും കൂടുതലാണ്. മേൽപ്പാതപോലുള്ള സംഗതികൾ വരുമ്പോൾ ചെലവ് എത്രയോ മടങ്ങാവും. മാത്രമല്ല, സ്ഥലപരിമിതിയുള്ള, കേരളംപോലുള്ള സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും മേൽപ്പാതകൾക്കായി മുറവിളി ഉയരും. ഈ സാഹചര്യത്തിൽ കീഴാറ്റൂരിലെ മേൽപാത എന്ന ആവശ്യം കേന്ദ്രവും അംഗീകരിക്കില്ല.